അച്ചടക്ക നടപടിക്ക് വിധേയരായ ‘ഹരിത’ നേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ പുതിയ കസേര

കോഴിക്കോട്: നേരത്തെ സംഘടനാ നടപടിക്ക് വിധേയരായ ‘ഹരിത’ നേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ ഭാരവാഹിത്വം നല്‍കി. ഫാത്തിമ തഹലിയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായും മുഫീദ തസ്നിയെ ദേശീയ വൈസ് പ്രസിഡണ്ടായും നജ്മ തബ്ഷീറയെ ദേശീയ സെക്രട്ടറിയായും നിയമിച്ചു. ഇവര്‍ക്കൊപ്പം ‘ഹരിത’ വിവാദ കാലത്ത് നടപടിക്ക് വിധേയരായ എം.എസ്.എഫ് നേതാക്കള്‍ക്കും പുതിയ ഉത്തരവാദിത്വം നല്‍കി. ലത്തീഫ് തുറയൂരിനെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ടായും ആഷിഖ് ചെലവൂറിനെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായും നിയമിച്ചു. എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് മറി കടന്നുകൊണ്ടാണ് അച്ചടക്ക നടപടിക്ക് വിധേയരായവരെ മുസ്ലിം ലീഗ് നേതൃത്വം തിരിച്ചെടുത്ത് സ്ഥാനങ്ങള്‍ നല്‍കിയത്.
എം.എസ്.എഫിന്റെ വനിതാ വിഭാഗമാണ് ‘ഹരിത’. ‘ഹരിത’ വിവാദത്തെത്തുടര്‍ന്ന് സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിക്കാന്‍ ആഴ്ചകള്‍ക്ക് മുമ്പാണ് മുസ്ലിം ലീഗ് തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുക്കുകയും സ്ഥാനങ്ങള്‍ നല്‍കുകയും ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊലക്കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം പിടിയില്‍; 15 വര്‍ഷമായി പയ്യന്നൂരില്‍ തട്ടുകട നടത്തി, ഭക്ഷണം കഴിക്കാനെത്തിയ പൊലീസുകാര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
Scroll to top

You cannot copy content of this page