റെയില്‍വെ പൊലീസും നാട്ടുകാരും കൈകോര്‍ത്തു; ട്രെയിനിന്‍ നിന്ന് വീണ പതിനേഴുകാരന് തിരികെ ലഭിച്ചത് പുതുജീവന്‍

കാസര്‍കോട്: ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ പതിനേഴുകാരന്റെ ജീവന്‍ കാത്തത് റെയില്‍വെ പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെ. പരിക്കേറ്റ തൃക്കരിപ്പൂര്‍ തെക്കേ കടവിലെ പതിനേഴുകാരന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി. ബുധനാഴ്ച വൈകുന്നേരം മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രെയിനിലെ യാത്രക്കാരനായിരുന്നു കുട്ടി. ട്രെയിന്‍ കളനാട് ടണല്‍ കഴിഞ്ഞ ഉടന്‍ കുട്ടി ട്രെയിനില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. വിവരം ഉടനടി കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ അറിയിച്ചു. സംഭവത്തിന്റെ ഗൗരവം വേഗത്തില്‍ തിരിച്ചറിഞ്ഞ റെയില്‍വെ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പ്രകാശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മഹേഷ്, അജയന്‍ എന്നിവര്‍ സ്ഥലത്തേക്ക് കുതിക്കുകയും കളനാട്, കീഴൂര്‍, ചെമ്പരിക്ക ഭാഗത്തുള്ള ആളുകളെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രസ്തുത പ്രദേശങ്ങളിലെ ആള്‍ക്കാര്‍ നടത്തിയ തെരച്ചിലിലാണ് ട്രെയിനില്‍ നിന്ന് വീണ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കി. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page