കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍മ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, ട്രഷറര്‍ സിടി അഹമ്മദലി ജില്ലാ ചുമതലക്കാരായ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ അബ്ദുല്ല സെക്രട്ടറി പാറക്കല്‍ അബ്ദുള്ള എന്നിവരും മുസ്ലീം ലീഗ് ഭാരവാഹികളും എംഎല്‍എമാരും ചടങ്ങില്‍ സംബന്ധിക്കും.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/car-jsgdvb.jpg)