ഇന്ന് ഓശാന ഞായര്‍; ദേവാലയങ്ങള്‍ പ്രാര്‍ത്ഥനാ നിരതം; വിശുദ്ധ വാരാചണത്തിനു തുടക്കമായി

കാസര്‍കോട്: വിശുദ്ധ വാരാചരണത്തിനു തുടക്കം കുറിച്ച് ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരണം തുടങ്ങി. യേശുകൃസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാന ഞായര്‍. ദിനാചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കുന്നു.
കാസര്‍കോട് കോട്ടക്കണി റോഡിലെ സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍ നടന്ന കുരുത്തോല പെരുന്നാളിനു ഫെറോന വികാരി റവ.ഫാദര്‍ ജോര്‍ജ്ജ് വള്ളിമല നേതൃത്വം നല്‍കി.
വിവിധ ദേവാലയങ്ങളില്‍ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന, വചന സന്ദേശം എന്നിവ നടന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page