ഇ ഡി കസ്റ്റഡിയിലിരിക്കെ ആദ്യ ഉത്തരവിറക്കി കെജ്‌രിവാള്‍

ന്യൂദെല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലിരിക്കെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആദ്യ ഉത്തരവിറക്കി. അറസ്റ്റിനു ശേഷം മുഖ്യമന്ത്രിയായി ഭരണത്തില്‍ തുടരാനാകുമോയെന്ന ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് ഉത്തരവിറക്കിയത്. ന്യൂദെല്‍ഹിയിലെ ജല വിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് ഇറക്കിയത്. മദ്യനയ അഴിമതി കേസില്‍ കെജ്‌രിവാളിനെ ഇ ഡി അറസ്റ്റു ചെയ്തതിനു ശേഷം എ എ പിയെ മുന്നില്‍ നയിക്കുന്ന ഡല്‍ഹി മന്ത്രി അതിഷിക്ക് ഒരു കുറിപ്പ് അയച്ചാണ് ആദ്യ ഉത്തരവ് ഇറക്കിയത്. അതേസമയം കെജ്‌രിവാളിന്റെ രാജിക്കായി ബി ജെ പി സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page