ഭർത്താവിനൊപ്പം ബന്ധുവീട്ടിൽ എത്തിയ 32 കാരി തൂങ്ങിമരിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഭർത്താവിന്റെ ബന്ധുവീട്ടിലെത്തിയ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ തിരുവില്വാമല കൂത്താംപിള്ളി കൊടപ്പനാംകുന്നേൽ കെ.ജെ.റോമിയുടെ ഭാര്യ ആൽഫി (32) ആണു മരിച്ചത്. കോതമംഗലം വാരപ്പെട്ടി ഏറാമ്പ്രയിൽ ആണ് സംഭവം. ഞായറാഴ്ച ഭർത്താവിനൊപ്പം എത്തിയതായിരുന്നു യുവതി. വൈകിട്ടു ഏഴുമണിയോടെയാണ് വീടിനുള്ളിൽ മരിച്ചത്. മരണത്തിൽ സംശയം തോന്നിയ ബന്ധുക്കളുടെ പരാതിയെ തുടർന്നു പൊലീസ് സർജൻ പോസ്റ്റ്‌മോർട്ടം നടത്തി. തൂങ്ങി മരിച്ചതായാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരമെന്നു പോത്താനിക്കാട് പൊലീസ് അറിയിച്ചു. മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. രാജാക്കാട് ജോസ്‌ഗിരി മുതുകുളത്ത് കുടുംബാംഗമാണ്. മക്കൾ: ആൻമരിയ, ആൻറോസ്, അജോൺ, അഡോൺ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page