ലൈംഗീക ആരോപണം വിവാദമായി; പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു; വീട്ടുവേലക്കാരിയായ 47-കാരി നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി
സ്ത്രീ പീഡന പരാതി നേരിടുന്ന കര്‍ണാടകയിലെ ഹാസന്‍ ലോക്സഭ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.സസ്‌പെന്‍ഷന്‍ കാലയളവ് എസ്ഐടി അന്വേഷണത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുമെന്നാണ് ജെഡിഎസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇന്നലെ ഹുബ്ബാലിയില്‍ പാര്‍ട്ടി അടിയന്തരയോഗം ചേര്‍ന്നിരുന്നു.സ്ത്രീപീഡന പരാതിയില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. സംസ്ഥാന വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് …