കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരകുട്ടിയും കടവില്‍ മുങ്ങി മരിച്ചു

മൂവാറ്റുപുഴ രണ്ടാര്‍ കരയില്‍ കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരകുട്ടിയും മുങ്ങി മരിച്ചു. കിഴക്കേ കുടിയില്‍ ആമിന, ഇവരുടെ പേരക്കുട്ടി ഫര്‍ഹാ ഫാത്തിമ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച 11 മണിയോടെ രണ്ടാര്‍ കരയിലെ നെടിയന്‍കാല കടവിലാണ് അപകടമുണ്ടായത്. പേരകുട്ടികള്‍ക്കൊപ്പം കുളിക്കുന്നതിനിടെ രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങിപ്പോകുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആമിനയും അപകടത്തില്‍പ്പെട്ടത്. സമീപത്തുണ്ടായിരുന്ന സ്ത്രീകളാണ് പരിസരത്ത് പെയിന്റിങ് ജോലയില്‍ ഏര്‍പ്പെട്ടിരുന്ന യുവാക്കളെ വിവരം അറിയിച്ചത്. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും മരിച്ചിരുന്നു. പിന്നീടാണ് ഒരുകുട്ടികൂടി അപകടത്തില്‍പെട്ടിട്ടുണ്ടെന്ന് അറിയുന്നത്. പിന്നീട് ഫയര്‍ ഫോഴ്‌സെത്തി നടത്തിയ തെരച്ചിലില്‍ മൂന്നാമത്തെ ആളെയും കണ്ടെത്തിയ ആശുപത്രിയിലെത്തിച്ചു. രക്ഷപ്പെടുത്തിയ ഈ കുട്ടിയുടെ നില ഗുരുതരമാണ്. ഇവിടെ സ്ഥിരമായി കുളിക്കാനെത്തിയിരുന്ന ഇവര്‍ക്ക് സ്ഥലപരിചയമുണ്ടായിരുന്നു. എങ്ങനെയാണ് അപകടത്തില്‍പ്പെട്ടതെന്ന് വ്യക്തമല്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page