കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വനസംരക്ഷണ സമിതി ജീവനക്കാരന്‍ മരിച്ചു; വയനാട്ടില്‍ നാളെ ഹര്‍ത്താല്‍

വയനാട് കുറുവയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വനസംരക്ഷണ സമിതി ജീവനക്കാരന്‍മരിച്ചു. വെള്ളച്ചാലില്‍ പോളി (50) ആണ് മരിച്ചത്. വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ വയനാട് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പോളിന് ഗുരുതരമായി പരുക്കേറ്റത്. അതീവ ഗുരുതരവസ്ഥയിലാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഉടന്‍ ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ …

സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ധിക്കുന്നു; നാലുജില്ലകളില്‍ നാളെ താപ നില ഉയരും; ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇതാണ്

സംസ്ഥാനത്ത് വേനല്‍ ചൂട് ഉയരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ നാല് ജില്ലകളില്‍ താപനില കുതിച്ചുയരാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. ഇന്നും നാളെയും കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം ജില്ലയില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 3 മുതല്‍ 4 നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് …

വീണാ വിജയന് തിരിച്ചടി; എക്‌സാലോജിക്കിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി; എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാം

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് തിരിച്ചടി. സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണാ വിജയന്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. എസ്എഫ്ഐഒ അന്വേഷണം തുടരാം. അന്വേഷണം തടഞ്ഞുള്ള ഇടക്കാല ഉത്തരവ് അനുവദിക്കണമെന്നായിരുന്നു വീണാ വിജയന്റെ ആവശ്യം. അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ജസ്റ്റിസ് എം. നാഗപ്രന്നയുടെ ബെഞ്ചാണ് ആവശ്യം തള്ളിയത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ …

ബിയറടക്കം പൊള്ളും, കര്‍ണാടകയില്‍ വിദേശ മദ്യത്തിന് വില കൂടും

ബംഗളൂരു: കര്‍ണാടകയില്‍ മദ്യത്തിന് വില വര്‍ധിക്കും. സംസ്ഥാന ട്രഷറിയുടെ പ്രധാന വരുമാന സ്രോതസ്സായ ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന്റെ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച തന്റെ പതിനഞ്ചാമത് ബജറ്റ് അവതരണം മൂന്ന് മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കി. ബിയറിന്റെയും വില വര്‍ധിക്കും. ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. നികുതി വര്‍ധന കര്‍ണാടകയിലെ മദ്യവിലയെ സമീപ സംസ്ഥാനങ്ങളിലെ വിലയുമായി വലിയ വ്യത്യാസമുണ്ടാവില്ലെന്നാണ് പറയുന്നത്. സംസ്ഥാന എക്‌സൈസില്‍ നിന്ന് …

കാസർകോട് മുള്ളേരിയയിൽ യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: യുവാവ് വീട്ടിനകത്തു തൂങ്ങി മരിച്ചു. നെട്ടണിഗെ, പാദഗദ്ധെയിലെ ബാലകൃഷ്ണന്‍ (44)ആണ് മരിച്ചത്. ഇന്നലെ ഉച്ചവരെ പറമ്പിലെ കുരുമുളക് പറിച്ചിരുന്നു. തുടർന്ന് ഭക്ഷണം കഴിച്ചതിനുശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. വൈകുന്നേരം നാലുമണി ആയിട്ടും ഉണരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദൂര്‍ പൊലീസ് കേസെടുത്ത് മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.രാമനായിക്-സരോജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജനാര്‍ദ്ദന, ജയന്തി, പ്രേമ.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തള്ളിയിട്ട സംഭവം; ആറ് സഹപാഠികള്‍ക്കെതിരെ കേസ്

കാസര്‍കോട്: സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ തള്ളിയിട്ട് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സഹപാഠികളായ ആറുപേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ബാലനീതി നിയമപ്രകാരമാണ് കേസെടുത്തത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അക്രമത്തിനു ഇരയായത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്നു കുട്ടി. ഇതിനിടയില്‍ പിന്നാലെയെത്തിയ വിദ്യാര്‍ത്ഥിയാണ് ശക്തമായി തള്ളിയിട്ടത്. എന്നാല്‍ ഇക്കാര്യം ആദ്യം പുറത്തറിഞ്ഞിരുന്നില്ല. സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അക്രമത്തിന്റെ ദൃശ്യം ലഭിച്ചത്.അതേസമയം …

കാട്ടുപന്നി ബൈക്കിലിടിച്ച് അച്ഛനും മകള്‍ക്കും പരിക്ക്

കാസര്‍കോട്: ഇരുചക്ര വാഹനത്തില്‍ കാട്ടുപന്നി ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അച്ഛനും മകള്‍ക്കും പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. വെള്ളരിക്കുണ്ടിലേക്ക് മകളെ ബസ് കയറ്റിവിടാന്‍ വരികയായിരുന്ന ബളാല്‍ സ്വദേശി പൈങ്ങോട്ട് ഷിജു, മകള്‍ സാന്ദ്ര എന്നിവര്‍ക്ക് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കല്ലന്‍ചിറ മഖാമിന്റെ സമീപത്ത് വച്ചാണ് ഇരുചക്ര വാഹനത്തില്‍ പന്നി ഇടിച്ചത്. നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ ഇരുവരെയും കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിജുവിന്റെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട.് സാന്ദ്രയുടെ തലയില്‍ …

കര്‍ഷക സമരത്തിനിടെ ഒരാള്‍ മരിച്ചു; കണ്ണീര്‍ വാതക പ്രയോഗത്തെ തുടര്‍ന്നാണ് മരണമെന്ന് കുടുംബം

കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. ശംഭു അതിര്‍ത്തിയിലാണ് മരണം. ഗുരിദാസ്പൂരില്‍ നിന്നുള്ള ഗ്യാന്‍ സിങ് (63)എന്ന കര്‍ഷകന്‍ ആണ് മരിച്ചത്. ടിയര്‍ ഗ്യാസ്, റബര്‍ ബുള്ളറ്റ് ആക്രമണത്തില്‍ പരിക്കേറ്റ് പാട്യാല ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അതേസമയം പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. കണ്ണീര്‍ വാതകം പ്രയോഗിച്ചപ്പോള്‍ കര്‍ഷകന് ആരോഗ്യപ്രശ്‌നം ഉണ്ടായെന്നാണ് കുടുംബം ആരോപിച്ചത്.അതേസമയം ഭാരത് ബന്ദിനെതിരെ കാശ്മീരില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ആപ്പിള്‍ കര്‍ഷകര്‍ക്ക് നേരെയാണ് ശ്രീനഗറില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. കര്‍ഷക നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു. …

പടന്നക്കാട് നെഹറു കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി

കാസര്‍കോട്: പടന്നക്കാട് നെഹറു കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. എസ്.എഫ്.ഐ, കെഎസ്.യു, എം.എസ്.എഫ് വിദ്യാര്‍ഥികളാണ് തമ്മില്‍ ഏറ്റുമുട്ടിയത്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കൊടി തോരണങ്ങള്‍ അഴിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസമായി ചെറിയ രീതിയിലുള്ള സംഘര്‍ഷം കോളജില്‍ നടന്നിരുന്നു. സംഭവങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച വിദ്യാര്‍ഥിക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. ബുധനാഴ്ച നടന്ന സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു. വ്യാഴാഴ്ച നടന്ന സംഘഷത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പരിക്കറ്റ ആറു വിദ്യാര്‍ഥികള്‍ ചികില്‍സ തേടിയതായും വിവരമുണ്ട്. …

സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് വനിത ഡ്രൈവര്‍ മരിച്ചു; മകനുൾപ്പെടെ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മണിയാര്‍ കൊടുമുടി തെക്കേക്കരയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഓട്ടോ ഡ്രൈവറായ അനിത (35) ആണ് മരിച്ചത്. സ്‌കൂള്‍ കുട്ടികള്‍ക്കു നിസാര പരിക്ക്.ഇന്നു രാവിലെയാണ് അപകടം. കൊടുമുടി തെക്കേക്കരയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിയുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ അനിത മരിച്ചു. ആകാശ് (15), അശ്വിന്‍ (12), പുതുപ്പറമ്പില്‍ സിന്ധുവിന്റെ മകള്‍ വിജി (16), മരണപ്പെട്ട അനിതയുടെ മകന്‍ ആള്‍ട്രിന്‍ (15) എന്നിവരാണ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടവര്‍. ഇവര്‍ നാലു പേരും ചിറ്റാര്‍ …

ഉറക്കത്തിനിടെ ഹൃദയാഘാതം; 17 കാരി മരിച്ചു

ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം 17 കാരി മരിച്ചു. കര്‍ണാടക പുത്തൂര്‍ നെക്കിലാടി വില്ലേജിലെ കര്‍വേലുവിനു സമീപത്തെ വ്യവസായിയായ ദാവൂദിന്റെ മകള്‍ ഹഫീസ (17) ആണ് മരിച്ചത്. ഉപ്പിനങ്ങാടിയിലെ സ്വകാര്യ കോളേജില്‍ രണ്ടാം പിയു സയന്‍സ് വിദ്യാര്‍ഥിനിയായിരുന്നു. ബുധനാഴ്ച രാത്രി വൈകുവോളം അവള്‍ പഠിച്ചിരുന്നതായാണ് വിവരം. എന്നാല്‍ വ്യാഴാഴ്ച രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ എത്തി പരിശോധിച്ചപ്പോഴാണ് മരണം സംഭവിച്ചതായി അറിയുന്നത്.

സ്‌കൂള്‍ വിട്ട് ഏറെ കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ല; ഉല്‍സവത്തിന് പോയെന്ന് വീട്ടുകാര്‍ കരുതി; ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കല്ലടയാറ്റില്‍

കൊല്ലം: പട്ടാഴി വടക്കേക്കരയില്‍ നിന്നും വ്യാഴാഴ്ച ഉച്ചമുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കല്ലടയാറ്റില്‍ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ആദിത്യന്‍, അമല്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലടയാറ്റില്‍ ആറാട്ടുപുഴ പാറക്കടവിന് സമീപത്തുനിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. വ്യാഴാഴ്ച സ്‌കൂള്‍ വിട്ടശേഷം ഇരുവരും വീടുകളില്‍ എത്തിയിരുന്നില്ല. സമീപത്തെ ക്ഷേത്രത്തില്‍ ഉല്‍സവത്തിന് പോയിട്ടുണ്ടാകുമെന്ന് കരുതി വീട്ടുകാര്‍ രാത്രിവരെ പ്രതീക്ഷയോടെ നിന്നു. വിവരത്തെ തുടര്‍ന്ന് നാട്ടുകാരും പൊലീസും വൈകുംവരെ പ്രദേശങ്ങളില്‍ തിരച്ചില്‍ …

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം; ഭീതിയില്‍ റാണിപുരം നിവാസികള്‍; പ്രതിരോധ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് കളക്ടറുടെ സാന്നിധ്യത്തില്‍ യോഗം

കാസര്‍കോട്: പാണത്തൂരിലും റാണിപുരത്തും ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം ഭീതിപരത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ കാട്ടാനകളിറങ്ങി വന്‍തോതിലാണ് കൃഷി നശിപ്പിച്ചത്. വിനോദ സഞ്ചാരികളുടെ സഞ്ചാരപാതയിലും കാട്ടാനകള്‍ കൂട്ടംകൂടി നടക്കുന്നത് പതിവായിരിക്കുകയാണ്. ഇതുകാരണം ഈ ഭാഗത്ത് ആളുകള്‍ പുറത്തിറങ്ങാന്‍ കൂടി ഭയപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ റാണിപുരം ഡി.ടി.പി.സി റിസോര്‍ട്ടിന് സമീപം റോഡിലിറങ്ങിയത് പരിഭ്രാന്തി പരത്തി. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍തോട്ടം വഴിയാണ് ആനക്കൂട്ടം എത്തുന്നത്. ആനകള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയാന്‍ സ്ഥാപിച്ച സോളാര്‍ വേലി തകര്‍ത്തും ആനകള്‍ കൂട്ടത്തോടെ …

യുവാവ് വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് മുക്കം കാരശ്ശേരിയിൽ യുവാവ് വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ചു.കാരശ്ശേരി വല്ലത്തായ് പാറ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ പി.ഡി മുഹമ്മദിന്റെ മകൻ പറമ്പിൽ തൊടി റിഷാദ് (28) ആണ് ഇന്ന് പുലർച്ചെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .മുക്കം  പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. തൂങ്ങി മരിക്കാനുള്ള കാരണം വ്യക്തമല്ല. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ് മോർട്ടത്തിനായി മാറ്റും.

സിംഹത്തിനൊപ്പം സെൽഫി എടുക്കണം; മൃഗശാലയുടെ മുൾവേലി ചാടി കടന്ന് യുവാവിന്റെ സാഹസം; പിന്നീട് സംഭവിച്ചത്

സെൽഫി എടുക്കാനായി മൃഗശാലയിലെ കൂടിനടുത്തെത്തിയ യുവാവിനെ സിംഹം കടിച്ചുകൊന്നു. രാജസ്ഥാൻ അൾവാർ സ്വദേശി പ്രഹ്ലാദ് ഗുജ്ജർ (38) എന്ന ആൾക്കാണ് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ തിരുപ്പതി മൃഗശാലയിൽ വ്യാഴാഴ്ച വൈകിട്ടോടെയാണു സംഭവം.സിംഹത്തിനൊപ്പം സെൽഫി എടുക്കാനാണ് ഇയാൾ മൃഗശാലയിൽ എത്തിയത്. സിംഹക്കൂടിനടുത്ത് പൊതുജനങ്ങൾക്ക് പ്രവേശിക്കുന്നതിനു നിരോധനം ഏർപ്പെടുത്തിയ സ്ഥലത്തിറങ്ങി യുവാവ് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സിംഹത്തിന്റെ ആക്രമണം. മൃഗശാല അധികൃതരുടെ നിർദേശം അവഗണിച്ച്, 25 അടി ഉയരമുള്ള മുൾവേലി ചാടി കടന്ന് ഇയാൾ സിംഹക്കൂട്ടിൽ പ്രവേശിക്കുകയായിരുന്നു. അധികൃതർ എത്തുന്നതിനു മുൻപു …

വ്യാജ പാസ്പോർട്ടുമായി പിടിയിലായ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു; സംഭവം കൊച്ചിയിൽ

കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തില്‍  വ്യാജ പാസ്പോർട്ടുമായി പിടിയിലായ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.പശ്ചിമ ബംഗാള്‍ സ്വദേശിയായ അംസാദ് ഹുസൈൻ എന്നയാളാണ് പിടിയിലായി മണിക്കൂറുകൾക്കകം പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പ്രതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ ഇയാൾ ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊ‍ജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെയാണ് സംഭവം. വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ പ്രതി രക്ഷപ്പെട്ടത് പൊലീസിന് നാണക്കേടായിട്ടുണ്ട്.

വീണക്കും സി പി എമ്മിനും നിർണായക ദിനം; മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

ബംഗളൂരു:മാസപ്പടി കേസില്‍ കേന്ദ്ര ഏജൻസിയായ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന എക്‌സാലോജിക്കിന്റെ ഹർജിയില്‍ കർണാടക ഹൈക്കോടതി ഇന്ന് ഇടക്കാല വിധി  പറയും. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇന്ന് ഉച്ചയ്‌ക്ക് 2.30ന് വിധി പറയുക. എക്‌സാലോജിക്ക്- സിഎംആർഎല്‍ ദുരൂഹ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനാണ്  ആരോപണം നേരിടുന്നത്. വീണയ്‌ക്കും എക്‌സാലോജിക്കിനും സിപിഎം പ്രതിരോധമുയർത്തി നിലകൊള്ളുകയാണ്. വീണയുടെ ആവശ്യം കോടതി തള്ളിയാൽ സുപ്രീം കോടതിയെ സമീപിക്കേണ്ടി വരും. വീണക്കും സി പി എമ്മിനും ഇന്നത്തെ വിധി നിർണായകമാണ്. …

ചൈനയിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപ വിലമതിക്കുന്ന മയില്‍പ്പീലികൾ മുംബൈയിൽ  പിടികൂടി; പീലിക്കായി ദേശീയ പക്ഷിയെ വേട്ടയാടിയോ എന്ന് സംശയം

മുംബൈ: ചൈനയിലേക്ക് കടത്തുകയായിരുന്ന 28 ലക്ഷത്തോളം മയില്‍പ്പീലികള്‍ മുംബൈയിലെ നവഷേവ തുറമുഖത്ത് നിന്നും പിടിച്ചെടുത്തു.ഏകദേശം 2. 01 കോടി രൂപ വിലമതിക്കുന്ന മയില്‍പ്പീലികള്‍ കയർ കൊണ്ട് നിർമ്മിച്ച ഡോർമാറ്റ് എന്ന വ്യജേനയാണ് കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡിആർഐ) മുംബൈ സോണല്‍ യൂണിറ്റാണ് പരിശോധന നടത്തിയത്. 28 ലക്ഷം മയില്‍പ്പീലി പിടിച്ചെടുത്തതായും, ബന്ധപ്പെട്ട എക്‌സ്‌പോർട്ടറെ കസ്റ്റഡിയിലെടുത്തതായും ഡിആർഐ  പ്രസ്താവനയില്‍ പറഞ്ഞു. 1962 ലെ കസ്റ്റംസ് നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് …