ഉപ്പള കുന്നിൽ മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം

കാസർകോട്: ഉപ്പള കുന്നിൽ മുഹ്യദ്ധീൻ ജുമാ മസ്ജിദ് അസ്സയ്യിദ് ഹസ്റത്ത് അലവി തങ്ങൾ മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം. ഉറൂസ് പരിപാടികൾക്ക് തുടക്കം കുറിച്ച് ഞായറാഴ്ച രാവിലെ സ്വാഗത സംഘം ചെയർമാൻ റിയാസ് കാലിക്കറ്റ് പതാക ഉയർത്തി. മുസ്തഫ ഫൈസി പ്രാർത്ഥന നടത്തി. അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ്, അബ്ദുലത്തീഫ് അറബി, ഇബ്രാഹിം ഹാജി മണ്ണാട്ടി, മുഹമ്മദ് ഉപ്പള ഗേറ്റ്, ഹമീദ് പൂന, അബ്ദുൽ ജബ്ബാർ പള്ളം, സിദ്ദീഖ് മോണൂ അറബി, അബ്ദുറഹ്മാൻ അറബി, അന്ത്രു, അലി …

വീരമല കുന്നിടിഞ്ഞ് രണ്ടു തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടു; നീണ്ട പരിശ്രമത്തിനൊടുവിൽ ഇരുവരെയും രക്ഷപ്പെടുത്തി; അപകടത്തിൽപ്പെട്ടത് ദേശീയപാത നിർമ്മാണത്തിന് എത്തിയവർ

കാസർകോട് : ദേശീയപാത നിർമ്മാണം നടക്കുന്ന മയിച്ചയിൽ വീരമലകുന്നിടിഞ്ഞ് രണ്ടു തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മണ്ണിനടിയിലായ രണ്ട് തൊഴിലാളികളെ രണ്ടുമണിക്കൂറോളം പരിശ്രമിച്ചു രക്ഷപ്പെടുത്താനായി. പശ്ചിമ ബംഗാൾ മാൽഡ ജില്ലയിലെ ചഡ്മൻ ശാന്തിപുർ സദ്ദാം ഹുസൈൻ(27) ലിറ്റോ (19) എന്നിവരെയാണ് മണ്ണിനടിയിൽ നിന്ന് രക്ഷിച്ചത്. ഇവരെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.

ഉഷ്ണതരംഗം: നാടും നഗരവും കത്തുന്നു; പാലക്കാട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം

പാലക്കാട്: കടുത്ത ചൂടിനെത്തുടര്‍ന്ന് പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം. ദുരന്തനിവാരണ അതോറിറ്റി ഇത് സംബന്ധിച്ച് ജില്ലയിലെ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്ന് മെയ് രണ്ടു പേരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അഡീഷണല്‍ ക്ലാസുകളോ സമ്മര്‍ ക്ലാസുകളോ നടത്താന്‍ പാടില്ലെന്ന് കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി. കോളേജുകളിലും ക്ലാസ് പാടില്ല. സമ്മര്‍ ക്യാമ്പുകള്‍ നടത്തരുതെന്നും നിര്‍ദ്ദേശമുണ്ട്. ഗര്‍ഭിണികളും കിടപ്പ് രോഗികളുമുള്ള ആശുപത്രി വാര്‍ഡുകളില്‍ ചൂട് കുറയ്ക്കുന്നതിനുള്ള ഇടപെടല്‍ നടത്താനും നിര്‍ദ്ദേശമുണ്ട്.

പള്ളി ഇമാമിനെ അടിച്ചുകൊന്നു; സംഭവം അജ്മീറില്‍

ജെയ്പൂര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളി ഇമാമിനെ മുഖം മൂടി സംഘം അടിച്ചുകൊന്നു. പള്ളിയില്‍ ആറു കുട്ടികള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഇമാം മുഹമ്മദ് മാഹിര്‍ ആണ് കൊല്ലെപ്പട്ടത്. ശനിയാഴ്ചയാണ് രാംഗഞ്ചിലെ കാഞ്ചന്‍നഗരിലെ മുസ്ലിം പള്ളിയിലാണ് സംഭവം.30കാരനായ മുഹമ്മദ് മാഹിര്‍ ഉത്തര്‍പ്രദേശ് രാംപുരം സ്വദേശിയാണ്. നാലംഗ മുഖംമൂടി സംഘം പള്ളിയില്‍ അതിക്രമിച്ചു കയറി ഇമാമിനെ വടികൊണ്ട് അക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കുട്ടികള്‍ സഹായത്തിനായി നിലവിളിച്ചപ്പോള്‍ അക്രമി സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അക്രമത്തിന് ശേഷം കുട്ടികളുടെ മൊബൈല്‍ ഫോണുകളുമായാണ് അക്രമികള്‍ സ്ഥലം …

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

കവര്‍ച്ചയ്ക്കിടയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് വധശിക്ഷ

കല്‍പ്പറ്റ: മോഷണത്തിനിടയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. വയനാട്, നെല്ലിയമ്പം, കുറുമ കോളനിയിലെ അര്‍ജുന(22)നെയാണ് കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.2021 ജൂണ്‍ 10ന് രാത്രി എട്ടരമണിയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്. റിട്ടയേര്‍ഡ് അധ്യാപകനായ നെല്ലിയാമ്പത്ത്, പത്മാലയത്തില്‍ കേശവന്‍, ഭാര്യ പത്മാവതിയമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമം തടയുന്നതിനിടയില്‍ അര്‍ജുന്‍ വൃദ്ധ ദമ്പതികളെ വെട്ടുകയായിരുന്നു. കേശവന്‍ സംഭവ സ്ഥലത്തും പത്മാവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയുമാണ് മരിച്ചത്.മുഖം മൂടി ധരിച്ചെത്തിയ രണ്ടുപേരാണ് ഇരട്ടക്കൊലപാതകത്തിനു പിന്നിലെന്നാണ് ആദ്യം …

കണ്ണൂരില്‍ അമ്മയും മകളും മരിച്ച നിലയില്‍; വോട്ടു ചെയ്തതിനു ശേഷം വീടിനു പുറത്തു കണ്ടവരില്ല

കണ്ണൂര്‍: അമ്മയെയും മകളെയും വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കൊറ്റാളിക്കാവിലെ സുനന്ദ(78), മകള്‍ ദീപ(48) എന്നിവരാണ് മരിച്ചത്. വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തെരഞ്ഞെടുപ്പു നടന്ന വെള്ളിയാഴ്ചയാണ് ഇരുവരെയും ഏറ്റവും ഒടുവില്‍ അയല്‍വാസികള്‍ കണ്ടത്. അതിനു ശേഷം ആരും അമ്മയെയും മകളെയും പുറത്തു കണ്ടിരുന്നില്ല. സമീപത്ത് നിരവധി വീടുകള്‍ ഉണ്ടെങ്കിലും ഇരുവര്‍ക്കും ആരുമായും വലിയ ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. സുനന്ദയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചിരുന്നു. …

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഉപയോഗം കുറച്ചില്ലെങ്കില്‍ ലോഡ്്‌ഷെഡ്ഡിംഗ്

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. അമിത ഉപയോഗം കുറച്ചില്ലെങ്കില്‍ പവര്‍ക്കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. ഇപ്പോഴത്തെ അപ്രഖ്യാപിത പവര്‍ക്കട്ട് മനഃപൂര്‍വ്വമല്ല. അമിതമായ ഉപയോഗം കാരണം സംഭവിക്കുന്നതാണ്. വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം. ഇല്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. പ്രതിദിന ഉപയോഗം 10.1 ദശലക്ഷം യൂണിറ്റ് കവിഞ്ഞു. ആഭ്യന്തര വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാതെ വേറെ വഴിയില്ല. ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ തീവ്രശ്രമം-മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ചൂടി അസഹനീയമായി തുടരുകയാണ്. ഓരോ ദിവസവും മുന്നറിയിപ്പുകള്‍ …

മലയാളി ദമ്പതികളെ കൊലപ്പെടുത്തി 100 പവന്‍ കവര്‍ന്നു

ചെന്നൈ: മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം 100 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. ചെന്നൈ മുത്താപ്പുതുപ്പെട്ടില്‍ താമസക്കാരായ സിദ്ധഡോക്ടര്‍ ശിവന്‍ നായര്‍, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മുത്താപ്പുതുപ്പെട്ട് ഗാന്ധി നഗറില്‍ വീടിനോട് ചേര്‍ന്നാണ് ശിവന്‍ നായരുടെ ക്ലിനിക് നടത്തുന്നത്. രാത്രിയില്‍ ചികിത്സക്കാണെന്ന വ്യാജേനയാണ് കൊലയാളി സംഘം എത്തിയത്. രാത്രി ആയതിനാല്‍ ക്ലിനിക് അടഞ്ഞു കിടക്കുകയായിരുന്നു. തുടര്‍ന്ന് സംഘം രോഗികളാണെന്ന വ്യാജേനയാണ് വീടിനകത്ത് കടന്നത്. തുടര്‍ന്ന് ഡോക്ടറെയും തടയാന്‍ ശ്രമിച്ച ഭാര്യയേയും …

ടോറസ് ലോറിയിടിച്ച് മാലോത്തെ ചെങ്കല്‍ തൊഴിലാളി മരിച്ചു; നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്ന് പിടികൂടി

കണ്ണൂര്‍: സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച് മാലോം സ്വദേശിയായ ചെങ്കല്‍ തൊഴിലാളി മരിച്ചു. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ടോറസ് ലോറി പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. വെസ്റ്റ് എളേരി, മാലോം, നാട്ടക്കല്ല് സ്വദേശി പുതുശ്ശേരി കുമാരന്‍ (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ചെറുപുഴ, മേലേ ബസാറിലാണ് അപകടം. കുമാരന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കുമാരനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.നാട്ടക്കല്ലിലെ കണ്ണന്റെ മകനാണ് കുമാരന്‍. അപകടത്തില്‍ പൊലീസ് കേസെടുത്തു.

എക്്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് കര്‍ണ്ണാടക മദ്യം ഉപേക്ഷിച്ചു; രക്ഷപ്പെട്ടയാളെ തെരയുന്നു

കാസര്‍കോട്: എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് കര്‍ണ്ണാടക മദ്യം ഉപേക്ഷിച്ച് രക്ഷപ്പെട്ടയാളെ തെരയുന്നു. കാസര്‍കോട് എക്്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫിനെയും സംഘത്തെയും കണ്ടാണ് കാസര്‍കോട്, ബീരന്ത് വയലില്‍ 4.5 ലിറ്റര്‍ കര്‍ണ്ണാടക മദ്യം ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടത്. കാസര്‍കോട് കടപ്പുറം സ്വദേശി കെ. സാബുവാണ് രക്ഷപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എക്്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ഉണ്ണികൃഷ്ണന്‍, പി. പ്രശാന്ത്, സിവില്‍ എക്്‌സൈസ് ഓഫീസര്‍ എം. ശ്യാംജിത്ത് എന്നിവരും ഉണ്ടായിരുന്നു.

ഭാര്യയെ അക്രമിച്ചു; ഭര്‍ത്താവ് നരഹത്യാശ്രമക്കേസില്‍ അറസ്റ്റില്‍

കാസര്‍കോട്: ഭര്‍ത്താവിന്റെ സ്വഭാവദൂഷ്യത്തെ ചോദ്യം ചെയ്ത വിരോധത്തിലാണെന്ന് പറയുന്നു ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. ഭര്‍ത്താവ് അറസ്റ്റില്‍. ബദിയടുക്ക, ചെന്നാറുക്കട്ടയിലെ ആമിനബീവി(35)ക്കാണ് വെട്ടേറ്റത്. ഇവര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ആമിന ബിവിയുടെ പരാതിയില്‍ ഭര്‍ത്താവ് നൗഷാദിനെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.

വീണ്ടും കവര്‍ച്ച; ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നു കള്ളന്‍ കൊണ്ടുപോയത് 5 പവനും 30,000 രൂപയും

കാസര്‍കോട്: ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നു 30000 രൂപയും അഞ്ചുപവന്‍ സ്വര്‍ണ്ണവും കവര്‍ന്നു. ഉപ്പള, പത്വാടി റോഡിലെ മുഹമ്മദലി സ്ട്രീറ്റില്‍ അബ്ദുല്‍ റസാഖിന്റെ വീട്ടിലാണ് കവര്‍ച്ച. വീട്ടുടമയും കുടുംബവും മാര്‍ച്ച് 18ന് വീടു പൂട്ടി ഗള്‍ഫിലേയ്ക്ക് പോയതായിരുന്നു. ഞായറാഴ്ച അയല്‍വാസിയായ യൂസഫ് ആണ് വീടിന്റെ പിറകു ഭാഗത്തെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോള്‍ വീട്ടിനകത്തു അലമാരകള്‍ കുത്തി തുറന്ന നിലയില്‍ കാണപ്പെട്ടു. പിന്നീട് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് അലമാരയില്‍ നിന്നു അഞ്ചു പവന്‍ …

നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്നു പട്ടാപ്പകല്‍ പണം കവര്‍ന്ന വിരുതന്‍ അറസ്റ്റില്‍

കാസര്‍കോട്: കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്നു 26000 രൂപ മോഷ്ടിച്ച വിരുതന്‍ അറസ്റ്റില്‍. ചെങ്കള സന്തോഷ് നഗര്‍ സ്വദേശിയും നെല്ലിക്കട്ട ശക്തി നഗറില്‍ താമസക്കാരനുമായ ബി കെ മോയ്തീന്‍ നിസാഫി (38)നെയാണ് ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു. ഞായറാഴ്ച പട്ടാപ്പകലാണ് കേസിനാസ്പദമായ മോഷണം നടന്നത്. ബോവിക്കാനം, അമ്മങ്കോട്, ഗോളിയടുക്കം സ്വദേശി പുരുഷോത്തമന്റെ സ്‌കൂട്ടറില്‍ നിന്നാണ് പണം മോഷണം പോയത്. ചെര്‍ക്കള- ജാല്‍സൂര്‍ റോഡിലെ എട്ടാംമൈലിലുള്ള സ്വന്തം സ്ഥാപനത്തിന്റെ മുന്നിലാണ് …

കേരളത്തില്‍ രണ്ടിടത്ത് താമര വിരിയുമെന്ന് കേന്ദ്ര ഇന്റലിജന്‍സ്; ഇല്ലെന്ന് സംസ്ഥാന പൊലീസ് ഇന്റലിജന്‍സ്, കാസര്‍കോട്ട് എം.വിക്ക് മുന്‍തൂക്കം

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ രണ്ടു താമരകള്‍ വിരിയുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; എല്‍ഡിഎഫ് ആറും യുഡിഎഫ് ആറും സീറ്റുകള്‍ നേടുമെന്ന് സ്റ്റേറ്റ് ഇന്റലിജന്‍സ്; കാസര്‍കോട്ട് നേരിയ മുന്‍തൂക്കം എം.വിയ്ക്ക്. സംസ്ഥാനത്ത് എത്ര സീറ്റുകള്‍ കിട്ടുമെന്ന ചര്‍ച്ചകള്‍ മുന്നണികളില്‍ സജീവമായി തുടരുന്നിതിനിടയിലാണ് വിവിധ ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട് പുറത്ത് വന്നത്. സംസ്ഥാനത്ത് രണ്ട് സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ പ്രധാന ഭാഗം. തൃശൂര്‍, ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നീ സീറ്റുകളിലാണ് ബിജെപിക്ക് വിജയസാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു സീറ്റുകളില്‍ …

ആയുര്‍ പാലീയം പദ്ധതി ജില്ലയിലും ആരംഭിക്കണം: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ

ഉദുമ: കൊല്ലം ജില്ലയില്‍ ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാക്കി വരുന്ന പാലിയേറ്റീവ് രോഗികള്‍ക്കുള്ള ആയുര്‍വേദ കെയര്‍ പദ്ധതിയായ ആയുര്‍ പാലിയം കാസര്‍കോട് ജില്ലയിലും നടപ്പിലാക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ എം ഐ എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ നടത്തിയ പരീക്ഷയുടെ ഇന്റര്‍വ്യൂ തീയതി എത്രയും വേഗത്തില്‍ പ്രഖ്യപിക്കുക, പി എസ് സിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് തിയ്യറി ഇന്റര്‍വ്യൂ എന്നത് 80:20 …

തൃശൂരില്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍; ഒരാളെ കൊലപ്പെടുത്തി മറ്റൊരാള്‍ ജീവനൊടുക്കിയതെന്ന് സംശയം

തൃശൂര്‍: വെള്ളാനിക്കര സര്‍വ്വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരാളെ കുത്തിക്കൊലപ്പെടുത്തിയ ശേഷം രണ്ടാമന്‍ ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരണപ്പെട്ടത്.കാര്‍ഷിക സര്‍വ്വകലാശാല ക്യാമ്പസിനകത്താണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്്. ഇന്ന് രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് അടിച്ചു വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് സംഭവം ആദ്യം അറിഞ്ഞത്. വിവരമറിഞ്ഞ് മാനേജരും മറ്റു ജീവനക്കാരും പൊലീസും സ്ഥലത്തെത്തി. ഇരുവരും തമ്മില്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ ഉള്ളതായി പറയുന്നു. ഇതായിരിക്കാം കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്ന് സംശയിക്കുന്നു.

മുന്‍ കേന്ദ്രമന്ത്രി വി.ശ്രീനിവാസ പ്രസാദ് അന്തരിച്ചു

ബംഗ്‌ളൂരു: ചാമരാജ്‌നഗര്‍ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ വി. ശ്രീനിവാസ പ്രസാദ് അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ബംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാര്‍ച്ച് മാസം 17ന് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം ജയലക്ഷ്മിപുരത്തെ വസതിയിലായിരുന്നു താമസം.വാജ്‌പേയ് സര്‍ക്കാറിന്റെ കാലത്തായിരുന്നു കേന്ദ്രമന്ത്രി സഭയില്‍ ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്തിരുന്നത്. 14 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ശ്രീനിവാസ എട്ടു തവണയും വിജയിച്ചിരുന്നു. ജനതാ പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. ഭാര്യ: ഭാഗ്യലക്ഷ്മി. മക്കള്‍: പ്രതിമ പ്രസാദ്, പൂര്‍ണ്ണിമ, പൂനം.