തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു; കളിയാട്ടം എന്ന സിനിമയിലൂടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം(62)അന്തരിച്ചു. അസുഖ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു.സംസ്‌കാരം ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂര്‍ പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍. കളിയാട്ടം, കര്‍മ്മയോഗി, സമവാക്യം, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും, അന്യലോകം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് ബല്‍റാം. മുയല്‍ ഗ്രാമം, രവി ഭഗവാന്‍, കാട്ടിലൂടെ, നാട്ടിലൂടെ(ബാലസാഹിത്യകൃതികള്‍), ബലന്‍ (സ്മരണകള്‍ ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക)അനന്തം (പരീക്ഷണ കൃതി ), കാശി (നോവല്‍)തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. സ്കൂള്‍ പഠനകാലത്തുതന്നെ സാഹിത്യത്തോട് താല്‍പര്യം പ്രകടിപ്പിച്ച ബല്‍റാം ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ നോവല്‍ എഴുതിയത്. ​ഗ്രാമം എന്നായിരുന്നു ഇതിന്‍റെ പേര്. എന്നാല്‍ ഇരുപതാം വയസിലാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. വില്യം ഷേക്സ്പിയറുടെ ഒഥല്ലോയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയ തിരക്കഥയായിരുന്നു കളിയാട്ടത്തിന്‍റേത്.  ജീവിതം പൂങ്കാവനം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നാറാത്തുള്ള മിഥിലയില്‍ സുരേഷ് ഗോപിയും, കാശി എന്ന നോവലിന്റെ പ്രകാശനം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എയും, അന്യ ലോകം എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം സിനിമ സംവിധായകനായ ജയരാജും, കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ചേര്‍ന്നാണ് നിര്‍വഹിച്ചത്. പരേതരായ സി.എച്ച.പത്മനാഭന്‍ നമ്പ്യാരുടെയും സി.എം ജാനകിമ്മയുടെയും മകനാണ്. കെ.എന്‍.സൗമ്യയാണ് ഭാര്യ. മകള്‍; ഗായത്രി ബല്‍റാം. സഹോദരങ്ങള്‍: ജയറാം, ശൈലജ, ഭാര്‍ഗവറാം, ലതീഷ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page