ക്ഷേത്ര ഉത്സവത്തിനിടെ വിതരണം ചെയ്ത പ്രസാദം കഴിച്ച് ഭക്ഷ്യവിഷബാധ; കര്‍ണാടക ബല്‍ഗാവിയില്‍ 51 പേര്‍ ആശുപത്രിയില്‍

ബെംഗളൂരു: കര്‍ണാടകയില്‍ ക്ഷേത്ര ഉത്സവത്തിനിടെ വിതരണം ചെയ്ത പ്രസാദം കഴിച്ച് 51 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ബെലഗാവിയിലെ ഹൂളിക്കട്ടി ഗ്രാമത്തിലെ ഭിരേശ്വര്‍ കരെമ്മ ഉത്സവത്തിനിടെയാണ് സംഭവം. ചികിത്സയിലുള്ള അഞ്ച് പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ ധാര്‍വാഡ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറുവേദന, ഛര്‍ദ്ദി തുടങ്ങിയവ ഉണ്ടായതിനെ തുടര്‍ന്നാണ് ജനങ്ങള്‍ ആശുപത്രിയിലെത്തിയത്. സംഭവം നടന്ന സ്ഥലത്ത് ആരോഗ്യവകുപ്പ് പ്രത്യേക ക്യാമ്പ് തുറന്നു. അസുഖ ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈമാസം 5 ന് രാമനഗര ജില്ലയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 150 ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page