അടുത്ത അഞ്ചുദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്; കാസര്‍കോട് മഞ്ഞ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ചും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വ്യാഴാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍തിരുവനന്തപുരം, കൊല്ലം, …

ക്ഷേത്ര ഉത്സവത്തിനിടെ വിതരണം ചെയ്ത പ്രസാദം കഴിച്ച് ഭക്ഷ്യവിഷബാധ; കര്‍ണാടക ബല്‍ഗാവിയില്‍ 51 പേര്‍ ആശുപത്രിയില്‍

ബെംഗളൂരു: കര്‍ണാടകയില്‍ ക്ഷേത്ര ഉത്സവത്തിനിടെ വിതരണം ചെയ്ത പ്രസാദം കഴിച്ച് 51 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ബെലഗാവിയിലെ ഹൂളിക്കട്ടി ഗ്രാമത്തിലെ ഭിരേശ്വര്‍ കരെമ്മ ഉത്സവത്തിനിടെയാണ് സംഭവം. ചികിത്സയിലുള്ള അഞ്ച് പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ ധാര്‍വാഡ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറുവേദന, ഛര്‍ദ്ദി തുടങ്ങിയവ ഉണ്ടായതിനെ തുടര്‍ന്നാണ് ജനങ്ങള്‍ ആശുപത്രിയിലെത്തിയത്. സംഭവം നടന്ന സ്ഥലത്ത് ആരോഗ്യവകുപ്പ് പ്രത്യേക ക്യാമ്പ് തുറന്നു. അസുഖ ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈമാസം 5 ന് രാമനഗര ജില്ലയില്‍ …

സമ്മാനം നല്‍കാനെന്ന വ്യാജേന കാമുകന്‍ വിവാഹ പന്തലില്‍; വരനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു

രാജസ്ഥാനിലെ ഭില്‍വാരയില്‍ വധുവിന്റെ മുന്‍ കാമുകന്‍ വിവാഹ പന്തലിലെത്തി വരനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. വിവാഹസമ്മാനം നല്‍കാനെന്ന വ്യാജേന എത്തി അക്രമം നടത്തുകയായിരുന്നു. തലപ്പാവ് ധരിച്ച വരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പിന്നീട് അധ്യാപകനും സുഹൃത്തുക്കളും അറസ്റ്റിലായി. മെയ് 12ന് രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് ജില്ലയിലെ ഉഞ്ച ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. കൃഷ്ണ- മഹേന്ദ്ര എന്നിവരുടെ വിവാഹാഘോഷ ചടങ്ങിനിടെയാണ് സംഭവം നടന്നത്. വിവാഹ വേദിയിലെത്തിയ ഉഞ്ച സ്വദേശിയായ ശങ്കര്‍ലാല്‍ ഭാരതി സ്റ്റേജിലെത്തി വധുവിന് സമ്മാനം നല്‍കുകയും ഫോട്ടോയ്ക്ക് പോസ് …

ബസ്സ്റ്റാന്റ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവ്; പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമം; പിടികൂടിയപ്പോള്‍ കയ്യില്‍ കണ്ടത് ചില്ലറ വില്‍പ്പനക്ക് തയ്യാറാക്കിയ 105 കഞ്ചാവ് പാക്കറ്റുകള്‍; പിന്നാലെ അറസ്റ്റ്

രണ്ടരക്കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പശ്ചിമബംഗാള്‍, 24 ഫര്‍ഗാന സ്വദേശിയായ അല്‍ത്താബ് ഫസൈന്‍ മൊയ്തു (25)വിനെയാണ് തലശ്ശേരി എസ്.ഐ അഷ്റഫലിയും സംഘവും അറസ്റ്റ് ചെയ്തത്. 105 ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി തലശ്ശേരി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇയാള്‍ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടി പരിശോധിച്ചപ്പോഴാണ് കൈയില്‍ ഉണ്ടായിരുന്നത് കഞ്ചാവാണെന്ന് വ്യക്തമായത്.തലശ്ശേരിയിലും പരിസരങ്ങളിലുമുള്ള അതിഥി തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് എത്തിച്ചു …

വാര്‍ഡ് വിഭജനത്തിനായുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി അയച്ചു; വെട്ടിലായി സര്‍ക്കാര്‍

തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനായുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി അയച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിഗണിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങണമെന്നും രാജ് ഭവന്‍ വ്യക്തമാക്കി.കഴിഞ്ഞദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചത്. ഇതിനുള്ള നിയമഭേദഗതിക്കായുള്ള ഓര്‍ഡിനന്‍സ് ആണ് ഗവര്‍ണര്‍ ഇപ്പോള്‍ മടക്കിയിരിക്കുന്നത്. ഓര്‍ഡിനന്‍സില്‍ അനുമതി ലഭിക്കാതെ നിയമസഭാ സമ്മേളനം വിളിക്കാനാവില്ല. നിയമസഭാ സമ്മേളനം വിളിക്കാന്‍ വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിരിക്കെയാണ് ഓര്‍ഡിനന്‍സ് രാജ്ഭവന്‍ മടക്കിയത്. തദ്ദേശ …

ഒന്നിലേറെ തവണ ബലാല്‍സംഗം; തള്ളിയിട്ട് കൊല്ലാന്‍ ശ്രമവും; എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ജില്ലാ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗക്കുറ്റവും വധശ്രമക്കുറ്റവുമാണ് എംഎല്‍എക്കെതിരെ ചുമത്തിയിരിക്കുന്നത്. കോവളത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തൃക്കാക്കര, കുന്നത്തുനാട് എന്നിവിടങ്ങളിലെ വീടുകളില്‍ വെച്ചും യുവതിയെ പീഡിപ്പിച്ചു. എംഎല്‍എയുമായി തര്‍ക്കമുണ്ടായപ്പോഴാണ് കൊല്ലാന്‍ ശ്രമിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2022 ലായിരുന്നു പേട്ട നിവാസിയായ യുവതി പൊലീസില്‍ പരാതി നല്‍കിയത്. യുവതിയെ എംഎല്‍എ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തു. കോവളത്ത് വെച്ച് തള്ളിയിട്ട് കൊല്ലാന്‍ …

പതിനാലുകാരിയെ കെട്ടിപ്പിടിച്ച് ചുംബിച്ചു; മാതാവിന്റെ കാമുകനെതിരെ പോക്സോ കേസ്

കാസര്‍കോട്: പതിനാലുകാരിയെ കെട്ടിപ്പിടിച്ച് ചുംബിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ മാതാവിന്റെ കാമുകനെതിരെ ബദിയടുക്ക പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പെണ്‍കുട്ടിയാണ് പരാതിക്കാരി. പെണ്‍കുട്ടിയുടെ മാതാവും ഒരു ഡ്രൈവറും പ്രണയത്തിലായിരുന്നു. ഇതിനെ പെണ്‍കുട്ടിയും പിതാവും എതിര്‍ത്തിരുന്നു. ഇത് വക വെക്കാതെ കാമുകനെ വിവാഹം കഴിച്ച യുവതി കഴിഞ്ഞ ദിവസം അയാളെയും കൂട്ടി മുന്‍ ഭര്‍ത്താവും മകളും താമസിക്കുന്ന വീട്ടില്‍ എത്തിയത്. ഈ സമയത്താണ് മാതാവിന്റെ കാമുകന്‍ തന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചതെന്ന് …

ഒന്നിച്ചു താമസിക്കുന്ന യുവാവിന്റെ വീടിന് തീവെച്ചു; യുവതി അറസ്റ്റില്‍

കാസര്‍കോട്: ഒന്നിച്ചു താമസിക്കുന്ന യുവാവിന്റെ വീടിന് യുവതി തീവെച്ചതായി പരാതി. സംഭവത്തില്‍ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ കുടാല്‍ മേര്‍ക്കള, കയ്യാര്‍, മാണിയത്തടുക്കയിലെ നയന്‍കുമാറിനൊപ്പം താമസിക്കുന്ന ഉഷ(35)യെ റിമാന്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ഉണ്ടായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ‘ഉഷക്ക് മക്കളും ഭര്‍ത്താവുമുണ്ട്. ഒന്നര വര്‍ഷമായി ഇവരെ ഉപേക്ഷിച്ച് നയന്‍കുമാറിനൊപ്പം താമസിച്ചു വരികയായിരുന്നു ഉഷ. ഇവരെ കൂടാതെ നയന്‍കുമാറിന്റെ മാതാവും സഹോദരിയും വീട്ടില്‍ താമസമുണ്ട്. യുവതി മകനൊപ്പം താമസിക്കുന്നതില്‍ മാതാവിന് എതിര്‍പ്പ് ഉണ്ടായിരുന്നു. …

മംഗ്ളൂരു വിമാനദുരന്തത്തിന് ഇന്ന് 14 വര്‍ഷം; മരണപ്പെട്ട 158 പേരില്‍ 52 മലയാളികള്‍, പലര്‍ക്കും ഇനിയും നഷ്ടപരിഹാരം കിട്ടിയില്ല

കാസര്‍കോട്: മംഗ്ളൂരു വിമാനദുരന്തത്തിന് ഇന്നേക്ക് 14 വര്‍ഷം. 2010 മെയ് 22ന് രാവിലെ 6.30ന് മംഗ്ളൂരു വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടയിലാണ് എയര്‍ ഇന്ത്യാ വിമാനം അപകടത്തില്‍പ്പെട്ടത്. ദുബായില്‍ നിന്നുമെത്തിയ വിമാനം ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ റണ്‍വെ തെറ്റി വലിയ കുഴിയിലേക്ക് വീണ് തീ പിടിച്ചാണ് അപകടം ഉണ്ടായത്. കാസര്‍കോട്, കണ്ണൂര്‍, മംഗ്ളൂരു സ്വദേശികളായ 160 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ മലയാളികളടക്കം എട്ടു യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 158 പേര്‍ മരിച്ചു. ഇവരില്‍ 52 പേര്‍ …

വേനല്‍മഴ; സംസ്ഥാനത്ത് ഏഴുമരണം: പാലക്കാട്ട് ചൊവ്വാഴ്ച രാത്രി 2 വിദ്യാര്‍ത്ഥികള്‍ ക്വാറിയില്‍ വീണു മരിച്ചു

പാലക്കാട്: അമ്പതടി താഴ്ചയുള്ള ക്വാറിയില്‍ വീണു ബന്ധുക്കളായ രണ്ടു യുവാക്കള്‍ മരിച്ചു.പാലക്കാട് -ചെഞ്ചുരുളി പുലിപ്പറ്റയില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സഹോദരങ്ങളുടെ മക്കളായ മേഘജ്(18), അഭയ് (21) എന്നിവരാണ് മരിച്ചത്. വീട്ടിനടുത്താണ് ക്വാറി. വിവരമറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലില്‍ മേഘജിന്റെ മൃതദേഹം കണ്ടെടുത്തു. ഇന്നു പുലര്‍ച്ചെയാണ് അഭയിന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും വിദ്യാര്‍ത്ഥികളാണ്.ഇതോടെ വേനല്‍മഴയെ തുടര്‍ന്നു സംസ്ഥാനത്തു ഇതുവരെ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. തിങ്കളാഴ്ച മണിമല ആറ്റില്‍ ഒഴുക്കില്‍പ്പെട്ടു ബിഹാര്‍ സ്വദേശി നരേഷി (25)നെ കാണാതായിരുന്നു.ഇന്നലെ …

ലഹരിവേട്ട; 330 ഗ്രാം എം.ഡി.എം.എ.യുമായി കാസര്‍കോട് സ്വദേശിയടക്കം 2 പേര്‍ തൃശൂരില്‍ അറസ്റ്റില്‍

തൃശൂര്‍: സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ തൃശൂരില്‍ വന്‍ ലഹരി വേട്ട. 330 ഗ്രാം എം.ഡി.എം.എ.യുമായി കാസര്‍കോട് കളനാട്, കീഴൂര്‍ പടിഞ്ഞാര്‍ സ്വദേശി നജീബ് ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. കാസര്‍കോട്ടെ നജീബ്, ഗുരുവായൂരിലെ ജിനീഷ് എന്നിവരെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തത്.തൃശൂരിലേക്ക് വന്‍തോതില്‍ ലഹരി മരുന്നു കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പുഴക്കല എന്ന സ്ഥലത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് മയക്കുമരുന്ന് പിടികൂടിയത്. നജീബും കൂട്ടാളിയും കാറിലാണ് സഞ്ചരിച്ചിരുന്നത്. സംശയം …

നാട്ടിലിറങ്ങിയ പുലി കമ്പിവേലിയില്‍ കുടുങ്ങി

പാലക്കാട്: നാട്ടിലിറങ്ങിയ പുള്ളിപ്പുലി കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുരുങ്ങി. പാലക്കാട്, കൊല്ലങ്കോട്, വാഴപ്പുഴയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് പുലിയെ കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്. അലര്‍ച്ച കേട്ട് എത്തിയ പരിസരവാസികള്‍ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് സംഘം പുലിയെ മയക്കുവെടിവെച്ച് പിടികൂടി. സുരക്ഷിത മേഖലയിലേക്ക് വിട്ടയക്കാനാണ് നീക്കം. സ്ഥിരമായി പുലിയിറങ്ങുന്ന മേഖലയാണ് വാഴപ്പുഴ. തോട്ടത്തിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങാതിരിക്കാന്‍ സ്ഥാപിച്ച കമ്പിവേലിയിലാണ് പുലിയെ കുടുങ്ങിയ നിലയില്‍ കണ്ടത്. കൈകാലുകള്‍ക്കിടയിലുള്ള ഭാഗത്താണ് കമ്പി കുടുങ്ങിയത്. വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ സ്ഥലത്തെത്തിയിരുന്നു. …

പ്രേം നസീറിന്റെ 500 സിനിമ എന്ന റെക്കോര്‍ഡ് തകരുന്നത് താന്‍ കാത്തിരിക്കുന്നു; മോഹന്‍ലാലിനെ പിറന്നാള്‍ ആശംസകളുമായി ഉലകനായകന്‍

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ സിനിമാ ലോകത്തു നിന്നും രാഷ്ട്രീയ, സാഹിത്യ ലോകത്തുനിന്നും നിരവധി പ്രമുഖരാണ് ആശംസകളുമായി എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് ഉള്‍പ്പടെ നിരവധി താരങ്ങള്‍ മോഹന്‍ലാലിന് ആശംസകളുമായി എത്തി. മുഖ്യമന്ത്രിയും മന്ത്രി മുഹമ്മദ് റിയാസും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. അതിനിടെ ഏറെ വ്യത്യസ്തമായ പിറന്നാള്‍ ആശംസയുമായി ഉലകനായകന്‍ കമല്‍ഹാസനും രംഗത്തെത്തി. നാല്പത് വര്‍ഷമായി നായകനായി നില്‍ക്കുന്ന താരമാണ് മോഹന്‍ലാല്‍ എന്ന് കമലഹാസന്‍ പറയുന്നു. മോഹന്‍ലാല്‍ നാനൂറ് സിനിമകള്‍ ചെയ്തു എന്നറിയുമ്പോള്‍ പലരും …

തിരഞ്ഞെടുപ്പ് സംഘര്‍ഷം: ബീഹാറില്‍ വെടിവെയ്പ്: 2 മരണം; ഒരാള്‍ ഗുരുതര നിലയില്‍

പാട്‌ന: തിരഞ്ഞെടുപ്പു ദിവസം ആര്‍ ജെ ഡി- ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നു ശരണ്‍ മണ്ഡലത്തില്‍ ഇന്നലെ ഉണ്ടായ വെടിവെയ്പില്‍ 2 പേര്‍ മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. അക്രമത്തെ തുടര്‍ന്നു ശരണില്‍ 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് സര്‍വ്വീസ് നിറുത്തിവച്ചു. അക്രമവുമായി ബന്ധപ്പെട്ടു ഏതാനും പേരെ പൊലീസ് അറസ്റ്റു ചെയ്തു. ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന്‍ മകള്‍ രോഹിണി ആചാര്യയും ബി ജെ പിയിലെ രാജീവ് പ്രതാപ് റൂഡിയും തമ്മിലായിരുന്നു പ്രധാന മത്സരം. …

വയസ്സന്‍മാരുടെ വര്‍ത്തമാനം

വൈകുന്നേരത്തെ നടത്തം ആഹ്ലാദപ്രദമാണ്. കൂടെ നടക്കാന്‍ പഴയകാല ഫോട്ടോഗ്രാഫറും ആര്‍ട്ടിസ്റ്റുമായ പ്രഭാകരന്‍ കല്ലത്തുമുണ്ടാകും. പാലക്കുന്നു മുതല്‍ വെള്ളച്ചാല്‍ വരെയാണ് സവാരി. ഏകദേശം 3 കി.മീ. വരും. സൊറ പറഞ്ഞു കൊണ്ടുള്ള നടത്തമാണ്. വഴിയില്‍ കണ്ടുമുട്ടുന്ന എല്ലാവരോടും കുശലം പറഞ്ഞിട്ടേ മുന്നോട്ട് പോകു. പോകുന്ന വഴിയില്‍ ആദ്യം കൃഷ്ണനും ഭാര്യയും നടത്തുന്ന ചെറിയ കടയുടെ അരികില്‍ നിന്ന് സുഖാന്വേഷണം നടത്തും. കൃഷ്ണന്റെ ഭാര്യ കടയില്‍ ഇരിക്കുന്നതോടൊപ്പം ബീഡി തെറുപ്പുമുണ്ട്. അതു കഴിഞ്ഞ് ബസ്്‌റ്റോപ്പാണ്. അവിടെ കുറച്ചു പേര്‍ ഇരിക്കുന്നുണ്ടാവും. …

കേരളത്തിൽ ഓടുന്ന ആറ് ട്രെയിനുകളുടെ സർവീസുകൾ റദ്ദാക്കി; റെയിൽവേ പറയുന്ന കാരണം ഇതാണ്

കേരളത്തില്‍ ഓടുന്ന നാല് പ്രതിവാര ട്രെയിനുകള്‍ അടക്കം ആറ് പ്രത്യേക ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കി. നടത്തിപ്പ്- സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമാണ് സര്‍വ്വീസ് നിര്‍ത്തുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്.ശനിയാഴ്ചകളില്‍ ഓടുന്ന മംഗളൂരു-കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര വണ്ടി ജൂണ്‍ എട്ടുമുതല്‍ 29 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. അതേസമയം മേയ് 25, ജൂണ്‍ ഒന്ന് സര്‍വീസുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.മംഗളൂരു-കോട്ടയം റൂട്ടിലെ പ്രത്യേക ട്രെയിൻ (06075/06076) റെയില്‍വേ നേരത്തേ റദ്ദാക്കിയിരുന്നു. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്നുവരെയായിരുന്നു (ശനിയാഴ്ചകളില്‍) വണ്ടി പ്രഖ്യാപിച്ചത്. ഏപ്രില്‍ 20-ന് ഓടിക്കുകയും ചെയ്തു. …

സിപിഎം നേതാക്കൾക്കു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം; സിപിഎം അനുഭാവി അറസ്റ്റിൽ

കാസർകോട്: അമ്പലത്തറ പാറപ്പള്ളിയിൽ സിപിഎം നേതാക്കൾക്ക് നേരെ ബോംബറിഞ്ഞ കേസിൽ ഒരു പ്രതിയെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം അനുഭാവിയും ഇരിയ മുട്ടിച്ചരൽ സ്വദേശിയുമായ സമീറിനെ (35)യാണ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി രതീഷ് കണ്ടെത്താനായി പൊലീസ് അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്. ഇരുവർക്കും എതിരെ പോലീസ് നരഹത്യാശ്രമത്തിനാണ് കേസെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് ഗൃഹ സന്ദർശനത്തിനിടെ സിപിഎം നേതാക്കൾക്ക് നേരെ രതീഷും സമീറും ചേർന്ന് ബോംബെറിഞ്ഞത്. സിപിഎം അമ്പലത്തറ ലോക്കൽ സെക്രട്ടറി അനൂപ്, ഏഴാം മൈൽ ലോക്കൽ സെക്രട്ടറി …

37,000 അടി ഉയരത്തിലായിരുന്ന വിമാനം നിമിഷങ്ങൾ കൊണ്ട് ആറായിരമടിയിലേക്ക് താഴ്ന്നു; പരിഭ്രാന്തരായി യാത്രക്കാർ; സിംഗപ്പൂർ വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരാൾ മരിച്ചു; 30 പേർക്ക് പരിക്ക്

സിംഗപ്പൂര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള എസ് ക്യു 321 യാത്രാ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്ര തിരിച്ച സിംഗപ്പൂർ എയർലൈൻസിന്റെ ബോയിങ് 777–300ഇആർ വിമാനമാണ് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ആകാശച്ചുഴിയിൽ പെട്ടത്. 37,000 അടി ഉയരത്തിലായിരുന്ന വിമാനം നിമിഷങ്ങൾ കൊണ്ട് ആറായിരമടിയിലേക്ക് താഴ്ന്നു. പരിഭ്രാന്തരായ യാത്രക്കാർ എന്തു ചെയ്യണം എന്നറിയാതെ സ്തംബ്ധരായി. ഒന്നിച്ചൊരു …