കുമ്പളയില്‍ തമ്പടിച്ച് കള്ളന്മാര്‍; ഡോക്ടറുടെ വീട്ടിലും കവര്‍ച്ചാശ്രമം

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കള്ളന്മാര്‍ വാഴുന്നു. കുട്ടികളും മാതാവും മാത്രം ഉണ്ടായിരുന്ന ഡോക്ടറുടെ വീട്ടില്‍ കവര്‍ച്ചക്കെതിയ കള്ളന്‍ ബഹളം കേട്ട് ഓടി രക്ഷപെട്ടു. കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ കൃഷ്ണ നഗറിലെ ഡോക്ടര്‍ സന്ദീപിന്റെ വീട്ടിലാണ് കവര്‍ച്ചാശ്രമം. ഡോക്ടര്‍ തിങ്കളാഴ്ച രാത്രി ആശുപത്രിയില്‍ ഡ്യൂട്ടി ഉണ്ടായിരുന്നു. വീട്ടില്‍ ഭാര്യയും മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. വീടിനകത്തു കടന്ന മോഷ്ടാവ് അലമാര തുറക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ട് ബഹളം വെച്ചപ്പോള്‍ ഓടി രക്ഷപെടുകയായിരുന്നുവെന്ന് പറയുന്നു. വിവരമറിഞ്ഞ് ആശുപത്രിയില്‍ നിന്ന് ഡോക്ടറും ഏതാനും ജീവനക്കാരും സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശാന്തിപ്പള്ളം സ്വദേശിനിയും കുമ്പള സഹകരണാശുപത്രിയിലെ ജീവനക്കാരിയുമായ ശാലിനിയുടെ വീട്ടിലും കവര്‍ച്ചക്ക് ശ്രമം നടന്നിരുന്നു. ഭര്‍ത്താവും ഭാര്യയും ജോലിക്ക് പോയ സമയത്ത് മക്കളും ഭര്‍തൃ സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കവര്‍ച്ചക്കെത്തിയ ആളെ ഭര്‍തൃസഹോദരന്‍ മല്‍പ്പിടുത്തത്തിലൂടെ പിടികൂടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല. അന്ന് രാത്രി തന്നെ ശാന്തിപ്പള്ളത്തെ പ്രവാസിയുടെ വീട്ടില്‍ നിന്ന് 23 പവന്‍ സ്വര്‍ണവും 400 യുഎഇ ദിര്‍ഹവും കവര്‍ച്ച പോയിരുന്നു. ഈ കേസിനു തുമ്പുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് തിങ്കളാഴ്ച രാത്രി വീണ്ടും കവര്‍ച്ചാശ്രമം ഉണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page