മരുഭൂമിയിലെ മണലാരണ്യങ്ങളില്‍ കൃഷിയില്‍ ആനന്ദം കണ്ടെത്തി കാസര്‍കോട് സ്വദേശി

കാസര്‍കോട്: പ്രവാസ ജീവിതത്തെ ഒഴിവുസമയങ്ങളില്‍ കൃഷിയില്‍ ആനന്ദം കണ്ടെത്തി കാസര്‍കോട്
പുതിയകണ്ടം കാല്‍ച്ചാമരം താമസിക്കുന്ന രാജു കരിപ്പാടക്കന്‍. കഴിഞ്ഞ 28 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന രാജു മണലാരണ്യങ്ങളില്‍ കഴിഞ്ഞ പത്തുമാസത്തിനിടെ വിളയിച്ചത് നമ്മുടെ നാട്ടിലെ പാടങ്ങളിലെ പച്ചക്കറി ഇനങ്ങളായ വെണ്ട, ചീര, കയിപ്പ, തക്കാളിയും പഴ വര്‍ഗത്തില്‍പ്പെട്ട തണ്ണിമത്തന്‍, പപ്പായ തുടങ്ങിയവയാണ്. ഇപ്പോള്‍ റൂമില്‍ സ്വന്തമായി പാചകം ചെയ്യുന്ന ഭക്ഷണങ്ങള്‍ സ്വന്തം വിളയിച്ച പച്ചക്കറികറികള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഷാര്‍ജയിലെ തിരക്കുപിടിച്ച ജീവിതത്തിലെ ഒഴിവുവേളയിലാണ് കൃഷി ചെയ്യുന്നത്. ഷാര്‍ജയിലെ അല്‍ ജാദ നാഷണല്‍ പെയിന്റ് എന്ന സ്ഥലത്ത് ബില്‍ഡിങ്ങ് സെക്യൂരിറ്റിയായി ജോലിക്ക് എത്തിയയോടെയാണ് രാജു കെട്ടിടത്തിന്റെ പിറക്കിലുള്ള മണലില്‍ ഒഴിവു സമയങ്ങില്‍ വിത്ത് വിതച്ചത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി വെണ്ടയുടെ വിത്ത് ഉണക്കി പച്ചക്കറി കൃഷിക്ക് തുടക്കമിട്ടു. ഇത് വിജയിച്ചതോടെയാണ് മറ്റു പച്ചക്കറിവിത്തുകള്‍ കൂടി വിതച്ചത്. തന്റെ അറബാവിന്റെ ഫാമില്‍ നിന്ന് ചാണകവും ആട്ടിന്‍ കാഷ്ഠവും വെണ്ണീറും കൂടി സുഹൃത്തുകള്‍ എത്തിച്ചു നല്‍കിയോടെ കൃഷിയില്‍ നൂറ് മേനി വിളവുനേടി. ഇന്ത്യന്‍ പിപ്പിള്‍സ് ഫോറത്തിന്റെ എക്‌സിക്യൂട്ടീവ് അംഗ കൂടിയായ രാജു നാട്ടിലെ നിരവധി ക്ഷേത്രങ്ങളിലെയും ക്ലാബുകളിലെ സന്നധ സംഘടനകളുടെ യുഎഇ കമ്മിറ്റി ഭാരവാഹിയാണ്. മരുഭൂമിയിലും എല്ലാം വിളയിക്കാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രാജു. സുല്‍ത്താന്‍ ഗോള്‍ഡ് ജീവനക്കാരി ഗിരിജയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ മാളവിക, ഗിരിരാജ് എന്നിവര്‍ മക്കളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page