Sunday, May 26, 2024
Latest:

അബുദാബിയിലെ ലുലുമാളില്‍ നിന്ന് ഒന്നരക്കോടി രൂപയുമായി മുങ്ങി; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

അബുദാബി: അബുദാബിയിലെ ലുലുമാളില്‍ നിന്ന് ഒന്നരക്കോടി രൂപയുമായി മുങ്ങിയ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. അബുദാബി ഖലീദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ക്യാഷ് ഓഫീസര്‍ ഇന്‍ചാര്‍ജ് കണ്ണൂര്‍, കമ്പില്‍, നാറാത്ത് സുഹ്റ മന്‍സിലില്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസാ(38)ണ് അബുദാബി പൊലീസിന്റെ പിടിയിലായത്.
മാര്‍ച്ച് 25ന് ഉച്ചക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന മുഹമ്മദ് നിയാസ് എത്തിയിരുന്നില്ല. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആറു ലക്ഷം ദിര്‍ഹത്തിന്റെ കുറവ് അധികൃതര്‍ കണ്ടെത്തിയത്. ക്യാഷ് ഓഫീസില്‍ ജോലി ചെയ്യുന്നതിനാല്‍ മുഹമ്മദ് നിയാസിന്റെ പാസ്പോര്‍ട്ട് കമ്പനിയാണ് സൂക്ഷിച്ചിരുന്നത്. പാസ്പോര്‍ട്ട് ഇല്ലാതെ രാജ്യം വിടാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. 15 വര്‍ഷമായി ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന നിയാസ് എറണാകുളം സ്വദേശിയായ ഭാര്യയേയും രണ്ട് മക്കളെയും മാര്‍ച്ച് 26ന് തന്നെ മറ്റാരെയും അറിയിക്കാതെ നാട്ടിലേക്കയച്ചതായും കണ്ടെത്തിയിരുന്നു. പണവുമായി മുങ്ങിയ നിയാസ് അബുദാബിയില്‍ തന്നെ ഒളിവില്‍ കഴിയുകയായിരുന്നു. ഇത് കൊണ്ടാണ് പരാതി നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അറസ്റ്റും ചെയ്യാന്‍ പൊലീസിന് കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page