കനത്ത ചൂട് സഹിക്കാന്‍ കഴിയാതെ പുഴയില്‍ കുളിക്കാനിറങ്ങി; അഞ്ചു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ബംഗളൂരു: ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്ന് ആശ്വാസം ലഭിക്കാനായി പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ചുഴിയില്‍പ്പെട്ട് മുങ്ങി മരിച്ചു. ബംഗളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ വര്‍ഷ (20), അഭിഷേക് (20), ഹര്‍ഷിത (20), തേജസ് (19), സ്നേഹ (20) എന്നിവരാണ് മരിച്ചത്. ബംഗളൂരു, കാവേരി പുഴയിലാണ് അപകടം. കോളേജിന് അവധിയായതിനാല്‍ 12 അംഗ സംഘം തിങ്കളാഴ്ച രാവിലെയാണ് ഉല്ലാസയാത്ര പോയത്. ഉച്ചക്ക് ചൂട് അസഹനീയമായതോടെ സംഘത്തിലെ അഞ്ചു പേര്‍ പുഴയില്‍ ഇറങ്ങുകയായിരുന്നു. കുളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ചുഴിയില്‍പെട്ടതോടെ അഞ്ചു പേരും മുങ്ങി താഴുകയായിരുന്നുവെന്ന് കരയില്‍ ഉണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞു.വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് അഞ്ചുപേരെയും കരയ്ക്കെടുത്തുവെങ്കിലും രക്ഷിക്കാനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page