വിട്ടുവീഴ്ചയില്ലാതെ ഗതാഗത മന്ത്രി; പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം ഇന്നുമുതൽ; അപേക്ഷകർ സ്വന്തം വാഹനവുമായി എത്തണം
തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ട് പോകാൻ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിംഗ് ടെസ്റ്റിന് തീയതി ലഭിച്ചവര്‍ ഇന്നു മുതൽ സ്വന്തം വാഹനവുമായി എത്തണമെന്നാണ് നിർദ്ദേശം. കെ.എസ്.ആർ.ടി.സിയുടെ സ്ഥലങ്ങൾ വെള്ളിയാഴ്ച മുതൽ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാനും തീരുമാനമായി.സ്വകാര്യ ഡ്രൈവിംഗ് സ്കൂൾ സ്ഥാപന ഉടമകളുടെ പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ആര്‍ടിഒമാര്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗത്തിലാണ് തീരുമാനം. പരിഷ്കരിച്ച സർക്കുലർ പ്രകാരം പരമാവധി 40 പേരെ …