മീന്‍കറി ഉണ്ടാക്കിയില്ലെന്നു പറഞ്ഞ് മാതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

കൊല്ലം: മീന്‍ കറി ഉണ്ടാക്കിയില്ലെന്നു പറഞ്ഞ് മാതാവിനെ തലയ്ക്കടിച്ചു കൊന്ന മകന്‍ അറസ്റ്റില്‍. കൊല്ലം, കോട്ടയ്ക്കകം, തോണ്ടലില്‍, പുത്തന്‍ വീട്ടില്‍ ദ്രൗപതി (60)യാണ് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. മാര്‍ച്ച് 16ന് ആണ് ദ്രൗപതിക്കു മകന്‍ പ്രമോദ് (42)ന്റെ അടിയേറ്റത്. ഓട്ടോ ഡ്രൈവറാണ് പ്രമോദ്. മദ്യ ലഹരിയില്‍ സ്ഥിരമായി അമ്മയെ മര്‍ദ്ദിക്കുന്ന സ്വഭാവക്കാരനാണ് പ്രമോദെന്നു പൊലീസ് പറഞ്ഞു. സംഭവ ദിവസം ഉച്ചയ്ക്ക് പ്രമോദ് മീന്‍ വാങ്ങി വീട്ടിലെത്തി. ആസമയത്തും മദ്യലഹരിയിലായിരുന്നു. മീന്‍ കറി ഉണ്ടാക്കണമെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പുറത്തേയ്ക്കുപോയി. വൈകുന്നേരം തിരിച്ചെത്തിയപ്പോള്‍ മീന്‍ കറി ഉണ്ടാക്കിയില്ലെന്നു മനസ്സിലാക്കിയ പ്രമോദ് ഇരുമ്പുവടികൊണ്ട് മാതാവിന്റെ തലയ്ക്കടിക്കുകയും തല ചുമരിലിടിക്കുകയുമായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് ഗുരുതരമായി പരിക്കേറ്റ ദ്രൗപതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ മകന്‍ പ്രമോദിനെതിരെ വധശ്രമത്തിനു കേസെടുത്തു അറസ്റ്റു ചെയ്തിരുന്നു. ദ്രൗപതി മരണപ്പെട്ടതോടെ കേസ് കൊലപാതകമായി മാറ്റുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page