കൈത്തണ്ടയില്‍ പച്ചകുത്തിയത് ഹൃദയമുള്ളവനെന്ന്; പിതാവിനോട് ചെയ്തത് കൊടും ക്രൂരത, നാടു കണ്ണീരില്‍

കാസര്‍കോട്: മകന്റെ ക്രൂരമായ അക്രമത്തിലൂടെ പിതാവ് ദാരുണമായി കൊല്ലപ്പെട്ട സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. പള്ളിക്കര, സെന്റ് മേരീസ് സ്‌കൂളിന് സമീപത്തെ കൊട്ടയത്ത് വിട്ടില്‍ പി. അപ്പക്കുഞ്ഞി (65)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകനും ഒരു മാസം മുമ്പ് കുവൈത്തില്‍ നിന്നു നാട്ടിലെത്തുകയും ചെയ്ത മകന്‍ പി.ടി പ്രമോദ് ബേക്കല്‍ പൊലീസ് കസ്റ്റഡിയില്‍. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് അപ്പക്കുഞ്ഞി കൊല്ലപ്പെട്ടത്. നാട്ടിലെത്തിയ ശേഷം മകനും അച്ഛനും വഴക്ക് പതിവാണെന്ന് പറയുന്നു. ഞായറാഴ്ച അപ്പക്കുഞ്ഞിയെ അടുക്കളയില്‍ വെച്ച് തള്ളുകയും ഇതിനിടിയയില്‍ തലയിടിച്ച് വീഴുകയും ചെയ്തു. നിലത്ത് വീണ അപ്പക്കു
ഞ്ഞിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. സാരമായി പരിക്കേറ്റ അപ്പക്കുഞ്ഞി ആശുപത്രിയില്‍ ചികിത്സ തേടുകയും ഇയാളുടെ പരാതിയിന്മേല്‍ ബേക്കല്‍ പൊലിസ് മകന്‍ പ്രമോദിനതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തി
ലാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ അപ്പക്കുഞ്ഞി ദാരുണമായി കൊല്ലപ്പെട്ടത്, തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്ന കമ്പിപ്പാര ഉപയോഗിച്ചായിരുന്നു കൊലപാതകം. വിവരമറിഞ്ഞെത്തിയ ബേക്കല്‍ പൊലീസ് പ്രമോദിനെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ കൈത്തണ്ടയില്‍ ‘ഹൃദയമുള്ളവന്‍’ എന്ന് പച്ചകുത്തിയിട്ടുണ്ട്. ഈ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Manesh

സഖാവായിരിക്കും

RELATED NEWS
Scroll to top

You cannot copy content of this page