വയനാട് വനത്തില്‍ വീണ്ടും വെടിയൊച്ച; വയനാട്ടില്‍ മാവോയിസ്റ്റ്-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍

കല്‍പ്പറ്റ: വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടി. തലപ്പുഴ, കമ്പം മേഖലയില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ വിവരം ഉച്ചയോടെയാണ് പുറംലോകം അറിഞ്ഞത്. ഏറ്റുമുട്ടല്‍ തുടരുന്നുവെന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളില്‍ കമ്പം മേഖലയില്‍ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. ആയുധധാരികളായെത്തിയ നാലംഗ സംഘം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പതിച്ചാണ് വനത്തിനകത്തേക്ക് മടങ്ങിയത്. ഇക്കാര്യം അറിഞ്ഞ് മാവോയിസ്റ്റു വേട്ടയ്ക്കായി നിയോഗിച്ച സായുധ വിഭാഗമായ തണ്ടര്‍ബോള്‍ട്ട് പ്രദേശത്തെത്തി തിരച്ചില്‍ തുടങ്ങിയിരുന്നു. ദിവസങ്ങളായി തുടരുന്ന തെരച്ചിലിനിടയിലാണ് ചൊവ്വാഴ്ച രാവിലെ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page