ഒന്നിച്ചു താമസിക്കുന്ന യുവാവിന്റെ വീടിന് തീവെച്ചു; യുവതി അറസ്റ്റില്‍

കാസര്‍കോട്: ഒന്നിച്ചു താമസിക്കുന്ന യുവാവിന്റെ വീടിന് യുവതി തീവെച്ചതായി പരാതി. സംഭവത്തില്‍ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ കുടാല്‍ മേര്‍ക്കള, കയ്യാര്‍, മാണിയത്തടുക്കയിലെ നയന്‍കുമാറിനൊപ്പം താമസിക്കുന്ന ഉഷ(35)യെ റിമാന്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ഉണ്ടായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ‘ഉഷക്ക് മക്കളും ഭര്‍ത്താവുമുണ്ട്. ഒന്നര വര്‍ഷമായി ഇവരെ ഉപേക്ഷിച്ച് നയന്‍കുമാറിനൊപ്പം താമസിച്ചു വരികയായിരുന്നു ഉഷ. ഇവരെ കൂടാതെ നയന്‍കുമാറിന്റെ മാതാവും സഹോദരിയും വീട്ടില്‍ താമസമുണ്ട്. യുവതി മകനൊപ്പം താമസിക്കുന്നതില്‍ മാതാവിന് എതിര്‍പ്പ് ഉണ്ടായിരുന്നു. ഇത് ഉഷക്ക് ഇഷ്ടമായിരുന്നില്ല. തിങ്കളാഴ്ച രാത്രി വീട്ടില്‍ നയന്‍കുമാറിന്റെ മാതാവ് മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയത്ത് ഉഷ തന്റെ ബാഗും വസ്ത്രങ്ങളും പുറത്തേക്ക് മാറ്റിയതിന് ശേഷം മണ്ണെണ്ണയൊഴിച്ച് ഓടുമേഞ്ഞ വീടിന് തീ വെക്കുകയായിരുന്നു. പുറത്തേക്ക് ഓടി രക്ഷപ്പെട്ട നയന്‍ കുമാറിന്റെ മാതാവ് ബഹളം വെച്ച് അയല്‍വാസികളെ വിവരമറിയിച്ചു. ആള്‍ക്കാര്‍ ഓടിയെത്തി തീയണച്ചുവെങ്കിലും ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. നയന്‍കുമാറിന്റെ മാതാവ് നല്‍കിയ പരാതിയിലാണ് കുമ്പള പൊലീസ് ഉഷയെ അറസ്റ്റ് ചെയ്തത്.”

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page