താല്‍പര്യം 16 വയസുവരെയുള്ള ആണ്‍കുട്ടികള്‍; മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച് കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് മൂന്നുവര്‍ഷത്തോളം; ഒടുവില്‍ പന്നി ഫാം ഉടമയുടെ സ്വഭാവം പുറത്തായപ്പോള്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മദ്യം നല്‍കി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പന്നി ഫാം ഉടമ അറസ്റ്റില്‍. കോട്ടയം വൈക്കം ടി വി പുരം സ്വദേശി ബൈജുവാ(50)ണ് പിടിയിലായത്
കൊല്ലം ചടയമംഗലത്താണ് സംഭവം. പന്നി ഫാം നടത്തുന്ന ബൈജു
പരിസരത്തുള്ള കുട്ടികളെ ഫാമിലെ ജോലികള്‍ ചെയ്യാനെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചിരുന്നത്. രാത്രിയിലും ഫാമില്‍ തങ്ങാന്‍ കുട്ടികളെ നിര്‍ബന്ധിച്ച് ആഹാരത്തിനൊപ്പം ശീതളപാനീയത്തില്‍ മദ്യം ചേര്‍ത്ത് നല്‍കും. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കും. പീഡനദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു. പതിനാല് വയസുമുതല്‍ 16വരെയുള്ള നിരവധി കുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്. കുട്ടികളുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടന്ന കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തുവരുന്നത്. 2022 മുതല്‍ ഇയാള്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍പോയ ബൈജുവിനെ ചടയമംഗലം പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page