കോഴിക്കട ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; പ്രതി അറസ്റ്റില്‍

കാസര്‍കോട്: കോഴി കടമായി നല്‍കാത്തതിനെത്തുടര്‍ന്ന് കട ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുമ്പള, ശാന്തിപ്പള്ളത്തെ ഹാരിഫി (42)നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ആഴ്ചകള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. കുമ്പള മാര്‍ക്കറ്റ് റോഡില്‍ കോഴിക്കട നടത്തുന്ന മാട്ടുംകുഴിയിലെ കെ.എ അന്‍വര്‍ (44), സുഹൃത്ത് കഞ്ചിക്കട്ടയിലെ ഇബ്രാഹിം (42) എന്നിവരെ അക്രമിച്ചുവെന്നാണ് കേസ്. നേരത്തെ വാങ്ങിച്ച കോഴിയിറച്ചിയുടെ പണം നല്‍കാതെ വീണ്ടും നല്‍കാനാകില്ലെന്നു പറഞ്ഞപ്പോള്‍ കടയില്‍ കയറി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇബ്രാഹിമിന് പരിക്കേറ്റത്.
സംഭവത്തില്‍ പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തതോടെ ഹാരിഫ് ഒളിവില്‍ പോയി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് പൊലീസിന് കീഴടങ്ങി അറസ്റ്റ് വരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page