ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം : ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലം ഇന്ന് വൈകീട്ട് മൂന്നിന് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. 4,41,120 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകരാണ് പരീക്ഷ മൂല്യനിര്‍ണ്ണയം പൂത്തിയാക്കി. ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് വെബ്സൈറ്റില്‍ ഫലം ലഭ്യമാകും. www.keralaresults.nic.in www.vhse.kerala.gov.in www.results.kite.kerala.gov.in www.prd.kerala.gov.in www.examresults.kerala.gov.in www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലും ലഭ്യമാകും. 82.95 ശതമാനമായിരുന്നു …

കാനത്തൂരില്‍ പുലിയിറങ്ങി; കണ്ടത് കാര്‍ യാത്രക്കാര്‍

കാസര്‍കോട്: ചെറിയ കാലത്തെ ഇടവേളക്ക് ശേഷം വീണ്ടും പുലിയിറങ്ങിയതായി അഭ്യൂഹം. കരിവേടകത്തു നിന്ന് ബോവിക്കാനം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ യാത്രക്കാരാണ് ബുധനാഴ്ച രാത്രി 9 മണിയോടെ പുലിയെ കണ്ടത്. കാര്‍ കാനത്തൂര്‍, കോളിയടുക്കം കയറ്റം കയറുന്നതിനിടയില്‍ പുലി റോഡിന് കുറുകെ ചാടുകായിരുന്നുവെന്ന് പറയുന്നു. പയര്‍പ്പള്ളം കാട്ടിലേക്കാണ് പുലി ഓടിപ്പോയത്. വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചിട്ടുണ്ട്.മുളിയാര്‍ റിസര്‍ച്ച് ഫോറസ്റ്റില്‍ പുലിയുള്ളതായി നേരത്തെ തന്നെ വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പുലി ആരെയും ആക്രമിക്കുകയോ, ശല്യമാവുകയോ ചെയ്തതായി പരാതിയില്ലാത്തതിനാല്‍ വകുപ്പ് …

ഐ എ എസ് ഉദ്യോഗസ്ഥയ്ക്ക് രാത്രിയിൽ തുടർച്ചയായി മൊബൈലിൽ അശ്ലീല സന്ദേശം അയച്ചു; റവന്യൂ വകുപ്പിലെ ക്ലർക്കിന് സസ്പെൻഷൻ

ഐ.എ.എസ് ഉദ്യോഗസ്ഥക്ക് അശ്ലീല സന്ദേശങ്ങളയച്ച ക്ലർക്കിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം റവന്യു ഡിവിഷൻ ഓഫീസ് ക്ലർക്ക് ആർ.പി. സന്തോഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്‌. ഐ.എ.എസ് ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മെയ് ആറാം തീയതി രാത്രി 11 മുതലാണ് സംഭവങ്ങളുടെ തുടക്കം. പേഴ്സണൽ ഫോൺ നമ്പറിൽ പല തവണ മേലുദ്യോഗസ്ഥയെ വിളിച്ച ഇയാളെ അവർ വിലക്കി. പിന്നീട് അവർ ഫോൺ എടുക്കാത്തതിനേ തുടർന്ന് തുടരെ സന്ദേശങ്ങളയച്ചു. പിറ്റേന്ന് രാവിലെ 8 മണി വരെ ഇത് …

മായിപ്പാടിയുടെ ജനകീയ ഡോക്ടര്‍ വി.പി അശോകന്‍ വിടവാങ്ങി

കോഴിക്കോട്: കാസര്‍കോട്, മായിപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദീര്‍ഘകാലത്തെ സേവനത്തിനിടയില്‍ ജനകീയ ഡോക്ടറായി മാറിയ വി.പി അശോകന്‍ (66) അന്തരിച്ചു. കോഴിക്കോട്, ബാലുശ്ശേരി സ്വദേശിയാണ്. ഭാര്യ: സുഷമ. മകന്‍: ഡോ. അരുണ്‍. മരുമകള്‍: ഡോ. കാര്‍ത്തിക. സഹോദരന്‍: കൃഷ്ണന്‍.

കാസര്‍കോട്ടെ ലോട്ടറി വില്‍പ്പനക്കാരന്‍ ബാലകൃഷ്ണന്റെയും നാലു നായ്ക്കളുടെയും കഥയിങ്ങനെ…

കാസര്‍കോട്: കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് ഹെഡ് പോസ്റ്റോഫീസിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന കാഞ്ഞങ്ങാട്, വേലാശ്വരത്തെ പി. ബാലകൃഷ്ണനെ നാലു നായകള്‍ രാവിലെ ഒരു ദിവസം പോലും തെറ്റാതെ കാത്തിരിക്കുന്നുണ്ടാവും. ഇവരില്‍ ഒരാള്‍ രാത്രി കാവല്‍ ഡ്യൂട്ടി ചെയ്യുന്ന നായയാണ്. ബാലകൃഷ്ണനെയും കാത്തിരിക്കുന്ന നായകള്‍, അദ്ദേഹത്തെ കണ്ടാല്‍ ഉടന്‍ തന്നെ വാലാട്ടി പിന്നാലെ കൂടും. മുട്ടിയുരുമ്മി സ്‌നേഹം പ്രകടിപ്പിക്കും. കട തുറന്ന ശേഷം ബാലകൃഷ്ണന്‍ കടയില്‍ കരുതിവെച്ച ബിസ്‌കറ്റുകള്‍ നല്‍കും. നന്ദിപൂര്‍വ്വം ബിസ്‌കറ്റുകള്‍ കഴിച്ച് നായകളെല്ലാം മടങ്ങും. …

62 കാരനെ കാണാതായതായി പരാതി

കാസര്‍കോട്: 62 കാരനെ ഈ മാസം മൂന്നു മുതല്‍ കാണാനില്ലെന്നു മകന്‍ പൊലീസില്‍ പരാതിപ്പെട്ടു. ഉപ്പള പ്രതാപ് നഗറിലെ രാമഷെട്ടി (62)യെയാണ് കാണാതായത്. ബന്ധുവീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാതിരുന്നതിനെ തുടര്‍ന്നാണ് മകന്‍ ഹരീഷ് കുമ്പള പൊലീസില്‍ പരാതിപ്പെട്ടത്. അതേസമയം കാണാതായ ദിവസം രാവിലെ 11 മണിയോടെ കൈക്കമ്പയില്‍ നിന്നു കാസര്‍കോടു ഭാഗത്തേക്കുള്ള ബസില്‍ ഇദ്ദേഹം കയറിപ്പോവുന്നതു കണ്ടതായി നാട്ടുകാര്‍ പറയുന്നു. മുമ്പും ഇതുപോലെ കാണാതായിരുന്നുവെന്നും അന്ന് മൂന്നുമാസം കഴിഞ്ഞു തിരിച്ചെത്തിയിരുന്നതായും പറയുന്നു.

കുമ്പളവും വെള്ളരിയും കുന്നോളം; വിപണി കണ്ടെത്താനാകാതെ കര്‍ഷകര്‍ വിഷമത്തില്‍

കാസര്‍കോട്: കടുത്ത വേനലില്‍ മണ്ണിനോടും വെയിലിനോടും പൊരുതി വിളയിച്ച വെള്ളരിക്കയും കുമ്പളവും വില്‍ക്കാന്‍ കഴിയാതെ കര്‍ഷകര്‍ വിഷമത്തില്‍. ഉദുമ, എരോലിലെ നിര്‍മ്മാണ തൊഴിലാളിയും കര്‍ഷകനുമായ രാജു എരോല്‍ 70 സെന്റ് സ്ഥലത്താണ് കുമ്പളം കൃഷി നടത്തിയത്. കീടനാശിനികളൊന്നും തെളിക്കാതെയായിരുന്നു മികച്ച വിളവ് നേടിയത്. പ്രതീക്ഷിച്ചതിലും അധികം വിളവ് ലഭിച്ചതോടെ മാര്‍ക്കറ്റ് കണ്ടെത്താനാകാതെ വിഷമിക്കുകയാണ് രാജു. ആവശ്യക്കാരുണ്ടെങ്കില്‍ 9947978195 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് രാജു അഭ്യര്‍ത്ഥിച്ചു. പള്ളിക്കര പഞ്ചായത്തിലെ പനയാല്‍ വയലില്‍ വെള്ളരി കൃഷിയിറക്കിയ ശശിധരന്‍ പനയാലിനും …

ഷിമോഗയില്‍ ഗുണ്ടാപോര്; രണ്ട് പേരെ വെട്ടിക്കൊന്നു, ഒരാള്‍ക്ക് പരിക്ക്

മംഗ്‌ളൂരു: കര്‍ണ്ണാടക, ഷിമോഗ ജില്ലയിലെ ലഷ്‌കര്‍, മൊഹല്ലയില്‍ ഗുണ്ടാപ്പോര്. രണ്ട് പേരെ വെട്ടിക്കൊന്നു. ചെറുത്തുനില്‍ക്കുന്നതിനിടയില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ചയാണ് സംഭവം. പൊലീസിന്റെ ഗുണ്ടാലിസ്റ്റിലുള്ള ഗൗസ് (30), ഷുഹൈബ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ചെറുത്തു നില്‍പ്പിനിടയില്‍ സാരമായി പരിക്കേറ്റ മറ്റൊരു ഗുണ്ടയും മട്ടന്‍ഷോപ്പ് ഉടമയുമായ ഹസ്ബു ഖുറൈശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഷ്‌കര്‍ മൊഗല്ലയും ഷുഹൈബും ഹസ്ബുഖുറൈശിയെ ആക്രമിക്കാനെത്തിയതായിരുന്നു. ഇതോടെ ഖുറൈശി സ്ഥലത്തുണ്ടായിരുന്നവരെ സംഘടിപ്പിച്ച് തിരിച്ചടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും വെട്ടിക്കൊന്നതിന് ശേഷം തലക്ക് കല്ലിട്ട് മരണം ഉറപ്പാക്കുകയായിരുന്നുവെന്ന് …

റെയില്‍വെ പൊലീസും നാട്ടുകാരും കൈകോര്‍ത്തു; ട്രെയിനിന്‍ നിന്ന് വീണ പതിനേഴുകാരന് തിരികെ ലഭിച്ചത് പുതുജീവന്‍

കാസര്‍കോട്: ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ പതിനേഴുകാരന്റെ ജീവന്‍ കാത്തത് റെയില്‍വെ പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെ. പരിക്കേറ്റ തൃക്കരിപ്പൂര്‍ തെക്കേ കടവിലെ പതിനേഴുകാരന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി. ബുധനാഴ്ച വൈകുന്നേരം മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രെയിനിലെ യാത്രക്കാരനായിരുന്നു കുട്ടി. ട്രെയിന്‍ കളനാട് ടണല്‍ കഴിഞ്ഞ ഉടന്‍ കുട്ടി ട്രെയിനില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. വിവരം ഉടനടി കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ അറിയിച്ചു. സംഭവത്തിന്റെ ഗൗരവം വേഗത്തില്‍ തിരിച്ചറിഞ്ഞ റെയില്‍വെ പൊലീസ് സ്റ്റേഷനിലെ …

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് സിനിമയിൽ അഭിനയിക്കാൻ വാഗ്ദാനം; വീഡിയോ കോളിലൂടെ ഓഡിഷൻ ടെസ്റ്റ്; നഗ്ന വീഡിയോ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുന്ന വിരുതൻ പിടിയിൽ; ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ പൊലീസും ഞെട്ടി

സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികളുടെ നഗ്ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തുന്ന വിരുതൻ അറസ്റ്റിൽ. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന് നിരവധി പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യ നഗറിൽ താമസിച്ചു വരുന്ന മുഹമ്മദ് ഹാരിസ് (36) ആണ് കായംകുളം പൊലീസിന്‍റെ പിടിയിലായത്. സ്കൂളുകളിലെ അധ്യാപകരുടെ നമ്പർ കൈക്കലാക്കി സിനിമാ നിർമാതാവാണെന്ന് പറഞ്ഞ് ബ്രോഷർ അയച്ചാണ് പെൺകുട്ടികളെ വലയിലാക്കുന്നത്. ഇതിനുശേഷം അഭിനയിക്കാൻ താൽപര്യമുള്ള പെൺകുട്ടികളുടെ ഓഡിഷൻ നടത്താനാണെന്ന വ്യാജേന അധ്യാപകരെ …

പാലക്കാട് 67 കാരന്റെ മരണം വെസ്റ്റ് നൈല്‍ പനി മൂലമെന്ന് സ്ഥിരീകരണം; ജാഗ്രത നിർദ്ദേശം

പാലക്കാട്ടും വെസ്റ്റ് നൈല്‍ പനി മരണം. കാഞ്ഞിക്കുളത്ത് അറുപത്തിയേഴുകാരന്‍ മരിച്ചത് വെസ്റ്റ് നൈല്‍ പനി ബാധിച്ചെന്നു സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പ്രദേശത്തെ വീടുകളില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. ഉറവിടം പരിശോധിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കുന്നുണ്ടെന്നും ഡി.എം.ഒ. കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് വെസ്റ്റ് നൈല്‍ സ്ഥിരീകരിച്ചതില്‍ നാല് പേരും രോഗമുക്തി നേടിയിട്ടുണ്ട്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞദിവസം തൃശൂരില്‍ 79 വയസുള്ള രോഗിയും മരണപ്പെട്ടിരുന്നു. വാടനപ്പിള്ളി, നടുവേലിക്കര സ്വദേശിയാണ് സ്വകാര്യ ആശുപത്രിയില്‍ …

കാഞ്ഞങ്ങാട് ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു

കാസർകോട്: ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. നഗരത്തിലെ ഓട്ടോ ഡ്രൈവറും മാവുങ്കാൽ നെല്ലിത്തറ എക്കാൽ സ്വദേശിയുമായ അനിൽ പുലിക്കോടൻ( 44) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ ഹോസ്‌ദുർഗ് ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിലായുള്ള ഡിവൈഡറിൽ ഇടിച്ചാണ് അപകടം. ശബ്ദം കേട്ട് ഓടിക്കൂടിയ ആളുകൾ അനിലിനെ ഓട്ടോയിൽ നിന്ന് പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻ്റിന് എതിർവശത്തെ സ്റ്റാൻ്റിലെ ഡ്രൈവറാണ്. രാത്രി സമയത്ത് സർവീസ് നടത്താറാണ് പതിവ്. മൃതദേഹം …

ഇരട്ടക്കൊലപാതകക്കേസിലെ പ്രതിക്കൊപ്പം ഫോട്ടോ; പെരിയ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റിനെ നീക്കി

കാസർകോട്: കല്ല്യോട്ട് ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കുകയും പ്രതിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്ത പെരിയ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പ്രമോദ് പെരിയയുടെ സ്ഥാനം നീക്കി. ഇരട്ടക്കൊല കേസിലെ കേസിലെ 13-ാം പ്രതിയും സിപിഎം പെരിയ ലോക്കൽ സെക്രട്ടറിയുമായ എൻ.ബാലകൃഷ്ണൻ്റെ മകൻ്റെ വിവാഹ സൽക്കാര ത്തിലാണു പ്രമോദ് പങ്കെടുത്തത്. ഫോട്ടോ വൈറലായതോടെ കോൺഗ്രസിൽ പ്രതിഷേധം ആളിക്കത്തിയിരുന്നു. ഇതേ തുടർന്ന് കെപിസിസിയുടെ നിർദേശപ്രകാരം പ്രമോദ് പെരിയയെ അന്വേഷണ വിധേയമായി തൽസ്‌ഥാനത്തുനിന്നു നീക്കിയതായിഡിസിസി പ്രസിഡന്റ് …

ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ അന്തരിച്ചു; അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പോലീത്ത മോറാൻ മോർ അത്തനേഷ്യസ് യോഹാന് (കെ പി യോഹന്നാന്‍) അന്തരിച്ചു. അമേരിക്കയില്‍ വെച്ച് അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഡാലസിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 5.15 നാണ് അപകടം സംഭവിച്ചത്. പ്രഭാത സവാരിക്കിടെ വാഹനം ഇടിയ്ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.അപ്പര്‍ കുട്ടനാട്ടിലെ നിരണത്ത് കടപ്പിലാരില്‍ കുടുംബത്തില്‍ ജനിച്ച കെ പി യോഹന്നാന്‍ പതിനാറാം വയസ്സിലാണ് ഓപ്പറേഷന്‍ മൊബിലൈസേഷന്‍ എന്ന തിയോളജിക്കല്‍ സംഘടനയിൽ ചേർന്നിരുന്നു. അമേരിക്കയില്‍ വൈദിക …

മഞ്ചേശ്വരത്ത് മീൻ ലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

കാസർകോട്: മഞ്ചേശ്വരത്തു മീൻലോറിയിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു.പത്താം മൈലിലെ ഹമീദ് (50)ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30 വോടെയാണ് അപകടം. ഹമീദ് സംഭവസ്ഥലത്തു മരിച്ചു. മൃതദേഹം മംഗൽ പാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. പത്താം മൈൽ പാലത്തിനടുത്തു ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഹമീദ് അവിവാഹിതനാണ്. ഒരു സഹോദരനും മൂന്നു സഹോദരിമാരുമുണ്ട്.

ഭാര്യയും സുഹൃത്തും സ്കൂട്ടറിൽ സഞ്ചരിക്കവേ പിന്നാലെ ബൈക്കിൽ എത്തിയ ഭർത്താവ് ഇരുവരെയും ഇടിച്ചുവീഴ്ത്തി; യുവാവ് അറസ്റ്റിൽ

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെയും സുഹൃത്തിനെയും ബൈക്കിലെത്തിയ ഭർത്താവ് ഇടിച്ചുവീഴ്ത്തി. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് ഏവൂർ ദേശബിന്ധു വായനശാലയ്ക്ക് സമീപമായിരുന്നു സംഭവം. മുട്ടം താഴ്ചയിൽ നൗഫിയ (28), സുഹൃത്ത് ഏവൂർ വടക്ക് കാങ്കാലിൽ ശിൽപ (19) എന്നിവരെയാണ് ആറാട്ടുപുഴ റിയാസ് മൻസിൽ ഷാജഹാൻ (33) ബൈക്കിൽ എത്തി ഇടിച്ചു വീഴ്ത്തിയത്.സംഭവത്തിൽ ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ പരിക്കേറ്റ നൗഫിയയും ശിൽപ്പയും ഹരിപ്പാട് താലൂക്ക് ആശുപത്രി യിൽ ചികിത്സ തേടി. നൗഫിയയും ഭർത്താവ് ഷാജഹാനും ഒരു വർഷമായി പിണങ്ങിക്കഴിയുകയാണെന്ന് …

ദേശീപാതയുടെ ഭാഗമായി പുല്ലൂരിൽ നിർമ്മിക്കുന്ന പാലത്തിന്റെ ഗാർഡർ തകർന്നു: നാട്ടുകാർ ആശങ്കയിൽ

കാസർകോട് : ദേശീയ പാതയുടെ ഭാഗമായി പുല്ലൂരിൽ നിർമ്മിക്കുന്ന പാലത്തിൻ്റെ ഗർഡർതകർന്നു വീണു. ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെയാണ്‌ അപകടം. പാലത്തിൻ്റെ മുകളിൽ സ്ഥാപിച്ച നാല് ഗർഡറിൽ ഒരെണ്ണമാണ് തകർന്നു വീണത്. ഈ സമയത്ത് സമീപ പ്രദേശത്ത് തൊഴിലാളികൾ ഇല്ലാതിരുന്നാൽ വൻ ദുരന്തം ഒഴിവായി. നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിനു കാരണമെന്ന് പരാതിയുണ്ട്. ഗാർഡർ തകർന്നത് യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രമിപ്പിച്ചിട്ടുണ്ട്.

സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു

സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു.64 വയസ്സായിരുന്നു. മുംബൈയിലെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംവിധായകന്‍, നിശ്ചലഛായാഗ്രാഹകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു. 1992-ൽ പുറത്തിറങ്ങിയ യോദ്ധ എന്ന മലയാളചലച്ചിത്രം സംവിധാനം ചെയ്തതിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. 1990ല്‍ രഘുവരനയെും സുകുമാരനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സാഗ ഫിലിംസിനുവേണ്ടി വ്യൂഹം എന്ന ചിത്രം സംവിധാനം ചെയ്തു. യോദ്ധയിലൂടെ എ.ആര്‍ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീതം ശിവനാണ്. അദ്ധേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങള്‍ക്കു ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു.പിന്നീട് മോഹന്‍ലാലിനെ നായകനാക്കി യോദ്ധ എന്ന …