വിഷ ജലമൊരുക്കി പെരിയാറില്‍ മത്സ്യക്കുരുതി; ഇവിടെ മനുഷ്യരെ കൊല്ലും വിഷം ചേര്‍ത്ത പഴകിയ മത്സ്യ വില്പന, പരിശോധനയില്ലെന്നും പരാതി
കാസര്‍കോട്: വിഷ ജലം ഒഴുക്കിയതിനെ തുടര്‍ന്ന് പെരിയാറും, പരിസര ജലാശയങ്ങളും മത്സ്യങ്ങളുടെ ശവപ്പറമ്പായി മാറിയെങ്കില്‍ ഇവിടെ കാസര്‍കോട് വിഷം ചേര്‍ത്ത പഴകിയതും, അഴകിയതുമായ മത്സ്യ വില്‍പനയുടെ കൊയ്ത്ത്. ജില്ലയില്‍ മത്സ്യമാര്‍ക്കറ്റുകളിലും, പാതയോരത്തും, ഗ്രാമീണ മേഖലകളിലുമെല്ലാം പഴകിയ മീന്‍ കച്ചവടമാണ് പൊടിപൊടിക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ നിന്ന് മീന്‍ ലഭിക്കാത്തതാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പഴകിയ മത്സ്യങ്ങള്‍ക്ക് കൊയ്ത്താവുന്നതെന്നാണ് പറയുന്നത്.വില്‍പനയ്ക്ക് വച്ചിരിക്കുന്ന മീന്‍ കണ്ടാല്‍ തന്നെ അഴുകിയ മത്സ്യമാണെന്ന് തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ ഇതിനെ കേടു വരാതിരിക്കാനുള്ള, മനുഷ്യശരീരത്തിന് ഹാനികരമായ …