കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ തിരഞ്ഞെടുപ്പുത്സവത്തില്‍ പങ്കാളികളായതോടെ ജില്ലയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അരങ്ങു കൊഴുത്തു. പച്ചമ്പള ദര്‍ഗ്ഗയ്ക്കടുത്ത് 50സെന്റ് സ്ഥലത്ത് മൂന്നാഴ്ച മുമ്പ് ആരംഭിച്ച അനധികൃത ചെങ്കല്‍ മുറിക്കല്‍ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കല്ലുമുറിക്കുന്നതിന്റെയും കല്ല് കടത്തുമ്പോഴും ഉണ്ടാകുന്ന പൊടിപടലം കൊണ്ട് നാട്ടുകാര്‍ പൊറുതി മുട്ടുകയാണ് എന്നാണ് പരാതി. നിരവധി വീടുകള്‍, പള്ളി, ദര്‍ഗ എന്നിവയുടെ പരിസരത്താണ് കല്ലുമുറിക്കല്‍ പൊടിപൊടിക്കുന്നത്. ഇതിനെക്കുറിച്ചു റവന്യു -ജിയോളജി വിഭാഗങ്ങളോട് പരാതി പറയുമ്പോള്‍ തിരഞ്ഞെടുപ്പ് ഒന്ന് കഴിഞ്ഞോട്ടെ, എല്ലാം ശരിയാക്കാമെന്നാണ് മറുപടിയെന്നും പരാതി ഉണ്ട്. നാട്ടുകാരുടെ നിര്‍ബന്ധം അസ്സഹനീയമാകുമ്പോള്‍ അക്കാര്യം ബന്ധപ്പെട്ട വകുപ്പുകള്‍ നിയമലംഘന സംഘത്തെ അറിയിക്കുന്നുണ്ടെന്നും പരാതി ഉണ്ട്.