പിഎഫ് തുക ലഭിച്ചില്ല; പിഎഫ് ഓഫീസില്‍ വിഷം കഴിച്ച തൊഴിലാളി മരിച്ചു

കൊച്ചി: പി.എഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമനാ(68)ണ് മരിച്ചത്. അപ്പോളോ ടയേഴ്‌സിലെ ജീവനക്കാരനായ ശിവരാമന്‍ മാസങ്ങള്‍ക്ക് മുമ്പേ പിഎഫ് തുക കിട്ടുന്നതിനായി അപേക്ഷ നല്‍കിയിരുന്നു. മാസങ്ങളോളം കയറിയിറങ്ങിയെങ്കിലും തുക ലഭിച്ചില്ല. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയാണ് പിഎഫ് ഓഫീസില്‍ അപേക്ഷ കൊടുത്തത്. ശിവരാമന്റെ വിരമിക്കല്‍ ആനുകൂല്യം മുഴുവനും അനുവദിക്കാതെ തടഞ്ഞുവെച്ചു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തുക കിട്ടാതെ വന്നപ്പോഴാണ് കൊച്ചിയിലെ റീജിയണല്‍ ഓഫീസില്‍ എത്തി ചൊവ്വാഴ്ച രാവിലെ വിഷം കഴിച്ചത്. ഉടന്‍ ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ബുധനാഴ്ച പുലര്‍ച്ചയോടെ മരിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി. സര്‍വീസില്‍നിന്നും വിരമിച്ച് ഒമ്പത് വര്‍ഷം കഴിഞ്ഞിട്ടും വിരമിക്കല്‍ ആനുകൂല്യം നല്‍കിയില്ലെന്നും ആരോപണമുണ്ട്. പിഎഫ് കിട്ടാത്തതുകൊണ്ടാണ് ശിവരാമന്‍ ജീവനൊടുക്കിയതെന്നും പി എഫ് ഓഫീസിലെ ഉദ്യോഗസ്ഥനാണ് മരണത്തിനു കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page