അപകടമുണ്ടായപ്പോള്‍ എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ല; കാറിന്റെ വില തിരിച്ചു നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

മലപ്പുറം: അപകടമുണ്ടായപ്പോള്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കാതിരുന്ന സംഭവത്തില്‍ കാറുടമക്ക് വാഹനത്തിന്റെ വില തിരിച്ചുനല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസ്ല്യാര്‍ക്കാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വാഹനത്തിന്റെ തുക നല്‍കേണ്ടത്.
2021 ജൂണ്‍ 30ന് തിരൂരില്‍ വെച്ചുണ്ടായ അപകടത്തില്‍ മുഹമ്മദ് മുസ്ലിയാര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. വാഹനത്തിനും സാരമായ കേടുപാടുണ്ടായി. എയര്‍ ബാഗ് പ്രവര്‍ത്തിക്കാത്തതിനാലാണ് തനിക്ക് പരിക്കേറ്റത്. മാത്രമല്ല, എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തത് വാഹന നിര്‍മ്മാണത്തിലെ പിഴവ് കൊണ്ടാണെന്നും കാട്ടി മുഹമ്മദ് മുസ്ല്യാര്‍ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കി. അപകട സമയത്ത് എയര്‍ ബാഗ് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. എയര്‍ ബാഗ് പ്രവര്‍ത്തിക്കാന്‍ മാത്രം ആഘാതമുള്ളതായിരുന്നു അപകടമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
വാഹനത്തിന്റെ വിലയായ 4,35,854 രൂപ തിരിച്ചു നല്‍കുന്നതിനും കോടതി ചെലവായി 20,000 രൂപ നല്‍കുന്നതിനും കമ്മീഷന്‍ ഉത്തരവിട്ടു. ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കാത്ത പക്ഷം ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page