കാമഭ്രാന്ത് ക്യാൻസർ രോഗിയോടും; ചികിത്സിക്കാൻ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തു പീഡിപ്പിക്കാൻ ശ്രമം; 49 കാരൻ അറസ്റ്റിൽ
ക്യാൻസർ രോഗിയായ മധ്യവയസ്കയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ. ഞാറക്കൽ ആറാട്ട് വഴി ഭാഗത്ത് മണപ്പുറത്തു വീട്ടിൽ ആനന്ദൻ (49) ആണ് ഞാറക്കൽ പോലീസിന്റെ പിടിയിലായത്. ക്യാൻസർ ചികിത്സയ്ക്ക് സാമ്പത്തിക സഹായം വാങ്ങി തരാം എന്ന് പറഞ്ഞ് സ്കൂട്ടറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. പിന്നീടാണ് മനസ്സിലായത് മറ്റെന്തോ ലക്ഷ്യത്തിന്റെ പേരിലാണ് തന്നെ കയറ്റി കൊണ്ടുപോയതെന്ന്. കബളിപ്പിക്കുകയാണെന്ന് മനസ്സിലായ സ്ത്രീ, വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടു. സ്കൂട്ടർ നിർത്തിയപ്പോൾ ഓടാൻ ശ്രമിച്ച സ്ത്രീയുടെ കൈയ്യിൽ കയറി പിടിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. …