ഭര്‍ത്താവിനേം വേണം, കാമുകനേം വേണം; ട്രാന്‍സ്ഫോര്‍മറില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ച് യുവതി

വിചിത്രമായ ആവശ്യവുമായി ട്രാന്‍സ്ഫോര്‍മറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി ഭര്‍തൃമതിയായ യുവതി. ലക്നൗവിലെ 34 കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്ന് മക്കളുടെ മാതാവാണ് യുവതി. യുവതിയും അയല്‍വാസിയായ യുവാവും തമ്മില്‍ ഏഴു വര്‍ഷമായി പ്രണയത്തിലാണ്. ഇക്കാര്യം കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവ് അറിഞ്ഞത്. ഇതേ കുറിച്ച് ഭര്‍ത്താവ് ചോദിച്ചപ്പോള്‍ യുവതി കൃത്യമായ മറുപടി നല്‍കിയില്ല. തുടര്‍ന്നു ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഒടുവില്‍ ഭര്‍ത്താവ് വീടുവിട്ടിറങ്ങുകയും ചെയ്തു. അതിന് ശേഷം ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് യുവതി വീടിനു സമീപത്തെ ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഫയര്‍ഫോഴും സ്ഥലത്തെത്തി. താഴെ ഇറങ്ങണമെന്നും എന്താണ് ആവശ്യമെന്നും പൊലീസ് ചോദിച്ചു. ‘തനിക്ക് ഭര്‍ത്താവിനേം വേണം കാമുകനേം വേണം. കാമുകനെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കണം’- ഇതായിരുന്നു യുവതിയുടെ ആവശ്യം. ആവശ്യം കേട്ട് പൊലീസ് ആദ്യമൊന്ന് ഞെട്ടിയെങ്കിലും എല്ലാം പരിഹരിക്കാമെന്നു ഉറപ്പു നല്‍കിയാണ് യുവതിയെ താഴെയിറക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page