ആഭരണങ്ങളൊന്നും കിട്ടിയില്ല; വീടിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടിച്ചത് ജനലുകളും വാതിലുകളും; രണ്ട് മോഷ്ടാക്കള്‍ പിടിയില്‍

പണവും സ്വര്‍ണാഭരങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന് കള്ളന്മാര്‍ മോഷ്ടിച്ചത് വീട്ടിലെ വാതിലുകളും ജനലുകളും. ബഡഗ എടപ്പടവ് തിപ്ലേബെട്ടു സ്വദേശി കെ യുവരാജ് ആചാര്യയുടെ വീട്ടില്‍ നിന്ന് 1.4 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പ്രതികളെ ബജ്പെ പൊലീസ് അറസ്റ്റ് ചെയ്തു.
ബഡഗ എടപ്പടവിലെ ഉര്‍ക്കിബെട്ടു ജ്വാര മാനെയില്‍ താമസിക്കുന്ന രവി ഷെട്ടി (55), മൂഡ്ബിദ്രിയിലെ തോഡര്‍ ഗ്രാമത്തിലെ കല്ലസങ്കയില്‍ താമസിക്കുന്ന ശിവപ്രസാദ് ഷെട്ടി (29) എന്നിവരാണ് പിടിയിലായത്.
ഏപ്രില്‍ മൂന്നിനാണ് വീട്ടില്‍ കവര്‍ച്ച നടന്നത്. വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തു കണ്ട കേബിളുകളും ഫാനും വാതിലും ജനലും എടുത്തുകൊണ്ടുപോവുകയായിരുന്നു. മോഷ്ടിച്ച എല്ലാ വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. ബജ്പെ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ നന്ദീശ്വര്‍ ബി.കുമ്പാരയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page