സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് വനിത ഡ്രൈവര്‍ മരിച്ചു; മകനുൾപ്പെടെ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മണിയാര്‍ കൊടുമുടി തെക്കേക്കരയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഓട്ടോ ഡ്രൈവറായ അനിത (35) ആണ് മരിച്ചത്. സ്‌കൂള്‍ കുട്ടികള്‍ക്കു നിസാര പരിക്ക്.
ഇന്നു രാവിലെയാണ് അപകടം. കൊടുമുടി തെക്കേക്കരയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിയുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ അനിത മരിച്ചു. ആകാശ് (15), അശ്വിന്‍ (12), പുതുപ്പറമ്പില്‍ സിന്ധുവിന്റെ മകള്‍ വിജി (16), മരണപ്പെട്ട അനിതയുടെ മകന്‍ ആള്‍ട്രിന്‍ (15) എന്നിവരാണ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടവര്‍. ഇവര്‍ നാലു പേരും ചിറ്റാര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥികളാണ്.
നിതയുടെ ഭര്‍ത്താവ് അജുവും കൊടുമുടിയില്‍ ഓട്ടോ ഡ്രൈവറാണ്. അനിതയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page