കാസര്‍കോട്: വിമാനത്തിനകത്ത് അബോധാവസ്ഥയിലായ പ്രവാസി വ്യാപാരി മരണപ്പെട്ടു. ബല്ലാ കടപ്പുറം ഇട്ടമ്മല്‍ നൂറ് പള്ളിക്ക് സമീപത്തെ സിപി ഉസ്മാന്‍ (54) ആണ് മരണപ്പെട്ടത്. കടുത്ത തലവേദനയെ തുടര്‍ന്ന് മകന്‍ മിഷ്ബാഗിനൊപ്പം വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് വരുമ്പോഴാണ് വിമാനത്തില്‍ അബോധാവസ്ഥയിലായത്. ഉറക്കമാണെന്നാണ് ആദ്യം കരുതിയത്. കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയിട്ടും അനക്കമില്ലാത്തതിനാല്‍ ഉടന്‍ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍ കെഎംസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. ബല്ലക്കടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ചൊവ്വാഴ്ച വൈകീട്ട് ഖബറടക്കും. പരേതരായ മുഹമ്മദ് കുഞ്ഞ് ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: അഫ്‌സത്ത്. മക്കള്‍: മഫ് യൂനാ, ജൗഹര്‍, മെഹബൂബ. മരുമകന്‍ ജവാദ്.
