അസുഖത്തെ തുടര്‍ന്ന് നാട്ടില്‍ എത്തിയ പ്രവാസിയായ യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് നാട്ടില്‍ എത്തിയ പ്രവാസിയായ യുവാവ് മരിച്ചു. പാറപ്പള്ളി പിഎച്ച് ശാഹിദ് (28)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം.
ദുബൈയില്‍ അമ്മാവന്‍ പിഎച്ച് ബഷീറിന്റെ കടയില്‍ ജോലി ചെയ്തിരുന്ന ഷാഹിദ് അസുഖ ബാധിതനായി മാസങ്ങളായി നാട്ടില്‍ ചികിത്സലായിരുന്നു. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന രോഗം ചികില്‍സിച്ച് ഭേദമാക്കാന്‍ ബംഗളൂരു ഉള്‍പ്പെടെയുള്ള ആശുപത്രിയില്‍ കൊണ്ട് പോയങ്കിലും ഫലം കണ്ടില്ല.
ദുബൈയില്‍ ജോലി ചെയ്യവേ യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് റാഷിദ് അല്‍ മക്തൂമിനെയടക്കം സന്ദര്‍ശിച്ച് ഈദ് ആശംസകള്‍ നേരാന്‍ അപൂര്‍വ അവസരം ശാഹിദിന് ലഭിച്ചിരുന്നു. കെഎംസിസി സജീവ പ്രവര്‍ത്തകന്‍ കൂടിയായ ശാഹിദ് സാമൂഹ്യ സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു.
പരേതരായ ബേക്കല്‍ മൗവ്വലിലെ മുഹമ്മദ് കുഞ്ഞിയുടെയും സുഹറയുടെയും മകനാണ്. ഭാര്യ: മുസവ്വിറ(ചിത്താരി). ഏക മകള്‍ സുഹറ മെഹ്വിഷ് (രണ്ടരവയസ്). ഏക സഹോദരന്‍ ഷാനു (ദുബായ് കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി സെക്രട്ടറി).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തി; ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്ന ആവശ്യം നിരാകരിച്ചപ്പോള്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി, മഞ്ചേശ്വരത്ത് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page