ചില നഗരവാര്‍ത്തകള്‍

ഇങ്ങനെ പറഞ്ഞാല്‍ എങ്ങനെ? ഞങ്ങള്‍ക്കും ജീവിക്കണ്ടേ?അവരുടെ ചോദ്യം ന്യായമാണ്. എല്ലാവര്‍ക്കും ജീവിക്കണം. ഭരണഘടനാദത്തമായ അവകാശമാണ് അത്. ജീവിക്കാനുള്ള അവകാശം. അന്തസ്സോടെ, ആത്മാഭിമാനത്തോടെ ജീവിക്കണം. അതില്‍ ഇടപെടരുത്; തടസ്സപ്പെടുത്തരുത്. നമ്മുടെ നഗരത്തിലെ തെരുവ് കച്ചവടക്കാര്‍ പറയുന്നു. ഉത്സവകാലത്ത് നഗരത്തില്‍ തിരക്ക് പൂര്‍വ്വാധികം വര്‍ധിക്കും. അതൊരു പുതിയ കാര്യമല്ല. ഇവിടെ മാത്രം കാണുന്ന വിശേഷവുമല്ല. വ്യാപാരി-വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെടുന്നു. തെരുവ് കച്ചവടക്കാരെ നിയന്ത്രിച്ച് തിരക്ക് ഒഴിവാക്കണം എന്ന്. ചട്ടങ്ങള്‍ പാലിക്കാതെയും നിയമപ്രകാരം ആവശ്യമായിട്ടുള്ള രജിസ്‌ട്രേഷന്‍ …

തീരപ്രദേശങ്ങളില്‍ ഇന്നും കടലക്രമണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തു ഇന്നലെ തീരപ്രദേശങ്ങളില്‍ ഭീതി പരത്തിയ കടലാക്രമണവും അതിശക്തമായ വന്‍തിരമാലകളും ഇന്നും ഉണ്ടായേക്കാനിടയുണ്ടെന്ന് അധികൃതര്‍ മുന്നറിയിച്ചു. തീരദേശ വാസികളും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിച്ചു.ഇന്നലെ തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഉണ്ടായ കടല്‍ ക്ഷോഭത്തിലും തിരമാലകളിലും തീരപ്രദേശത്തെ 500ല്‍പ്പരം വീടുകളില്‍ വെള്ളം കയറി. നൂറിലേറെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.ഇന്ന് എറണാകുളത്തു മഴയും ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പെടാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിച്ചു.അതേസമയം മറ്റു ജില്ലകളില്‍ അന്തരീക്ഷചൂട് അതീവ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. പകലും രാത്രിയിലും ചൂടും …

ജനല്‍ വഴി മരവടിയിട്ട് കവര്‍ച്ച; പ്രതി സേലത്ത് പിടിയില്‍

ബേക്കല്‍: ജനലിലൂടെ മര വടി അകത്തു കടത്തി കിടപ്പുമുറിയില്‍ നിന്ന് 1,81,500 രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ തമിഴ്‌നാട് സേലത്ത് വച്ച് ബേക്കല്‍ പൊലീസ് ഇന്‍സ്പക്ടര്‍ അരുണ്‍ഷായും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമല സാജിത മന്‍സില്‍ മുഹമ്മദ് അബ്ദുള്‍ ഹാദി (24) ആണ് അറസ്റ്റിലായത്. 2024ജനുവരി 25ന് പുലര്‍ച്ചെ 4നും 4.30നും ഇടയിലാണ് ചേറ്റുകുണ്ട് ബംഗ്ലാവില്‍ ഹൗസില്‍ താമസിക്കുന്ന രമയുടെ വിട്ടീലെ കിടപ്പുമുറിയിലെ സ്റ്റഡി ടേബിളിന്റെ മുകളി ഹാന്‍ഡ്ബാഗില്‍ സൂക്ഷിച്ചിരുന്ന നാലേ കാല്‍ …

ചൂട് സഹിക്കാനാകാതെ ടെറസില്‍ കിടന്നുറങ്ങിയ യുവാവ് വീണു മരിച്ചു

കാഞ്ഞങ്ങാട്: വീടിന്റെ ടെറസില്‍ കിടന്നുറങ്ങിയ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ യുവാവ് താഴെ വീണ് മരിച്ചു. കാഞ്ഞങ്ങാട് ആവി കണ്ടംകടവില്‍ താമസിക്കുന്ന ഗൗരിയുടെ മകന്‍ കെ. ശരത് (33) ആണ് മരിച്ചത്. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. ചൂട് കാരണം വീടിന്റെ ടെറസില്‍ ഉറങ്ങിയിരുന്ന ശരത് അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നുവെന്നു പറയുന്നു. പരേതനായ സുരേന്ദ്രനാണ് പിതാവ്. ഏക സഹോദരി: ശരണ്യ.

കുമ്പള എം എ സ്റ്റോര്‍ ഉടമ അന്തരിച്ചു

കാസര്‍കോട്: കുമ്പള എം എ സ്റ്റോര്‍ ഉടമ അബ്ദുള്‍ ഖാദര്‍ എന്ന അന്തുക്കായിച്ച (85) അന്തരിച്ചു. അനില്‍കുബ്ലെ റോഡിലാണ് താമസം. ഭാര്യ: ആയിഷ. മക്കള്‍: റുബീന, അനീഷ, സുനീഷ, നസീല്‍. കുമ്പളയിലെ അറേബ്യന്‍ റസ്റ്റോറന്റ്, മൊഗ്രാല്‍ സ്റ്റോര്‍ എന്നിവയുടെ ഉടമയാണ്. മരുമക്കള്‍: അബ്ദുള്ള, അബ്ബാസ്, സുബൈര്‍, സഫ. സഹോദരങ്ങള്‍: ഔവമ്മ, ഉമ്മര്‍, ഫക്രുദീന്‍.

ഉപ്പളയില്‍ ചരക്കു ലോറി മറിഞ്ഞു: ഡ്രൈവരും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: ഉപ്പള ഗേറ്റില്‍ ഇന്ന് പുലര്‍ച്ചെ ലോറി മറിഞ്ഞു. ഡ്രൈവരും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു.കണ്ണൂര്‍ ഭാഗത്തു നിന്ന് ചരക്കുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്നു ലോറി. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മറിഞ്ഞ ലോറി റോഡിലൂടെ പോവുകയായിരുന്ന കാറിനു മുകളില്‍ ഭാഗികമായി വീണെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

കെട്ടിടത്തിനു മുകളിൽ നിന്ന് വീണു പരിക്കേറ്റ പ്ലമ്പർ മരിച്ചു

കാസർഗോഡ് : മഞ്ചേശ്വരത്തു കെട്ടിടത്തിനു മുകളിൽ നിന്ന് വീണു ചികിത്സയിലായിരുന്ന പ്ലമ്പർ മരിച്ചു. കണ്ണൂർ പട്ടുവം ചെറുവൾക്കാ ട്ടെ കുര്യാക്കോസിന്റെ മകൻ മിനിയാടാൻ ജോൺ (63)ആണ് മരിച്ചത്. മഞ്ചേശ്വരം പാവൂരിൽ രണ്ടാഴ്ചയായി പ്ലബിങ് ജോലി ചെയ്യുകയായിരുന്നു. മാർച്ച്‌ 22നാണു ജോലിക്കിടയിൽ കെട്ടിടത്തിൽ നിന്ന് വീണത്. മംഗലാപുരം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ ദിവസം മരിച്ചു. ഭാര്യയും മക്കളുമുണ്ട്

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനു വില കുറച്ചു

തിരുവനന്തപുരം :വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനു 30.50രൂപ വില കുറച്ചു. കൊച്ചിയിൽ സിലിണ്ടറിനു 1,775രൂപയാണ് പുതുക്കിയ വില. വില ഇന്ന് പ്രാബല്യത്തിൽ വന്നു. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിനു വനിതാ ദിനത്തിൽ 100രൂപ കുറച്ചിരുന്നു

ഹൈന്ദവാചാരങ്ങള്‍ക്കെതിരെയുള്ള കുപ്രചാരണങ്ങളില്‍ കുടുങ്ങരുത് : ഹിന്ദു ഐക്യവേദി

കാസര്‍കോട്: ഹൈന്ദവാചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരെ ഇടതുപക്ഷവും മതതീവ്രവാദികളും നടത്തുന്ന കുപ്രചാരണങ്ങളില്‍ ഹൈന്ദവര്‍ കുടുങ്ങരുതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ. ശ്രീധരന്‍ പറഞ്ഞു. ജില്ലാ പ്രവര്‍ത്തക സമിതിയോഗം കാസര്‍കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉളിയതായ വിഷ്ണു ആസ്ര, ഗോവിന്ദന്‍, കേശാവചാര്യ, ഉദയന്‍, ഷാജി, മോഹനന്‍ പ്രസംഗിച്ചു. ഭാരവാഹികളായി സ്വാമി യോഗനന്ദ സരസ്വതി, സ്വാമി പ്രേമനന്ദ, വിഷ്ണു ആസ്ര, കരുണാകരന്‍, ഗോവിന്ദന്‍ (രക്ഷാ.), എസ്. പി ഷാജി(പ്രസി.), ഗോപാലകൃഷ്ണന്‍ (വര്‍ക്കിങ് പ്രസി.), രാമന്‍ (വൈ. പ്രസി.), കെ. വി കുഞ്ഞിക്കണ്ണന്‍, …

നിങ്ങള്‍ ക്യൂവിലാണ് മുന്നറിയിപ്പ് ബോര്‍ഡുമായി സ്ഥാപിച്ച് ഹൊസ്ദുര്‍ഗ് പൊലീസ്

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കുശാല്‍ നഗര്‍ റെയില്‍വെ ഗേറ്റിന് സമീപം ഡ്രൈവര്‍മാര്‍ക്കായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ഹൊസ്ദുര്‍ഗ് പൊലീസ്. തീവണ്ടികള്‍ കടന്നു പോകുന്ന സമയത്ത് കുശാല്‍നഗര്‍ റെയില്‍വെ ഗേറ്റ് അടച്ചിടുന്ന സമയം കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിടുന്നതിനാല്‍ ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കുന്നതിനായാണ് ഹൊസ്ദുര്‍ഗ് പൊലീസ് മൈത്രി നഗര്‍ റസിഡന്‍സ് അസോസിയേഷന്റെ സഹകരണത്തോടെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്. ഇന്‍സ്പെക്ടര്‍ എം പി ആസാദ് ഉദ്ഘാടനം ചെയ്തു. മൈത്രി നഗര്‍ ഭാരവഹികളായ ഡോ. പി രവീന്ദ്രന്‍, ബി …

പെരിയ ഇരട്ട കൊലക്കേസ് വിധി ഉടനുണ്ടായേക്കുമെന്നു സൂചന; തിരഞ്ഞെടുപ്പില്‍ ചലനമുണ്ടാക്കിയേക്കുമെന്ന് ആശങ്ക

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ഇടതു മുന്നണിയിലെ സി പി എം സ്ഥാനാര്‍ത്ഥിക്കു മറ്റൊരു ഭീഷണി. പെരിയ ഇരട്ടക്കൊലക്കേസ് വിധി എറണാകുളം പ്രത്യേക സി ബി ഐ കോടതി താമസിയാതെ പ്രഖ്യാപിച്ചേക്കുമെന്നു സൂചനയുണ്ട്.പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനമുണ്ടായേക്കുമെന്നു പൊതുവേ കരുതുന്നു.പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്‌ലാല്‍- കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസാണ് സി ബി ഐ കോടതിയില്‍ പരിഗണനയിലുള്ളത്. മുന്‍ എം എല്‍ എയും സി പി എം നേതാവുമായ കെ വി കുഞ്ഞിരാമന്‍, …

വോട്ടുപിടിക്കാന്‍ വീട്ടിലെത്തിയ പഞ്ചായത്ത് മെമ്പറുടെ ദേഹത്ത് ചൂടു കഞ്ഞിവെള്ളം ഒഴിച്ചു; പൊള്ളലേറ്റ് ആശുപത്രിയില്‍

തിരു: വോട്ടുപിടിക്കാന്‍ വീട്ടിലെത്തിയ പഞ്ചായത്തു മെമ്പറുടെ മുഖത്തു തിളച്ച കഞ്ഞിവെള്ളമൊഴിച്ചു. സാരമായി പൊള്ളലേറ്റ മുദിക്കല്‍ പഞ്ചായത്ത് മെമ്പര്‍ ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ആറ്റങ്ങളിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി വി ജോയിയുടെ പ്രചരണത്തിന്റെ ഭാഗമായാണ് ഊരു പൊയ്ക കിണറ്റുമുക്ക് മെമ്പര്‍ എത്തിയത്. വോട്ടഭ്യര്‍ത്ഥന നടത്തിക്കൊണ്ടിരിക്കെ സജി വീട്ടിലെ തിളച്ച കഞ്ഞിവെള്ളമെടുത്ത് മെമ്പറുടെ ദേഹത്തു മറിക്കുകയായിരുന്നു. സജിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വീണ്ടും കാട്ടാന: പത്തനംതിട്ടയില്‍ ഒരാളെ കൊലപ്പെടുത്തി

പത്തനംതിട്ട: പുലര്‍ച്ചെ രണ്ട് മണിക്ക് വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയ ഗൃഹനാഥന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു.പത്തനംതിട്ട തുലാപ്പള്ളി വട്ടപ്പാറ പുളിയന്‍കുന്ന് മലയിലെ കുടിലില്‍ ബിജു (52) വാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് 50 മീറ്റര്‍ അകലെയാണ് കാണപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം ജഡം ആന വലിച്ചെറിഞ്ഞതാകാമെന്ന് കരുതുന്നു.വിവരമറിഞ്ഞു പൊലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി. എന്നാല്‍ മൃതദേഹം എടുത്ത് മാറ്റാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ജില്ലാ കലക്ടര്‍ സ്ഥലത്തെത്തിയ ശേഷമേ മൃതദേഹം മാറ്റാന്‍ അനുവദിക്കു എന്ന വാശിയിലാണ് നാട്ടുകാര്‍. ഓട്ടോ …

നവജാത ശിശുവിനെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി പൊട്ടക്കിണറ്റിൽ തള്ളി; ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ മാതാവ് 18 വർഷത്തിന് ശേഷം പിടിയിലായി

പൊന്‍കുന്നം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിഒളിവില്‍ കഴിഞ്ഞിരുന്ന മാതാവ് 18 വര്‍ഷത്തിനു ശേഷം പൊലീസ് പിടിയിലായി. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പില്‍ വീട്ടില്‍ ഓമന(കുഞ്ഞുമോള്‍-57)യെയാണ് പൊന്‍കുന്നം പൊലീസ് അറസ്റ്റു ചെയ്തത്. 2004 ല്‍ തന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ തള്ളിയെന്നാണ് കേസ്. സംഭവത്തില്‍ പൊന്‍കുന്നം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍നിന്നു ജാമ്യം ലഭിച്ചശേഷം ഇവര്‍ പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. …

വയനാട്ടിൽ വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഡോക്ടര്‍മാര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനുമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷനിലെ കൗൺസിലറായിരുന്നു ഡോ. ഫെലിസ് നസീര്‍

കല്‍പറ്റ: മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡോ. ഇകെ ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവംആശുപത്രി ക്യാംപസിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ആയിരുന്നു ഡോ. ഇകെ ഫെലിസ് നസീര്‍. ഡോക്ടര്‍മാര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനുമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷനിലെ കൗൺസിലര്‍ കൂടിയായിരുന്നു ഡോ. ഫെലിസ് നസീര്‍.മരണകാരണമോ മറ്റ് വിശദാംശങ്ങളോ …

തെക്കൻ ജില്ലകളിൽ കടലാക്രമണം; നിരവധി വീടുകളും വള്ളങ്ങളും തകർന്നു; ഇനിയും കൂറ്റൻ തിരമാലകളും കടലേറ്റവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കൻ കേരളത്തിലും തൃശ്ശൂരിന്റെ തീരപ്രദേശത്തും ശക്തമായ കടലേറ്റം. കടലാക്രമണത്തിൽ നിരവധി വീടുകളും വള്ളങ്ങളും തകർന്നു. റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കലാക്രമണം. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിലും ഞായറാഴ്ച കടലാക്രമണമുണ്ടായി.തൃശൂർ പെരിഞ്ഞനം ബീച്ചിലാണ് ശക്തമായ കടലേറ്റം അനുഭവപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിച്ച കടലേറ്റം ഇപ്പോഴും തുടരുകയാണ്. കടലേറ്റത്തിൽ നിരവധി വള്ളങ്ങളും വലകളും നശിച്ചു. തെമ്മാർ എന്ന പ്രതിഭാസമാണെന്നാണ് തൊഴിലാളികൾ പറയുന്നത്. ഞായറാഴ്ച പുലർച്ചെ കടലിൽ കടൽ ചുഴലി …

കിണർ നിർമ്മാണത്തിനിടെ തൊഴിലാളി കിണറിൽ വീണു; രക്ഷിക്കാൻ ഇറങ്ങിയ അയൽവാസിയും കുടുങ്ങി; ഒടുവിൽ രക്ഷകരായത് ഫയർഫോഴ്സ്

കാസർകോട്: കിണറിൽ വീണ തൊഴിലാളിയെ രക്ഷിക്കാനിറങ്ങിയ ആളും കിണറിൽ കുടുങ്ങി. ഒടുവിൽ രക്ഷകരായത് ഫയർ ഫോഴ്‌സ്. ഞായറാഴ്ച ഉച്ചയോടെ ബേഡകം വേലകുന്ന് വലിയ പാറയിലാണ് സംഭവം. പ്രദേശത്തെ പി.ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കിണർ നിർമ്മാണത്തിൽ ഏർപ്പെട്ട പ്രഭാകരൻ (47) ആണ് ജോലി കഴിഞ്ഞ് തിരികെ കയറുന്നതിനിടയിൽ വഴുതി കിണറിൽ വീണത്.നട്ടെല്ലിനും തുടയെല്ലിനും സാരമായി പരിക്ക് പറ്റിയ പ്രഭാകരന് മുകളിലേക്ക് കയറാൻ പറ്റാതെയായി. ഇത് കണ്ട അയൽവാസി തുളസി രാജും( 38 ) രക്ഷപ്പെടുത്താനായി കിണറിൽ ഇറങ്ങി. പക്ഷേ …

ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു; യുവാവ് പിടിയില്‍

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീര്‍ ആണ് കൊല്ലപ്പെട്ടത്. പ്രതി പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി. ഞായറാഴ്ച വെകിട്ട് മൂന്നുമണിയോടെ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാര്‍ഡ് കെട്ടിടത്തിലാണ് സംഭവം നടന്നത്. സിംനയുടെ പിതാവ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇദ്ദേഹത്തെ കാണാന്‍ എത്തിയതായിരുന്നു സിംന. പിതാവുമായി സംസാരിച്ച് ഇരിക്കുന്നതിനിടെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രതി സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. ഷാഹുല്‍ അലിയും സിംനയും തമ്മില്‍ മുന്‍പരിചയമുണ്ടായിരുന്നുവെന്നാണ് …