നേത്രാവതി എക്‌സ്പ്രസിന് നീലേശ്വരത്ത് ആവേശോജ്ജ്വല സ്വീകരണം

നീലേശ്വരം: പരീക്ഷണാടിസ്ഥാനത്തില്‍ നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ച ലോകമാന്യതിലക് തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്സിന് നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വെവ്വേറെ സ്വീകരണം നല്‍കി. നഗരസഭ, യു.ഡി.എഫ്, റെയില്‍വെ വികസന ജനകീയ കൂട്ടായ്മ, റെയില്‍വേ ഡെവലപ്പ്‌മെന്റ് കളക്റ്റീവ് എന്നിവയുടെ നേതൃത്വത്തിലാണ് രാവിലെ സ്വീകരണം നടന്നത്. ചെയര്‍പേഴ്‌സണ്‍ ടി.വി. ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തില്‍ നീലേശ്വരം നഗരസഭ നേത്രാവതി എക്‌സ്പ്രസിനെ സ്വീകരിച്ചു. ട്രെയിനിന് സ്റ്റാപ്പ് അനുവദിക്കാന്‍ ശ്രമിച്ച രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പിക്കും യുഡി.എഫ് പ്രവര്‍ത്തകരുടെ …

ഓട്ടോ ഡ്രൈവര്‍ വീടിന്റെ ചായ്പ്പില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഓട്ടോ ഡ്രൈവറെ വീടിന്റെ ചായ്പ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം ബസ്സ്റ്റാന്റ് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ വട്ടപൊയില്‍ സ്വദേശി ടി.പി. പ്രദീപന്‍ (42) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള ചായ്പിലാണ് മരിച്ച നിലയില്‍ കണ്ടത്. നീലേശ്വരം എസ്ഐ മധുസൂദനന്‍ മടിക്കൈ ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഭാര്യ: അനിത. നക്ഷത്ര(പ്ലസ്ടുവിദ്യാര്‍ത്ഥിനി), കിഷന്‍(വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കളാണ്. ഭാസ്‌ക്കരനാണ് പിതാവ്.

ബഹറൈന്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ധന സഹായങ്ങള്‍ വിതരണം ചെയ്തു

ഉപ്പള: അശരണര്‍ക്കും നിരാലംബര്‍ക്കും ബഹറൈന്‍ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നല്‍കിയ ധന സഹായം അര്‍ഹതപ്പെട്ടവരുടെ കരങ്ങളില്‍ തന്നെ എത്തിയെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ധനസഹായങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് നാടുകളിലും മറ്റും മുസ്ലിം ലീഗിന്റെ പോഷക സംഘടന എന്ന നിലക്ക് കെഎംസിസി നടത്തി കൊണ്ടിരിക്കുന്ന തുല്യതയില്ലാത്ത കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണന്നും കുടുംബം പുലര്‍ത്താന്‍ അന്യനാടുകളില്‍ പോയി കഷ്ടപ്പെടുമ്പോഴും സഹജീവികള്‍ക്ക് വേണ്ടി സമയവും സമ്പത്തും മാറ്റിവെക്കുന്ന പ്രവര്‍ത്തകര്‍ അഭിമാനവും …

വന്യജീവി ആക്രമണം; വയനാട്ടിൽ വൻ പ്രതിഷേധം; വനം വകുപ്പിൻ്റെ വാഹനം ആക്രമിച്ചു;ഉന്നതതല യോഗം വിളിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

പുൽപ്പള്ളി:വന്യജീവി ആക്രമണം രൂക്ഷമായ വയനാട്ടിലെ ആളുകളുടെ പ്രതിഷേധം കണക്കിലെടുത്ത് ഉന്നതതലയോഗം വിളിക്കാൻ നിർദേശം നല്‍കി മുഖ്യമന്ത്രി.റവന്യൂ, വനം, തദ്ദേശ മന്ത്രിമാരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. 20നാണ് യോഗം നടക്കുക. വയനാട്ടില്‍ ഒരാഴ്ചയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയാണ് പടമല പനച്ചിയില്‍ അജീഷിനെ വീട്ടുമുറ്റത്ത് ബേലൂർ മഖ്ന എന്ന മോഴയാന ചവിട്ടിക്കൊന്നത്. വെള്ളിയാഴ്ചയാണ് കുറുവാ ദ്വീപിലെ വനം വാച്ചറായിരുന്ന പാക്കം വെള്ളച്ചാലില്‍ പോളിനെ മറ്റൊരു കാട്ടാന ആക്രമിച്ചത്. വാരിയെല്ലിന് ഗുരുതര പരിക്കേറ്റ പോള്‍ കോഴിക്കോട് മെഡിക്കല്‍ …

യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഡ്യനടുക്ക ചവര്‍ക്കാട് സ്വദേശി ഭീമേഷിന്റെ ഭാര്യ വി വിനുത(36) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരും. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ബദിയടുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കര്‍ണാടക പുത്തൂര്‍ കസബ സ്വദേശി നരസിംഹ ഭട്ടിന്റെയും സിവിത്രിയുടെയും മകളാണ്. മക്കള്‍: സിന്ധ്യന, സാരംഗ, സുപ്രഭ, സാവിത്രി. വിനയ …

റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വയോധികയുടെ മാല തട്ടിപ്പറിച്ചെടുത്തു; സ്‌കൂട്ടിയിലെത്തിയ സംഘം സ്വര്‍ണമെന്ന് കരുതി കവര്‍ന്നത് ഒരാഴ്ച മുമ്പ് വാങ്ങിയ മുക്കുമാല; പിടിവലിക്കിടെ വീണ് വയോധികക്ക് പരിക്ക്

കാസര്‍കോട്: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വയോധികയുടെ മാല സ്‌കൂട്ടിയിലെത്തിയ സംഘം തട്ടിപ്പറിച്ചെടുത്തു. പിടിവലിക്കിടെ വീണ് വയോധികക്ക് പരിക്ക്. നീര്‍ച്ചാല്‍ പൂവാള സ്വദേശിനി ഗിരിജ(68)യുടെ മുക്കുമാലയാണ് രണ്ടംഗ സംഘം കവര്‍ന്നത്. വെള്ളിയാഴ്ച വൈകീട്ട് വീടിന് സമീപത്തെ റോഡിലൂടെ നടന്നുപോകുമ്പോഴാണ് സംഭവം. വെള്ള സ്‌കൂട്ടിയിലെത്തിയ സംഘം വഴി ചോദിച്ച് പിന്നാലെ വരികയായിരുന്നു. അതിനിടെ പിന്നിലിരുന്ന ആള്‍ മാല പിടിച്ചെടുത്തപ്പോള്‍ ഗിരിജ എതിര്‍ത്തു. പിടിവലിക്കിടെ ഗിരിജയെ തളളിയിട്ടു. ബഹളം കേട്ട് നാട്ടുകാരെത്തുമ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. നിലത്തുവീണ ഗിരിജയുടെ കാല്‍മുട്ടിന് പരിക്കുപറ്റി. ഒരാഴ്ച മുമ്പ് …

ഭര്‍തൃമതിയായ യുവതി വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ഭര്‍തൃമതിയായ യുവതിയെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് മുത്തപ്പനാര്‍ കാവിന് സമീപം വാടകവീട്ടില്‍ താമസിക്കുന്ന നിബിന്റെ ഭാര്യ മഞ്ജു(27)വാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. അധ്യാപകനായ ഭര്‍ത്താവ് നിബിനും അഞ്ചുവയസുള്ള മകന്‍ ഇവാനുമൊപ്പമായിരുന്നു ഇവര്‍ വാടക വീട്ടില്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച നിബിന്‍ കോഴിക്കോടേക്ക് പോയിരിക്കുകയായിരുന്നു. മഞ്ജുവിന്റെ സഹോദരനാണ് വീട്ടിലുണ്ടായിരുന്നത്. വൈകീട്ട് അകത്ത് സഹോദരിയെ കാണാത്തതിനെ തുടര്‍ന്ന് വാതില്‍ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിച്ച് വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് തൂങ്ങിയ നിലയില്‍ യുവതിയെ …

പ്രാർത്ഥനക്ക് എത്തിയ 14 കാരന് ലൈംഗിക പീഡനം; പാസ്റ്ററുടെ സഹായി അറസ്റ്റിൽ

ഇടുക്കി:പ്രാർഥനായോഗത്തില്‍ പങ്കെടുക്കാനെത്തിയ പതിനാല് വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്ററുടെ സഹായി അറസ്റ്റില്‍.തമിഴ്നാട് ദിണ്ടിഗല്‍ സ്വദേശി സെബാസ്റ്റ്യൻ എന്നയാളെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ആണ് പ്രാർഥനായോഗത്തില്‍ പങ്കെടുക്കാൻ ഇടുക്കി രാജാക്കാട് സ്വദേശിയായ പതിനാലുകാരൻ കുടുംബത്തോടൊപ്പം എത്തിയത്. പ്രാർഥനകള്‍ക്ക് നേതൃത്വം നല്‍കാൻ എത്തിയത് തമിഴ്നാട് സ്വദേശിയായ പാസ്റ്ററായിരുന്നു. ഇദ്ദേഹത്തിന്‍റെ സഹായിയായാണ് സെബാസ്റ്റ്യൻ പ്രാർഥനായോഗ സ്ഥലത്ത് എത്തിയത്. ഇവിടെ വെച്ച്‌ കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചത്. സംഭവത്തെ തുടർന്ന് ഭയന്ന് പോയ …

കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട്: കാഞ്ഞങ്ങാട് ആവിക്കരയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരത്തില്‍ വാച്ച് വര്‍ക്സ് കട നടത്തുന്ന സൂര്യപ്രകാശ് (55), ഭാര്യ ഗീത (48), മാതാവ് ലീല (90) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. റെയില്‍വേ സ്റ്റേഷന് പിറകുവശം ആവിക്കര മുത്തപ്പന്‍ ക്ഷേത്രത്തിന് തൊട്ട് സമീപത്തെ ഹബീബ് കോര്‍ട്ടേഴ്സിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. അമ്മയേയും ഭാര്യയേയും വിഷം കൊടുത്ത് കൊന്ന ശേഷം സൂര്യപ്രകാശ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക …

ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3 ഡി.എസ് വിക്ഷേപണം ഇന്ന്

തിരുവനന്തപുരം: ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3 ഡി.എസ്. ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ വൈകീട്ട് 5.35നാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നടക്കുക. കാലാവസ്ഥ പ്രവചനം, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പ്, കാട്ടു തീ തിരിച്ചറിയൽ, മേഘങ്ങളുടെ സഞ്ചാരം, സമുദ്രത്തിലെ മാറ്റങ്ങൾ തിരിച്ചറിയുക തുടങ്ങിയവയ്ക്ക് ഉപ​ഗ്രഹം മുതൽക്കൂട്ട് ആകുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ. ഐഎസ്ആര്‍ഒയുടെ വിക്ഷേപണവാഹനമായ ജി.എസ്.എൽ.വി. എഫ് 14 റോക്കറ്റ് ഉപയോ​ഗിച്ചാണ് വിക്ഷേപണം നടത്തുക. ജി.എസ്.എൽ.വി.യുടെ 16-ാമത്തെ വിക്ഷേപണമാണിത്. ഉപഗ്രഹത്തിന് 2,274 കിലോഗ്രാം ഭാരമുണ്ട്. …

സംസ്ഥാനത്ത് ചൂട് കൂടുന്നു; ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; ചൂടിനെ പ്രതിരോധിക്കാൻ നൽകിയ മുന്നറിയിപ്പ് ഇങ്ങിനെ

തിരുവനന്തപുരം:സംസ്ഥാനത്ത് 4 ജില്ലകളില്‍ ഇന്ന് കൂടിയ  താപനില മുന്നറിയിപ്പ് . കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങള്‍ പുറപ്പെടുവിച്ചു. കണ്ണൂര്‍ ജില്ലയിലാണ് ചൂട് ഏറ്റവും രൂക്ഷമാവുക. 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. കോട്ടയം ജില്ലയില്‍ 37 ഡിഗ്രി സെല്‍ഷ്യസും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി …

വന്യ മൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വയനാട്ടിൽ വിവിധ കക്ഷികൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി

കൽപ്പറ്റ:വന്യമൃഗ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ എല്‍ ഡി എഫും യു ഡി എഫും ബി ജെ പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ തുടങ്ങി.ഇന്ന് രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹത്താല്‍ നടക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വാഹനങ്ങള്‍ തടയുന്നുണ്ട്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളി പാക്കം സ്വദേശി പോളിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് വയനാട്ടിലെത്തിക്കും. ആശ്രിതര്‍ക്ക് ജോലി, ധനസഹായം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ മൃതദേഹവുമായി പ്രതിഷേധിക്കാനും ആലോചനയുണ്ട്. മാനന്തവാടി …

കല്യോട്ട് ഇരട്ടകൊലക്കേസിന് ഇന്ന് അഞ്ചുവര്‍ഷം; തെരഞ്ഞെടുപ്പിനുമുമ്പ് വിധി വരുമോ?

പെരിയ: കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് ഇരട്ടകൊലക്കേസിനു ഇന്ന് അഞ്ചുവര്‍ഷം തികയുന്നു. 2019 ഫെബ്രുവരി 17ന് ആണ് കല്യോട്ടിനു സമീപത്തെ തന്നിത്തോട്ട് ഇരുവരും വെട്ടേറ്റ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവില്‍ സുപ്രീംകോടതിവിധി പ്രകാരം സിബിഐയാണ് അന്വേഷിച്ചത്. കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതിയില്‍ അവസാന ഘട്ടത്തിലാണിപ്പോള്‍. 327 സാക്ഷികളില്‍ പകുതിയിലേറെ പേരെയും വിസ്തരിച്ചു കഴിഞ്ഞു. സിപിഎം നേതാക്കളടക്കം 24 …

പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയുടെ കൈ തല്ലിയൊടിച്ച് ആഭരണങ്ങൾ കവർന്നു; നാട്ടുകാരെ വട്ടം കറക്കിയ കള്ളന്‍ അശോകന് ഏഴ് വര്‍ഷം തടവ്

കാസർകോട്: ഏറെ വിവാദം ഉണ്ടാക്കിയ ആഭരണ കവർച്ചാ കേസിൽ പ്രതിയായ കള്ളൻ അശോകന് ഏഴുവർഷം കഠിനതടവ്. ഹോസ്ദുര്‍ഗ് അസി.സെഷന്‍ ജഡ്ജ് എം.സി ബിന്ദുവാണ് വിധി പ്രസ്താവന നടത്തിയത്.മടിക്കൈ കാഞ്ഞിര പൊയിൽ സ്വദേശി അനിൽകുമാറിന്റെ ഭാര്യ വിജിതയെ പട്ടാപകല്‍ വീട്ടില്‍കയറി ഭീഷണി പ്പെടുത്തി കൈ തല്ലി യൊടിച്ച ശേഷം കഴുത്തിലും കാതിലുമുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കൈകലാക്കി കടന്ന് കളഞ്ഞ കേസിലാണ് ഈ വിധി. മടി ക്കൈ സ്വദേശി കറുക വളപ്പിൽ അശോകനെ(45)യാണ് കോടതി ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചുത് …

പൊലീസിന്റെ തോക്കും തിരകളും നഷ്ടമായ സംഭവം:10 ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: കേരളാ പൊലീസിന്റെ തോക്കും തിരകളും നഷ്ടമായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്.ഡ്യൂട്ടിയിലുണ്ടായിരുന്ന കമാന്‍ഡന്റ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്ക് പോയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്ന് തോക്കും തിരകളും നഷ്ടമായത്. ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്ന ഒരു എസ് ഐ തോക്കും തിരയും പുറത്തേക്കെറിഞ്ഞെന്നായിരുന്നു ആരോപണം. സേനയുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ഡിജിപി റിപോര്‍ട്ട് നല്‍കിയിരുന്നു. ഡ്യൂട്ടിക്കിടെ മദ്യപിച്ചതായും കര്‍ശന നടപടി വേണമെന്നുമാണ് ഡിജിപിയുടെ റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നത്.

എം.ഡി.എം.എ യുമായി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

കൽപ്പറ്റ:മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സ്കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍. പുല്‍പ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പല്‍ ജയരാജാണ് വൈത്തിരി പൊലീസിന്റെ പിടിയിലായത്.0.26 ഗ്രാം എംഡിഎംഎ ആണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഇയാള്‍ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബത്തേരി സ്വദേശിയായ മുഷ്താഖ് എന്നയാളില്‍ നിന്നുമാണ് എം‍ഡിഎംഎ ലഭിച്ചതെന്നാണ് ജയരാജ് പൊലീസിനോട് പറഞ്ഞത്. വൈത്തിരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരിയില്‍ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷൻ ജംഗ്ഷനില്‍ വച്ച്‌ വാഹനം തടഞ്ഞ് നിർത്തി …

വീണാ വിജയന് ഉടമസ്ഥാവകാശം; കനേഡിയൻ കമ്പനിയുടെ വിവരങ്ങൾ തിരക്കിട്ട് തിരുത്തി;ദുരൂഹത ഉയർത്തി സ്കൈ 11 കമ്പനി നടപടി

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കാനഡയിലും കമ്പനിയുണ്ടെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ ഈ കമ്പനിയുടെ ഉടമസ്ഥരുടെ പേരുകളിലും മേല്‍വിലാസത്തിലും  തിരുത്തല്‍.കാനഡയിലെ ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈ ഇലവൻ ഇൻകോർപ്പറേറ്റ്സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലും വിലാസത്തിലുമാണ് കഴിഞ്ഞ ദിവസം മാറ്റം വരുത്തിയത്. എക്സ്ലോജിക്ക് മരവിപ്പിച്ച്‌ മാസങ്ങള്‍ക്കുള്ളിലാണ് കാനഡയില്‍ സ്കൈ 11 കമ്പനി തുടങ്ങിയത്.                    കാനഡയിലെ ടൊറന്റോ ആസ്ഥാനമായി 2023 മാർച്ചിലാണ് സ്കൈ ഇലവൻ ഇൻകോർപ്പറേറ്റ്സ് എന്ന കമ്പനി തുടങ്ങിയത്. പ്രൊഫഷണലുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും കണ്‍സള്‍ട്ടൻസി, ട്രെയിനിംഗ് സേവനങ്ങള്‍ നല്‍കുന്ന …

മംഗളൂരുവില്‍ ബൈക്കില്‍ ബസിടിച്ച് പരിക്കേറ്റ കുംബഡാജെ സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു

മംഗളൂരു: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. മംഗളൂരു സഹ്യാദ്രി എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും കാസര്‍കോട് കുംബഡാജെ സ്വദേശിയുമായ ശിവശരണ്‍ ഷെട്ടി (20) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. വീട്ടില്‍ നിന്ന് കോളേജിലേക്ക് പോവുകയായിരുന്ന ശിവശരണ്‍ ഷെട്ടിയുടെ ബൈക്കില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുംബഡാജെയിലേക്ക് കൊണ്ടുവന്നു. പുരുഷോത്തമ ഷെട്ടിയുടെയും ദേവികയുടെയും മകനാണ്.