കിണറില്‍ കുടുങ്ങിയ ആളെ രക്ഷിക്കാനിറങ്ങിയ 55 കാരന്‍ ശ്വാസം മുട്ടി മരിച്ചു

കിണറിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ 55 കാരന്‍ ശ്വാസംമുട്ടി മരിച്ചു. താമരക്കുളം പാറയില്‍ തെന്നാട്ടും വിളയില്‍ ബാബു ആണ് മരിച്ചത്. താമരക്കുളം ഇരപ്പന്‍പാറ സ്വദേശിയായ അനീഷിന്റെ വീട്ടിലെ മോട്ടോര്‍ നന്നാക്കാന്‍ ഇറങ്ങിയതായിരുന്നു സുഭാഷ്. കിണറില്‍ സുഭാഷിനു ശ്വാസം മുട്ടിയപ്പോള്‍ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു ചെത്തുതൊഴിലാളിയായ ബാബു. സുഭാഷിനെ മുകളിലേക്ക് കയറ്റിയ ശേഷം ബാബു കിണറില്‍ നിന്ന് കയറാന്‍ ശ്രമിക്കുന്നതിനിടെ ശ്വാസം മുട്ട് അനുഭവപ്പെടുകയായിരുന്നു. ശ്വാസം കിട്ടാതെ കിണറ്റില്‍ വീണു. ഇയാളെ ഉടന്‍ കിണറിന് പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയില്‍ നിന്നും 40 ലക്ഷം രൂപയുടെ സ്വര്‍ണം വിമാനത്താവളത്തില്‍ പിടികൂടി

മംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയില്‍ നിന്ന് അനധികൃതമായി കടത്തിയ 40.40 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 578 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞദിവസം ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംശയത്തെത്തുടര്‍ന്ന്, അധികൃതര്‍ നടത്തിയ പരിശോധനയില്‍ ദ്രാവക രൂപത്തിലാക്കി ഒളിപ്പിച്ച സ്വര്‍ണ്ണം കണ്ടെത്തി. യാത്രക്കാരനെ കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

പ്രണയവിവാഹത്തിന്റെ പേരില്‍ സംഘര്‍ഷം; വധുവിന്റെ പിതാവ് വരന്റെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പിച്ചു; പിന്നാലെ വരന്‍ വധുവിന്റെ മാതാവിനെയും ആക്രമിച്ചു

പ്രണയവിവാഹത്തിന്റെ പേരില്‍ ഇരുവീട്ടുകാരും തമ്മില്‍ സംഘര്‍ഷം. പ്രണയിച്ച് വിവാഹം ചെയ്ത വിരോധത്തില്‍ വധുവിന്റെ പിതാവ് വരന്റെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പിച്ചതിന് പിന്നാലെ വരന്‍ വധുവിന്റെ മാതാവിനെയും ആക്രമിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കണ്ണൂര്‍ പേരൂലിലാണ് സംഭവം. വധുവിന്റെ മാതാവ് പേരൂലിലെ എ.സിന്ധു (46)വിന്റെ പരാതിയിലാണ് നവ വരനായ പേരൂല്‍ കിഴക്കേക്കരയിലെ അടുക്കാടന്‍ വീട്ടില്‍ കുട്ടാപ്പി(36)ക്കെതിരെ പെരിങ്ങോം പൊലീസ് കേസെടുത്തത്. വീട്ടില്‍ മാരകായുധവുമായി അതിക്രമിച്ച് കയറിയ പ്രതി പരാതിക്കാരിയെ പിടിച്ച് വലിക്കുകയും ധരിച്ചിരുന്ന മാക്സി വലിച്ചുകീറുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും …

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുന്‍ വര്‍ഷം 99.7 ശതമാനമാനമായിരുന്നു വിജയം. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്.71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ട്. 68604 പേരാണ് കഴിഞ്ഞ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ …

നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു; അധ്യാപകനും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു. വീടിന്റെ സണ്‍ഷേഡില്‍ ഇടിച്ച് തൂങ്ങികിടക്കുന്ന കാറില്‍ നിന്നു അധ്യാപകനും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംസ്ഥാന പാതയില്‍ അട്ടേങ്ങാനത്ത് ബുധനാഴ്ച ഉച്ചയോടെ യാണ് അപകടം. കോടോം അംബേദ്ക്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗം അധ്യാപകന്‍ ഹരീഷും(40), ഭാര്യയും സഞ്ചരിച്ചകാറാണ് അപകടത്തില്‍പ്പെട്ടത്. ഒടയംചാല്‍ ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ അട്ടേങ്ങാനം ടൗണില്‍ എത്തുന്നതിന് മുന്‍പുള്ള വളവിലുള്ള കാരക്കാടിലെ സുഭാഷിന്റെ വീടിന്മുകളിലേക്കാണ് മറിഞ്ഞത്. …

കാണാതായ 15 കാരി പുഴയില്‍ മരിച്ച നിലയില്‍; പത്താംക്ലാസ് പരീക്ഷാ ഫലം ഇന്ന് വരാനിരിക്കെ മരണവാര്‍ത്ത

കണ്ണൂര്‍: കാണാതായ 15 കാരിയെ കൂട്ടുപുഴ പുതിയ പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. ഉളിക്കല്‍ അറബിക്കുളം സ്വദേശിനി ദുര്‍ഗ്ഗ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കാണാതായ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ മാക്കൂട്ടം വഴി പെണ്‍കുട്ടി പോകുന്നതായി കണ്ടവരുണ്ടായിരുന്നു. പക്ഷേ മാക്കൂട്ടം ചെക്ക് പോസ്റ്റ് കടന്ന് പോയിട്ടില്ലാത്തതിനാല്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ബുധനാഴ്ച രാവിലെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മരണ കാരണം വ്യക്തമായിട്ടില്ല. പത്താംക്ലാസ് പരീക്ഷാ ഫലം ഇന്ന് വരാനിരിക്കെയാണ് മരണം. …

ശത്രുദോഷം അകറ്റണം; നടന്‍ മോഹന്‍ലാല്‍ കണ്ണൂര്‍ മാമാനിക്കുന്ന് ഭഗവതിയെ തൊഴുത് വഴിപാട് നടത്തി

കണ്ണൂര്‍ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ മോഹന്‍ലാല്‍. ബുധനാഴ്ച രാവിലെ ആറ് മണിയോടെ ആയിരുന്നു ഇരിക്കൂറിലുള്ള ക്ഷേത്രത്തില്‍ നടന്‍ ദര്‍ശനത്തിനായി എത്തിയത്. കണ്ണൂരില്‍ വിവിധ പരിപാടികള്‍ക്കായി എത്തിയതായിരുന്നു നടന്‍ മോഹന്‍ലാല്‍. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രം മേല്‍ ശാന്തി ചന്ദ്രന്‍ മൂസ് പ്രത്യേക പൂജയുടെ പ്രസാദം മോഹന്‍ലാലിന് നല്‍കി.ക്ഷേത്ര ഐതിഹ്യത്തെ കുറിച്ചും ആചാരങ്ങളെ കുറിച്ചും ചോദിച്ചു മനസിലാക്കി ക്ഷേത്ര പ്രദിക്ഷണം നടത്തുകയും ദോഷങ്ങളും മാര്‍ഗതടസങ്ങളും അകറ്റുമെന്ന് …

പിറകോട്ടെടുക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് 96 കാരന് ദാരുണാന്ത്യം

കാസര്‍കോട്: പിറകോട്ടെടുക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് വയോധികന്‍ മരിച്ചു. കോഴിച്ചാല്‍ റവന്യൂവിലെ കരോട്ട് പുറത്ത് വര്‍ഗീസ് (96) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടര മണിയോടെയാണ് അപകടം. കോഴിച്ചാലില്‍ പാലം നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിട്ട് പിറകോട്ടെടുത്ത ടിപ്പറിന്റെ പിന്‍ഭാഗം വര്‍ഗീസിനെ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ ഉടന്‍ ചെറുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ജോണി, രാജു, ഡെയ്സി, ഷാജി, തോമസ്, പരേതയായ തങ്കമ്മ. മരുമക്കള്‍: എല്‍സി, മോളി, ലിസി, തോമസ്, …

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയി സ്വര്‍ണം കൊള്ളയടിച്ച കേസ്; സംഘത്തലവനെ വീട് വളഞ്ഞ് പിടികൂടി

കണ്ണൂര്‍: ഗള്‍ഫില്‍ നിന്നും കടത്തിക്കൊണ്ടു വരുന്ന സ്വര്‍ണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. കൂത്തുപറമ്പ്, നിര്‍മ്മലഗിരി, തണ്ടേരിയിലെ മൂന്നാംപീടികയില്‍ ടി.കെ റഹീസി(34)നെയാണ് ബുധനാഴ്ച പുലര്‍ച്ചെ വീടു വളഞ്ഞ് പിടികൂടിയത്. ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന സൂചനകളെ തുടര്‍ന്ന് കൂത്തുപറമ്പ് എ.സി.പി. കെ.വി വേണുഗോപാലും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.മാര്‍ച്ച് മൂന്നിന് മലപ്പുറം, പൂഴിക്കല്ലിലെ ശിബിലിയെ കാറില്‍ തട്ടിക്കൊണ്ട് പോയി എട്ടരലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കര്‍ണ്ണാടക, വീരരാജ്പേട്ട സ്വദേശിനിയുടെ കൈവശം ശിബിലിയുടെ …

സിസിടിവി ദൃശ്യങ്ങള്‍ തുമ്പായി; മെഡിക്കല്‍ ഷോപ്പില്‍ നിന്ന് പണവും ഫോണും കവര്‍ന്ന കേസില്‍ 2 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍, തെക്കിബസാറിലെ കണ്ണൂര്‍ ഫാര്‍മസി കുത്തിത്തുറന്ന് 29,000 രൂപയും മൊബൈല്‍ഫോണും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊല്ലം, കോട്ടാത്തല സ്വദേശി കരിക്കാപ്പില്‍, പുത്തന്‍വീട്ടി അഭിലാഷ് എന്ന രാജേഷ് (42), പശ്ചിമബംഗാള്‍ ധൂപഗിരി സ്വദേശി ശ്യാമല്‍റോയ് (24) എന്നിവരെയാണ് ടൗണ്‍ എസ്.ഐ വി.വി രാജേഷ് അറസ്റ്റു ചെയ്തത്.ഏപ്രില്‍ അഞ്ചിന് രാത്രിയിലാണ് തെക്കിബസാറിലുള്ള ഫാര്‍മസിയില്‍ കവര്‍ച്ച നടന്നത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ പിടിയിലായത്.

ബാറിലെത്തി മുന്തിയ ഇനം മദ്യപാനം; 500 രൂപ കള്ളനോട്ടുകളുമായി ചെറുവത്തൂരിലെ മെക്കാനിക് അറസ്റ്റില്‍

കണ്ണൂര്‍: മുന്തിയയിനം മദ്യം കഴിച്ച് കള്ളനോട്ട് നല്‍കി ബാറില്‍ നിന്ന് മുങ്ങിയ മെക്കാനിക്ക് മറ്റൊരു ബാറിന് സമീപത്ത് വെച്ച് കള്ളനോട്ടുകളുമായി ചെറുവത്തൂരിലെ മെക്കാനിക് അറസ്റ്റില്‍. പയ്യന്നൂര്‍, കണ്ടോത്ത് സ്വദേശിയും മോട്ടോര്‍ മെക്കാനിക്കും ഗള്‍ഫുകാരനുമായ എം.എ ഷിജു (36)വിനെയാണ് കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ കാല്‍ടെക്സിനു സമീപത്തെ സൂര്യാസ് ബാറിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ഷിജു ബാറില്‍ മദ്യപിക്കാനെത്തിയത്. 2562 രൂപയുടെ മദ്യമാണ് കുടിച്ചത്. സപ്ലൈയര്‍ ബില്ല് നല്‍കിയപ്പോള്‍ 500 രൂപയുടെ അഞ്ചും നൂറു രൂപയുടെ ഒരു നോട്ടും …

ജനനേന്ദ്രിയത്തില്‍ ഇഷ്ടിക കെട്ടിത്തൂക്കി നിര്‍ത്തി; മുടികത്തിച്ചു; ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ പീഡനം

പണം നല്‍കാത്തതിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരപീഡനം. കുട്ടിയെ അതിക്രൂരമായി മര്‍ദിച്ച സംഘം തലമുടി കത്തിക്കുകയും നഗ്‌നനാക്കിയശേഷം ജനനേന്ദ്രിയത്തില്‍ ഇഷ്ടിക കെട്ടിത്തൂക്കുകയും ചെയ്തു. കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തു വന്നതോടെ സംഘത്തില്‍ ഉള്‍പ്പെട്ട ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇതിനുള്ള പ്രേരണയ്ക്ക് ഇടയായ സാഹചര്യവും, സഹായത്തിനായി ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവരെയും ഉടന്‍ …

മെഡിക്കല്‍ കോളേജിലെ സ്ത്രീകളുടെ ബാത്ത് റൂമില്‍ മൊബൈല്‍ ഫോണ്‍; കുളിസീന്‍ പകര്‍ത്താന്‍ വച്ചതെന്ന് സംശയം; മൊബൈലിന്റെ ഉടമയെ കണ്ട് അധികൃതര്‍ ഞെട്ടി

മംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ സ്ത്രീകളുടെ കുളിമുറിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. കുളി സീന്‍ പകര്‍ത്താന്‍ വച്ചതെന്ന് സംശയം. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പതിവ് പരിശോധനകള്‍ നടത്തുന്നതിനിടെയാണ് ആളൊഴിഞ്ഞ ശുചിമുറിക്കുള്ളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ മൊബൈല്‍ പിടിച്ചെടുത്ത് അധികൃതരെ വിവരമറിയിച്ചു. മൊബൈലിന്റെ ക്യാമറ ഓണ്‍ചെയ്ത നിലയിലായിരുന്നു. പരാതിയെ തുടര്‍ന്ന് നോര്‍ത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ മൊബൈലിന്റെ ഉടമയെ കണ്ടെത്തി. രോഗിയെന്ന വ്യാജേന കോളേജ് പരിസരത്ത് അതിക്രമിച്ചു കയറിയ 17 വയസുള്ള …

കുഞ്ചത്തൂര്‍ അപകടം: പിതാവിനും രണ്ട് മക്കള്‍ക്കും കാസര്‍കോട് വിട നല്‍കി; മൃതദേഹങ്ങള്‍ കൊണ്ടു പോവുക മൂന്ന് ആംബുലന്‍സുകളില്‍

കാസര്‍കോട്: മഞ്ചേശ്വരം, കുഞ്ചത്തൂരില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട പിതാവിന്റെയും രണ്ട് മക്കളുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെ സ്വദേശമായ തൃശൂരിലേക്ക് കൊണ്ടു പോകും. ചൊവ്വാഴ്ച ഉച്ചക്ക് 11 മണിയോടെ കുഞ്ചത്തൂരിലുണ്ടായ അപകടത്തില്‍ തൃശൂര്‍, ഇരിങ്ങാലക്കുട, കണ്ടേശ്വരം സ്വദേശികളായ പുതുമന, ‘ശിവദ’ത്തില്‍ ശിവകുമാര്‍ മേനോന്‍ (54), മക്കളായ ശരത്മേനോന്‍ (23), സൗരവ് എസ് മേനോന്‍ (15) എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും മംഗളൂരുവിലേക്ക് രോഗിയേയും കൊണ്ട് പോവുകയായിരുന്ന ആംബുലന്‍സും കുഞ്ചത്തൂര്‍ ദേശീയ പാതയില്‍ വെച്ച് …

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

വാഷിംഗ്ടണ്‍: അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി യോഹന്നാന് ഗുരുതരപരിക്ക്. യു.എസിലെ ടെക്സാസില്‍ ചൊവ്വാഴ്ച രാവിലെ ഏഴരയോടെ (ഇന്ത്യന്‍ സമയം വൈകുന്നേരം 5.15 മണി)യാണ് അപകടം. പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു കെ.പി യോഹന്നാന്‍. ഡാളസിലെ ബിലീവേഴ്സ് ചര്‍ച്ച് കോമ്പൗണ്ടിന് പുറത്തുള്ള റോഡില്‍ കൂടി നടക്കവേ അതി വേഗത്തില്‍ വന്ന ഒരു കാര്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടം വരുത്തിയ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ എയര്‍ലിഫ്റ്റ് …

വീടു കയറി അക്രമിച്ചതായി പരാതി; കാപ്പ കേസ് പ്രതിക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

കാസര്‍കോട്: വീടു കയറി അക്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. അഗല്‍പ്പാടി സ്വദേശിയായ ചന്ദ്രശേഖരന്റെ പരാതിയില്‍ പ്രദീപ് (28)നെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. ഇരുവരും അയല്‍വാസികളാണ്. വീട്ടിലേക്ക് വരാന്‍ പാടില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ വീടു കയറി അക്രമിക്കുകയായിരുന്നുവെന്ന് ചന്ദ്രശേഖരന്‍ പരാതിപ്പെട്ടു. 2021 ല്‍ കാപ്പ കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് ആറുമാസം ജയിലില്‍ കിടന്നയാളാണ് പ്രദീപെന്ന് പൊലീസ് പറഞ്ഞു.

കല്യോട്ട് ഇരട്ടക്കൊലക്കേസ്: 14-ാം പ്രതിയുടെ മകന്റെ കല്യാണ സല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട്, പ്രതിയുമൊന്നിച്ചുള്ള നേതാവിന്റെ ഫോട്ടോ വൈറലായി

കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച പെരിയ, കല്യോട്ട് ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ കല്യാണ സല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് നേതാവ് പങ്കെടുത്ത സംഭവം വിവാദത്തില്‍. 2019 ഫെബ്രുവരി 17ന് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാല്‍, കൃപേഷ് എന്നിവരെ ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്ത 14-ാം പ്രതിയും സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയുടെ മുന്‍ സെക്രട്ടറിയുമായ ബാലകൃഷ്ണന്റെ മകന്റെ കല്യാണ സല്‍ക്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പെരിയ മണ്ഡലം പ്രസിഡണ്ട് പ്രമോദ് പെരിയയാണ് വിവാദത്തിലായത്. പെരിയ സര്‍വ്വീസ് …

ശ്രീ അയ്യപ്പസ്വാമി ക്ഷേത്ര നിർമ്മാണ സമിതി ; ലക്കി കൂപ്പൺ നറുക്കെടുപ്പ് ഫലം

ശ്രീ അയ്യപ്പസ്വാമി ക്ഷേത്ര നിർമ്മാണ സമിതി ഷേഡിക്കാവ്, കുമ്പള ലക്കി കൂപ്പൺ നറുക്കെടുപ്പ് ഫലം