ചെന്നൈയില്‍ മലയാളി ദമ്പതിമാരെ കഴുത്തറത്ത് കൊന്നത് രാജസ്ഥാന്‍ സ്വദേശി; ലക്ഷ്യം മോഷണമല്ലെന്ന് പൊലീസ്, കൊലപാതകത്തിലേക്ക് നയിച്ച കാരണമിതാണ്

ചെന്നൈ: തമിഴ്നാട്ടില്‍ മലയാളി ദമ്പതിളുടെ കൊലപാതകത്തില്‍ ഒരാള്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ മാഗേഷ് ആണ് പിടിയിലായത്. വിമുക്ത ഭടനും സിദ്ധ ഡോക്ടറുമായ ശിവന്‍ നായര്‍(72), ഭാര്യ പ്രസന്ന കുമാരി (62) എന്നിവരൈയാണ് പ്രതി വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പത്തനംതിട്ട എരുമേലി സ്വദേശികളാണ് ഇരുവരും. സംഭവസ്ഥലത്ത് വച്ച് പ്രതിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടമായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ചെന്നൈയില്‍ ഹാള്‍ഡ്വെയര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് മാഗേഷ്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. സിദ്ധ ഡോക്ടറുമായ ശിവന്‍ നായര്‍ വീട്ടില്‍ ക്ലിനിക് നടത്തിയിരുന്നു. ഇവിടേയ്ക്ക് ചികിത്സക്കെന്ന വ്യാജേനെയെത്തി കൊല നടത്തുകയായിരുന്നുവൈന്നാണ് കരുതുന്നത്. ഒരാള്‍ മാത്രമല്ല കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും കൂടുതല്‍ പ്രതികളെ കണ്ടെത്താനുണ്ടെന്നും പൊലീസ് അറിയിച്ചു.
മുന്‍വൈരാഗ്യത്തിനൊപ്പം മരുന്നു വാങ്ങിയതിന്റെ പണം ഗൂഗിള്‍ പേ വഴി അയച്ചതിനെക്കുറിച്ചുള്ള തര്‍ക്കവും പ്രകോപനത്തിന് കാരണമായി. പ്രതി അശ്ലീല വിഡിയോകള്‍ക്ക് അടിമയായിരുന്നെന്ന് പൊലീസ് കണ്ടെത്തി.
സമീപത്തെ കടയില്‍ ജോലി ചെയ്യുമ്പോള്‍, സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം സംബന്ധിച്ചു സ്വഭാവദൂഷ്യ പരാതി ഉയര്‍ന്നിരുന്നു. ചികിത്സ തേടി ക്ലിനിക്കിലെത്തിയിരുന്ന ഇയാളെ അകറ്റി നിര്‍ത്താന്‍ പ്രസന്നകുമാരി ശ്രമിച്ചിരുന്നു. തുടര്‍ന്നു കടയിലെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായതോടെ പക മൂലമാകാം ആയുധവുമായി വീണ്ടും ക്ലിനിക്കിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page