കര്‍ഷക സമരത്തിനിടെ ഒരാള്‍ മരിച്ചു; കണ്ണീര്‍ വാതക പ്രയോഗത്തെ തുടര്‍ന്നാണ് മരണമെന്ന് കുടുംബം

കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. ശംഭു അതിര്‍ത്തിയിലാണ് മരണം. ഗുരിദാസ്പൂരില്‍ നിന്നുള്ള ഗ്യാന്‍ സിങ് (63)എന്ന കര്‍ഷകന്‍ ആണ് മരിച്ചത്. ടിയര്‍ ഗ്യാസ്, റബര്‍ ബുള്ളറ്റ് ആക്രമണത്തില്‍ പരിക്കേറ്റ് പാട്യാല ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അതേസമയം പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. കണ്ണീര്‍ വാതകം പ്രയോഗിച്ചപ്പോള്‍ കര്‍ഷകന് ആരോഗ്യപ്രശ്‌നം ഉണ്ടായെന്നാണ് കുടുംബം ആരോപിച്ചത്.
അതേസമയം ഭാരത് ബന്ദിനെതിരെ കാശ്മീരില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ആപ്പിള്‍ കര്‍ഷകര്‍ക്ക് നേരെയാണ് ശ്രീനഗറില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. കര്‍ഷക നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു. ഒരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് നടപടിയെന്നു കര്‍ഷകര്‍ ആരോപിച്ചു.
അതേസമയം കര്‍ഷക സംഘടനകളും കേന്ദ്രമന്ത്രിമാരുമായി നടന്ന മൂന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, നിത്യാനന്ദ് റായ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഞായറാഴ്ച്ച വീണ്ടും നേതാക്കളുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും. ഇന്നലെ അഞ്ച് മണിക്കൂറോളം നേരം ചര്‍ച്ച നീണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. കര്‍ഷകര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു.
അതേസമയം, കര്‍ഷക സമരം ഹരിയാന അതിര്‍ത്തികളില്‍ ശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ റവാരിയില്‍ എത്തും. സമരം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page