ഭാര്യയെ നിർബന്ധിച്ച് മദ്യം നൽകി സുഹൃത്തിന് പീഡിപ്പിക്കാൻ ഒത്താശ ചെയ്തു; ഭർത്താവും സുഹൃത്തും അറസ്റ്റിൽ


കൊല്ലം:ഭാര്യക്ക് നിർബന്ധിച്ച്‌ മദ്യം നല്‍കി പീഡിപ്പിക്കാൻ ശ്രമം നടത്തിയ ഭർത്താവിനെയും സുഹൃത്തിനെയും കൊല്ലം പൂയപ്പള്ളി പാെലീസ് അറസ്റ്റ് ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് മരുതമണ്‍ പള്ളി കാറ്റാടി പി. കെ. ഹൗസില്‍ വിഷ്ണു ബാലസുബ്രഹ്മണ്യൻ, ഇയാളുടെ സുഹൃത്ത് ശ്രീക്കുട്ടൻ എന്ന് വിളിക്കുന്ന അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം  വിഷ്ണുവും ശ്രീക്കുട്ടനും മദ്യവുമായി  വീട്ടിലെത്തി അവിടെയിരുന്നു  മദ്യപിച്ചു. പിന്നീട് വിഷ്ണുവിന്റെ ഭാര്യയെ നിർബന്ധിച്ച്‌ മദ്യം കുടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മദ്യലഹരിയിലായ ശ്രീക്കുട്ടൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിനെ എതിർത്ത യുവതി ഭർത്താവിനോട് വിവരം പറഞ്ഞതിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ തല്ലുകയും മുഖത്തിടിച്ച ശേഷം മുടിയില്‍കുത്തിപ്പിടിച്ച്‌ ഭിത്തിയില്‍ ഇടിക്കുകയും ചെയ്തുവെന്നാണ് പരാതി. മുഖത്ത് പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പാെലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജറാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page