ഭാര്യ ജോലിക്ക് പോയ സമയത്ത് ഭര്‍ത്താവ് വീട്ടിനകത്ത് ജീവനൊടുക്കിയ നിലയില്‍

കാസര്‍കോട്: ഭാര്യ ജോലിക്ക് പോയ സമയത്ത് ഭര്‍ത്താവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള ഐല പരേതനായ നാരായണയുടെ മകന്‍ ദിവ്യാമണി(42)യാണ് മരിച്ചത്. ദിവ്യാമണിയും ഭാര്യ രോഹിണിയും കണ്വതീര്‍ത്ഥയിലാണ് താമസം. ഭാര്യ മംഗളൂരുവിലെ ആശുപത്രിയിലെ ജീവനക്കാരിയാണ്. ജോലിക്ക് പോയിരുന്നതിനാല്‍ വീട്ടില്‍ ഭര്‍ത്താവ് മാത്രമാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെ ബന്ധുവായ ഒരാളാണ് വീട്ടിനകത്ത് കഴുക്കോലില്‍ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടത്. ദിവ്യാമണിയെ കാണാനെത്തിയ ബന്ധു പേരെടുത്ത് വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. വാതിലിനു സമീപത്തെത്തിയപ്പോള്‍ അകത്ത് നിന്ന് പൂട്ടിയിട്ടില്ലെന്ന് വ്യക്തമായി. …

ആദായ നികുതി വകുപ്പ് റെയ്ഡ് ശക്തമാക്കി; ബി.ജെ.പി എം.എല്‍എയുടെ സഹായിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 1.20 കോടി രൂപയും 100 പവന്‍ സ്വര്‍ണാഭരണങ്ങളും

ബി.ജെ.പി എം.എല്‍എ ബൈരതി ബസവരാജിന്റെ സഹായിയുടെ വീട്ടില്‍ നിന്ന് 1.20 കോടി രൂപയും 100 പവന്‍ സ്വര്‍ണാഭരണങ്ങളും ആദായ നികുതി ഉദ്യോഗസ്ഥര്‍ പിടികൂടി. കര്‍ണാടകയിലെ കെആര്‍ പുരം എംഎല്‍എ ആയ ബൈരതിയുടെ പിഎ മഞ്ജുനാഥിന്റെ മരുമകനും കൃഷ്ണഗിരിയിലെ ക്രഷര്‍ യൂണിറ്റ് ഉടമയുമായ ലോകേഷ് കുമാറിന്റെ വീട്ടില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത തുകയും ആഭരണങ്ങളും പിടിച്ചെടുത്തത്.മാര്‍ച്ച് 28 ന് ബംഗളൂരുവില്‍ നിന്ന് ഹൊസൂരിലേക്ക് പോകുമ്പോള്‍ ഇയാളുടെ കാര്‍ ഇലക്ഷന്‍ ഫ്ളയിംഗ് സ്‌ക്വാഡ് റെയ്ഡ് ചെയ്തിരുന്നു. അന്ന് ഇയാളുടെ പക്കല്‍ നിന്ന് …

ആദ്യം അനില്‍ കെ ആന്റണിയെ എതിര്‍ത്തു; എന്‍ഡിഎ സ്ഥാനാര്‍ഥിക്കു തെഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള പണം നല്‍കി പി.സി.ജോര്‍ജ്

പത്തനംതിട്ട: ലോകസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു കെട്ടിവയ്ക്കാനുള്ള പണം നല്‍കി പി.സി.ജോര്‍ജ്.എന്‍ഡിഎ പത്തനം തിട്ട പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ വേദിയില്‍ വച്ചാണ് പണം കൈമാറിയത്.അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ജോര്‍ജ് പത്തനംതിട്ട മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ബിജെപി കേന്ദ്ര നേതൃത്വം ജോര്‍ജിനെ തഴഞ്ഞ് അനിലിന് സീറ്റ് നല്‍കുകയായിരുന്നു.സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ അനിലിനെതിരേ ജോര്‍ജ് രംഗത്തെത്തുകയും ചെയ്തിരുന്നു. അനില്‍ ആന്റണിക്ക് കേരളവുമായി ഒരു ബന്ധവുമില്ലെന്നും സ്ഥാനാര്‍ഥി ആരാണെന്ന് ജനങ്ങളെ …

ഭർത്താവിനൊപ്പം ബന്ധുവീട്ടിൽ എത്തിയ 32 കാരി തൂങ്ങിമരിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഭർത്താവിന്റെ ബന്ധുവീട്ടിലെത്തിയ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ തിരുവില്വാമല കൂത്താംപിള്ളി കൊടപ്പനാംകുന്നേൽ കെ.ജെ.റോമിയുടെ ഭാര്യ ആൽഫി (32) ആണു മരിച്ചത്. കോതമംഗലം വാരപ്പെട്ടി ഏറാമ്പ്രയിൽ ആണ് സംഭവം. ഞായറാഴ്ച ഭർത്താവിനൊപ്പം എത്തിയതായിരുന്നു യുവതി. വൈകിട്ടു ഏഴുമണിയോടെയാണ് വീടിനുള്ളിൽ മരിച്ചത്. മരണത്തിൽ സംശയം തോന്നിയ ബന്ധുക്കളുടെ പരാതിയെ തുടർന്നു പൊലീസ് സർജൻ പോസ്റ്റ്‌മോർട്ടം നടത്തി. തൂങ്ങി മരിച്ചതായാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരമെന്നു പോത്താനിക്കാട് പൊലീസ് അറിയിച്ചു. മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. രാജാക്കാട് ജോസ്‌ഗിരി മുതുകുളത്ത് കുടുംബാംഗമാണ്. മക്കൾ: …

മകൻ പിതാവിനെ തലക്കടിച്ചു കൊലപ്പെടുത്തി; സംഭവം പള്ളിക്കരയിൽ!

കാസർകോട്: പിതാവിനെ മകൻ അടിച്ചു കൊലപ്പെടുത്തി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കരയിലാണ് സംഭവം. പള്ളിക്കരയിലെ തീയേറ്ററിന് സമീപത്തെ പഴയ കാല പ്രവാസി അപ്പക്കുഞ്ഞി (67) യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് വീട്ടിൽ വച്ച് മകൻ തേങ്ങ പൊളിക്കുന്ന ഉപകരണം കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.ഞായറാഴ്ച മകൻ പിതാവിനെ ദേഹമാസകലം മർദിച്ചിരുന്നു. ഇതിൽ തലക്ക് മാത്രം 26 തുന്നിട്ടിരുന്നു. ഈ സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് തൊട്ട് പിന്നാലെ വീട്ടിലെത്തിയ മകൻ വീണ്ടും ദേഹമാസകലം അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് …

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസ്; സുപ്രധാന നീക്കവുമായി ഇ ഡി; സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി; ബുധനാഴ്ച ഹാജരാകണം

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സുപ്രധാനനീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സി.പി.എം. തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന് ഇ.ഡി. നോട്ടീസ്. ബുധനാഴ്ച നേരിട്ട് ഹാജരാകാനാണ് നോട്ടീസിൽ ആവശ്യം.കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് നേരത്തെ സി.പി.എം. പ്രാദേശിക ഭാരവാഹികളായ അനൂപ് ഡേവിസ്കാട്, മധു അമ്പലപുരം നോട്ടീസ് നൽകി വിളിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ എം.എം. വർഗീസിനെ ഇ.ഡി. വിളിപ്പിച്ചിരിക്കുന്നത്. നേരത്തെയും എം.എം. വർഗീസിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. രണ്ടാം ഘട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഇ.ഡി. നോട്ടീസ് നൽകിയിരിക്കുന്നത്.മുൻ …

സി രാധാകൃഷ്ണന്‍ കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു

ന്യൂഡല്‍ഹി: പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു. സാഹിത്യത്തില്‍ പരിചയമില്ലാത്ത കേന്ദ്രമന്ത്രി അക്കാഡമി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. അക്കാഡമി രാഷ്ട്രീയവല്‍ക്കരിക്കുന്നതിനോടുള്ള പ്രതിഷേധമാണ് രാജി. താന്‍ ഒരു പാര്‍ട്ടിക്കാരുടെയും വിമര്‍ശകനല്ലെന്നും അതേസമയം അക്കാഡമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനു കൂട്ടു നില്‍ക്കാനാവാത്തതിനാലാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ഗാന്ധി എന്തിനു വയനാട്ടില്‍ മത്സരിക്കുന്നു? പരസ്പരം നേരിടാനാണോ ഇന്‍ഡ്യാ മുന്നണി: മുഖ്യമന്ത്രി

കോഴിക്കോട്: രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ആരെ നേരിടാനാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആരാഞ്ഞു.ഇന്‍ഡ്യാ മുന്നണിയിലെ ഒരു നേതാവ് ആ മുന്നണിയിലെ മറ്റൊരു നേതാവിനെ നേരിടാനാണോ ഇന്‍ഡ്യാ മുന്നണി രൂപീകരിച്ചത്. രാജ്യത്ത് ബി ജെ പിയെ അധികാരത്തില്‍ നിന്നു മാറ്റി നുറുത്താനാണ് ഇന്‍ഡ്യാ മുന്നണി ഉണ്ടാക്കിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതു ഇന്‍ഡ്യാ മുന്നണി ഘടകകക്ഷിയായ സി പി ഐയുടെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാനാണെന്നു മുഖ്യമന്ത്രി സൂചിപ്പിച്ചു. രാജ്യം കണ്ട പ്രതിഷേധങ്ങള്‍ ആനിരാജയെയും കണ്ടിട്ടുണ്ട്. എന്നാല്‍ …

കുമ്പളയില്‍ അറ്റകുറ്റപ്പണിക്കു നിറുത്തിയിരുന്ന സ്വിഫ്ട് കാറും ഓട്ടോ ടെമ്പോയും കത്തി നശിച്ചു; അഗ്നിശമന വിഭാഗത്തിന്റെ മൂന്ന് യൂണിറ്റ് എത്തി തീകെടുത്തി

കാസര്‍കോട്: കുമ്പളയില്‍ അറ്റകുറ്റപ്പണിക്കു നിറുത്തിയിരുന്ന സ്വിഫ്ട് കാറും ഗുഡ്‌സ് ഓട്ടോയും കത്തി നശിച്ചു.വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്ന കുമ്പള പൊസത്തടുക്കയിലെ മധുസൂദനന്റെ വീട്ടിനു മുന്നില്‍ നിറുത്തിയിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. വാഹനങ്ങള്‍ക്കു തീപിടിച്ച വിവരമറിഞ്ഞു കാസര്‍കോടു നിന്നെത്തിയ മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീ കെടുത്തിക്കൊണ്ടിരിക്കുന്നു. കാറും ഗുഡ്‌സ് ഓട്ടോയും അറ്റകുറ്റപ്പണിക്കു കൊണ്ടു വന്നതായിരുന്നു. കുമ്പള കടപ്പുറത്തെ കായിഞ്ഞിയുടേതാണ് ഗുഡ്‌സ് ഓട്ടോ. കാര്‍ മഞ്ചേശ്വരം സ്വദേശിയുടേതാണെന്നു പറയുന്നു.തീപിടുത്ത വിവരമറിഞ്ഞു നാട്ടുകാരും തടിച്ചു കൂടിയിരുന്നു. തീപിടുത്ത കാരണം അറിവായിട്ടില്ല.

കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവം: ഇന്ന് 10ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും; പ്രതിഷേധം അവസാനിപ്പിച്ചു

പത്തനംതിട്ട: പേടിയില്ലാതെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട തുലാപ്പള്ളി പുളിയന്‍ കുന്നുമല നിവാസികള്‍ കണമല വനംവകുപ്പ് ഓഫീസിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സ്ത്രീകളും കുട്ടികളും അടങ്ങിയ മാര്‍ച്ച് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.കാട്ടാന ആക്രമണത്തില്‍ ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട തുലാപ്പള്ളി പുളിയന്‍കുന്ന് മലയിലെ ബിജു (58)കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ സമരം നടത്തിയത്. മാര്‍ച്ച് തടയാനെത്തിയ പോലീസുമായി ഉന്തും തള്ളും ഉണ്ടായിരുന്നു. ആന്റോ ആന്റണി എം പി യും പ്രധിഷേധ സ്ഥലത്ത് ഉണ്ട്.1952 മുതല്‍ ഈ പ്രദേശത്ത് താമസിക്കുന്നവര്‍ അഞ്ചു …

കോണ്‍ഗ്രസ് നേതാവ് സുപ്രിയ ഷ്രിനാറ്റേ, ബി ജെ പി എം പി, ദിലീപ്‌ഘോഷ് എന്നിവര്‍ക്ക് തിര. കമ്മീഷന്‍ താക്കീത്

ന്യൂദെല്‍ഹി: അപകീര്‍ത്തികരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയ കോണ്‍ഗ്രസ് നേതാവ് സുപ്രിയ ഷ്രിനാറ്റേ ബി ജെ പി എം പി ദിലീപ് ഘോഷ് എന്നിവരെ ഇലക്ഷന്‍ കമ്മീഷന്‍ താക്കീതു ചെയ്തു. നേതാക്കന്മാര്‍ ആക്ഷേപകരമായ വ്യക്തിഗത പരാമര്‍ശങ്ങള്‍ നടത്തിയെന്നും അതുവഴി മാതൃകാ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും ഇതു സംബന്ധിച്ചു നല്‍കിയ നോട്ടീസില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളിടത്തോളം പൊതുവേദികളില്‍ നടത്തുന്ന പരാമര്‍ശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നേതാക്കന്മാര്‍ നിര്‍ബന്ധിരായിരിക്കണമെന്നു കമ്മീഷന്‍ മുന്നറിയിച്ചു. ഇവരുടെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പു പ്രചാരണ പരാമര്‍ശങ്ങള്‍ …

ഓണ്‍ലൈന്‍തട്ടിപ്പിലെ മുഖ്യപ്രതി അറസ്റ്റില്‍

ബേക്കല്‍: ഓണ്‍ലൈന്‍ ബിസിനസില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും പതിനൊന്നരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യകണ്ണി അറസ്റ്റില്‍. കോഴിക്കോട് വലിയങ്ങാടി ഒത്തായ മംഗലം പറമ്പ സ്വദേശി എന്‍ പി മുഹമ്മദ് താരിഫി(42)നെയാണ് ബേക്കല്‍ ഐപി അരുണ്‍ ഷായുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്തത്.പള്ളിക്കര പൂച്ചക്കാട് കീക്കാനിലെ ശിവ നിവാസില്‍ കെ.എന്‍.കിരണ്‍കുമാറാണ് തട്ടിപ്പിനിരയായത്. 918837429728 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ നിന്നും ഇപ്കര്‍ സര്‍വ്വീസസ് 126 എന്ന വാട്‌സ് ആപ്പിലൂടെയാണ് വന്‍തുക ലാഭവിഹിതം …

സന്നിധാനത്തില്‍ ഹരിവരാസനത്തിനൊപ്പം നൃത്തം: നീലേശ്വരം സ്വദേശിനി കന്നിമാളികപ്പുറം വൈറല്‍

ശബരിമല: സന്നിധാനത്ത് ഹരിവരാസനം നടക്കുമ്പോള്‍ അതിനൊപ്പിച്ചു കൊച്ചുമാളികപ്പുറം നടത്തിയ നൃത്തം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നൃത്തം അവതിപ്പിച്ചത് നീലേശ്വരത്തിന്റെ കൊച്ചുമകള്‍ വിഷ്ണുപ്രിയ രാജേഷ്. ശബരിമല ഉത്സവദിവസമായ 23ന് ശനിയാഴ്ച രാത്രി പത്തരയോടെ ഉച്ച ഭാഷിണിയിലൂടെ ഹരിവരാസനം കേട്ടുതുടങ്ങിയപ്പോഴാണ് കുട്ടി അതിനൊപ്പിച്ച് ചുവടുവെച്ചത്. പതിനെട്ടാംപടിക്കുതാഴെ കിഴക്കോട്ടുമാറി ആലിനു സമീപത്തായിരുന്നു നടനം. ഹരിവരാസന സമയത്ത് താന്‍ നടന മുദ്രയിലൂടെ നമസ്‌കരിക്കും എന്ന് കുട്ടി അച്ഛനോട് പറഞ്ഞിരുന്നു. പത്തര കഴിഞ്ഞ് ഹരിവരാസനം തുടങ്ങിയപ്പോള്‍ താന്‍ മുമ്പ് വേദികളില്‍ അവതരിപ്പിച്ച ഹരിവരാസന നൃത്തരൂപം …

അഴിമതിക്കാര്‍ എത്ര വലിയ കൊമ്പന്മാര്‍ ആയാലും കര്‍ശന നടപടി ഉറപ്പ്: പ്രധാനമന്ത്രി

ലക്‌നൗ: അഴിമതിക്കെതിരെയുള്ള പോരാട്ടം ഒരു കാരണവശാലവും അവസാനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു. രാജ്യത്തെ അഴിമതിയില്‍ നിന്നും സംരക്ഷിക്കാനുള്ള ശ്രമത്തില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നു അദ്ദേഹം പറഞ്ഞു. മീററ്റില്‍ ഞായറാഴ്ച വൈകിട്ട് യു പി തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ട് ആശയങ്ങളും രണ്ട് മുന്നണികളും തമ്മിലുള്ള പോരാട്ടമാണ്. ഇതിലൊരുവിഭാഗം അഴിമതി ഇല്ലാതാക്കാന്‍ രംഗത്ത് നില്‍ക്കുന്നു. മറുഭാഗം അഴിമതിക്കാരെ സംരക്ഷിക്കാന്‍ അണി ചേരുന്നു. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കെതിരെ ആരംഭിച്ചിട്ടുള്ള നീക്കം അവസാനിപ്പിക്കുന്ന പ്രശ്‌നമേ ഇല്ലെന്ന് അദ്ദേഹം …

കെജ്‌രിവാള്‍ 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഇ ഡി അറസ്റ്റു ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഏപ്രില്‍ 15 വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയെത്തുടര്‍ന്നാണ് ഡല്‍ഹി റോസ് അവന്യു കോടതി കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. മദ്യനയക്കേസില്‍ മാര്‍ച്ച് 21നാണ് കെജ്‌രിവാള്‍ അറസ്റ്റിലായത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് കെജ്‌രിവാളിനെ ഇ ഡി ഇന്നു കോടതിയില്‍ ഹാജരാക്കിയത്.

10,000 കോടി രൂപ കൂടി കടം എടുക്കാന്‍ അനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രംകോടതി തള്ളി; കേസ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന്

ന്യൂഡല്‍ഹി: അടിയന്തിരമായി 10,000 കോടി രൂപ കൂടി കടമെടുക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. അതേസമയം പ്രധാന ഹര്‍ജി ഭരണഘടനാ നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ടതായതിനാല്‍ അത് അഞ്ചംഗ ഭരണഘടനാ ബഞ്ചിനു സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് കൈമാറി. കേസ് ഇനി ഭരണഘടനാ ബഞ്ച് പരിഗണിക്കും.സംസ്ഥാനങ്ങള്‍ക്കു കടമെടുക്കാവുന്ന പരമാവധി തുക സംബന്ധിച്ച ഹര്‍ജിയാണ് ഭരണഘടനാ ബഞ്ച് പരിഗണിക്കുക. ഭരണഘടനയുടെ 293-ാം അനുച്ഛേദ പ്രകാരമാണ് ഒരു സംസ്ഥാനത്തിനു കടമെടുക്കാവുന്ന തുകയുടെ പരിധി നിശ്ചയിക്കുന്നത്. ഈ അനുച്ഛേദം ആദ്യമായാണ് കോടതിയില്‍ ചോദ്യം ചെയ്യുന്നത്.

ഉപ്പള ആക്‌സിസ് ബാങ്ക് എ ടി എം കവര്‍ച്ച: അന്വേഷണ സംഘം കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും; കവര്‍ച്ചാസംഘം ഉടന്‍ പിടിയിലാവുമെന്നു പ്രതീക്ഷ

കാസര്‍കോട്: ഉപ്പള ആക്‌സിസ് ബാങ്ക് എ ടി എമ്മില്‍ നിറയ്ക്കാന്‍ എത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചതു സംബന്ധിച്ച അന്വേഷണം ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിച്ചു. ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രണ്ടു ടീമുകളെ കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും നിയോഗിച്ചു. കവര്‍ച്ചാ സംഘം തമിഴ്‌നാട്ടിലെ തരിട്ടു സംഘം തന്നെയാണെന്ന് പൊലീസ് ഏതാണ്ടുറപ്പിച്ചിട്ടുണ്ട്. ഉപ്പളയിലെ എ ടി എമ്മില്‍ നിക്ഷേപിക്കാനെത്തിച്ച പണം കൊള്ളയടിച്ച ദിവസം കര്‍ണ്ണാടകയില്‍ ഇതേ സംഘം ഒരു കാറിന്റെ ചില്ല് …

തിരഞ്ഞെടുപ്പ് : അനധികൃത ചെങ്കല്‍ ക്വാറികള്‍ കൊണ്ട് പൊറുതി മുട്ടുന്നെന്ന് നാട്ടുകാര്‍

കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ തിരഞ്ഞെടുപ്പുത്സവത്തില്‍ പങ്കാളികളായതോടെ ജില്ലയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അരങ്ങു കൊഴുത്തു. പച്ചമ്പള ദര്‍ഗ്ഗയ്ക്കടുത്ത് 50സെന്റ് സ്ഥലത്ത് മൂന്നാഴ്ച മുമ്പ് ആരംഭിച്ച അനധികൃത ചെങ്കല്‍ മുറിക്കല്‍ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കല്ലുമുറിക്കുന്നതിന്റെയും കല്ല് കടത്തുമ്പോഴും ഉണ്ടാകുന്ന പൊടിപടലം കൊണ്ട് നാട്ടുകാര്‍ പൊറുതി മുട്ടുകയാണ് എന്നാണ് പരാതി. നിരവധി വീടുകള്‍, പള്ളി, ദര്‍ഗ എന്നിവയുടെ പരിസരത്താണ് കല്ലുമുറിക്കല്‍ പൊടിപൊടിക്കുന്നത്. ഇതിനെക്കുറിച്ചു റവന്യു -ജിയോളജി വിഭാഗങ്ങളോട് പരാതി പറയുമ്പോള്‍ തിരഞ്ഞെടുപ്പ് ഒന്ന് കഴിഞ്ഞോട്ടെ, എല്ലാം ശരിയാക്കാമെന്നാണ് …