പടന്നക്കാട് നെഹറു കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി

കാസര്‍കോട്: പടന്നക്കാട് നെഹറു കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. എസ്.എഫ്.ഐ, കെഎസ്.യു, എം.എസ്.എഫ് വിദ്യാര്‍ഥികളാണ് തമ്മില്‍ ഏറ്റുമുട്ടിയത്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കൊടി തോരണങ്ങള്‍ അഴിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസമായി ചെറിയ രീതിയിലുള്ള സംഘര്‍ഷം കോളജില്‍ നടന്നിരുന്നു. സംഭവങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച വിദ്യാര്‍ഥിക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. ബുധനാഴ്ച നടന്ന സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു. വ്യാഴാഴ്ച നടന്ന സംഘഷത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പരിക്കറ്റ ആറു വിദ്യാര്‍ഥികള്‍ ചികില്‍സ തേടിയതായും വിവരമുണ്ട്. ഇരു വിഭാഗവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page