എം.എൽ.എ യുടെ വാഹനം അപകടത്തിൽപ്പെട്ടു; അപകടമുണ്ടായത് സ്കൂട്ടർ യാത്രികനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ


തിരുവനന്തപുരം: എം വിൻസെന്റ് എംഎല്‍എയുടെ കാർ അപകടത്തില്‍പ്പെട്ടു. ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കരമന-കളിയിക്കാവിള പാതയില്‍ പ്രാവച്ചമ്പലത്തിന് സമീപത്തുവച്ചാണ് അപകടം. എംഎല്‍എയ്ക്കും കൂടെയുണ്ടായിരുന്ന ആള്‍ക്കും അപകടത്തില്‍ പരിക്കേറ്റു.

ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ബാലരാമപുരത്തെ വീട്ടില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്നു സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാര്‍ നിയന്ത്രണം വിടുകയായിരുന്നു. നിസ്സാര പരിക്കേറ്റ എംഎല്‍എയേയും കൂടെണ്ടായിരുന്നയാളെയും പൊലീസ് ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. കോവളം നിയോജക മണ്ഡലം എംഎല്‍എയാണ് എം. വിന്‍സെന്റ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബേവിഞ്ചയില്‍ നിന്നു 3 ലക്ഷം രൂപയുടെ വൈദ്യുതി വയറുകള്‍ മുറിച്ചു കടത്തിയ കേസ്: പള്ളിക്കര സ്വദേശികള്‍ അറസ്റ്റില്‍; പിടിയിലായത് രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങി കവര്‍ച്ച പതിവാക്കിയ സംഘം, ബേക്കലിലും കേസ്
Scroll to top

You cannot copy content of this page