സെക്യൂരിറ്റി ജീവനക്കാരൻ്റെ മരണത്തിന് കാരണം സഹ പ്രവർത്തകൻ്റെ ട്രിപ്പിൾ പഞ്ച്;കുങ്ങ്ഫൂ അഭ്യാസിയായ പ്രതി അറസ്റ്റിൽ

കൊച്ചി:കൊച്ചി എളമക്കരയില്‍ മാളിലെ സെക്യൂരിറ്റി ജീവനക്കാരന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ മാളിലെ സുരക്ഷാ ജീവനക്കാരനും സഹപ്രവര്‍ത്തകനുമായ വിജിത്ത് സേവ്യറെ (42) എളമക്കര പൊലീസ് അറസ്റ്റ്  ചെയ്തു. സെക്യൂരിറ്റി ജീവനക്കാരനായ മനോജിനെ ചൊവ്വാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. മരണത്തില്‍ അസ്വഭാവികത തോന്നിയതിനെതുടര്‍ന്ന് വിജിത്തിനെ ചോദ്യം ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മദ്യപാനത്തെതുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുങ്ഫു ട്രിപ്പിള്‍ പഞ്ചിനെ തുടര്‍ന്നാണ് മരണമെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. വയറിനും നെഞ്ചിനും  മൂക്കിനും ഇയാൾ ഇടിച്ചതോടെ മനോജ്  ബോധരഹിതനാവുകയും പിന്നീട് മരിക്കുകയുമായിരുന്നു. വിജിത്ത് കരാട്ടെയും കുങ്ങ്ഫൂ യിലും വിദഗ്ധനാണെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page