വിദേശ സര്‍വകലാശാലകളുടെ കടന്ന് വരവ്; എസ്.എഫ്.ഐയുമായി ചര്‍ച്ച നടത്തുമെന്ന് എം.വി ഗോവിന്ദന്‍

കണ്ണുര്‍: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ സര്‍വകലാശാലകളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നത് ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍ പുറത്തുപോകാതിരിക്കാനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം മെറിറ്റ് പാലിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് അവര്‍ നടത്തുക. ഈ കാര്യം സര്‍ക്കാര്‍ ഉറപ്പാക്കും. സ്വകാര്യ നിക്ഷേപത്തെ ഇടതുപക്ഷം ഒരിക്കലും എതിര്‍ത്തിട്ടില്ല. അതിന് എതിര് നില്‍ക്കാന്‍ കഴിയില്ല. എന്നാല്‍ ലാഭത്തിനു വേണ്ടിയുള്ള ചൂഷണം അനുവദിക്കുവെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തില്‍ സ്വകാര്യ നിക്ഷേപം പുതിയ കാര്യമല്ല. സിപിഎം നയത്തില്‍ മാറ്റമില്ലെന്നും വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം പുതിയതല്ലെമന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. എസ്എഫ്‌ഐയുമായും ബജറ്റ് നിര്‍ദേശം മറ്റെല്ലാവരുമായും ചര്‍ച്ച നടത്തും. വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപമാകാമെന്നാണ് മുന്‍ നിലപാട്. പ്രതിപക്ഷത്തിന്റെ നിലപാട് നിഷേധാത്മകമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page