ബസ്സ്റ്റാന്റ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവ്; പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമം; പിടികൂടിയപ്പോള്‍ കയ്യില്‍ കണ്ടത് ചില്ലറ വില്‍പ്പനക്ക് തയ്യാറാക്കിയ 105 കഞ്ചാവ് പാക്കറ്റുകള്‍; പിന്നാലെ അറസ്റ്റ്

രണ്ടരക്കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പശ്ചിമബംഗാള്‍, 24 ഫര്‍ഗാന സ്വദേശിയായ അല്‍ത്താബ് ഫസൈന്‍ മൊയ്തു (25)വിനെയാണ് തലശ്ശേരി എസ്.ഐ അഷ്റഫലിയും സംഘവും അറസ്റ്റ് ചെയ്തത്. 105 ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി തലശ്ശേരി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇയാള്‍ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടി പരിശോധിച്ചപ്പോഴാണ് കൈയില്‍ ഉണ്ടായിരുന്നത് കഞ്ചാവാണെന്ന് വ്യക്തമായത്.
തലശ്ശേരിയിലും പരിസരങ്ങളിലുമുള്ള അതിഥി തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത് അറസ്റ്റിലായ അല്‍ത്താഫാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page