കണ്ടാൽ കമിതാക്കൾ ; സംശയം തോന്നി പരിശോധിച്ചപ്പോൾ മയക്കുമരുന്ന് കടത്ത്; എം.ഡി.എം.എയുമായി ബൈക്ക് യാത്രികരായ യുവതിയും യുവാവും പിടിയിൽ

തൃശ്ശൂർ:ബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന ബൈക്ക് യാത്രികരായ യുവാവിന്റേയും യുവതിയുടെയും കൈയില്‍ നിന്ന് എം ഡി എം എ പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.മൂന്നുപീടിക അറവുശാല സ്വദേശിയാ ഷിവാസ് (28), നെന്മാറ കോതകുളം റോഡില്‍ പുന്നച്ചാന്ത് വീട്ടില്‍ ബ്രിജിത (24) എന്നിവരെയാണ് പൊലീസ്  എം ഡി എം എയുമായി പിടികൂടിയത്. പരിശോധനയില്‍ രണ്ട് പേരില്‍ നിന്നുമായി 23 ഗ്രാം എം ഡി എം എയാണ് പിടിച്ചെടുത്തത്.കഴിഞ്ഞ ദിവസം രാവിലെ 11.20 ഓടെയാണ് സംഭവം നടന്നത്. ചൊവ്വൂരില്‍വച്ച്‌ എസ് ഐ ശ്രീലാല്‍ എസിന്‍റെ നേതൃത്വത്തില്‍ ജില്ലാ ഡാന്‍സാഫ് ടീമാണ് ഷിവാസിനെയും ബ്രിജിതയേയും പൊക്കിയത്. ഇരുവരും ഒന്നിച്ച് ബെംഗളൂരുവില്‍ നിന്നും തൃശൂരിലേക്ക് വരികയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് സംശയം തോന്നി  വിശദമായി പരിശോധിച്ചപ്പോഴാണ് എം ഡി എം എ കണ്ടെത്തിയത്. ഷിവാസിന്റെ കൈയില്‍നിന്ന് 19.27 ഗ്രാമും ബ്രിജിതയുടെ കൈയില്‍ നിന്ന് 4.07 ഗ്രാം എം ഡി എം എയുമാണ് പിടികൂടിയത്.

ബ്രിജിത എം എ, ബി എഡ് ബിരുദധാരിയാണ്. ബാംഗ്ലരുവിൽ താമസിച്ചാണ് ഇവർ പഠനം പൂര്‍ത്തിയാക്കിയത്. ഷിവാസും ബ്രിജിതയും മയക്കുമരുന്ന് വിതരണ ശൃംഖലയിലെ കണ്ണികളാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. ആർക്ക് വേണ്ടിയാണ് മയക്കുമരുന്ന് കേരളത്തിലേക്ക് കൊണ്ടു വന്നത്? എവിടെ നിന്നാണ് വാങ്ങിയത് എന്ന കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page