വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 17 കാരി ഗര്‍ഭിണി; പ്രണയം നടിച്ച് പെണ്‍കുട്ടിയെ വശത്താക്കിയ യുവാവ് ഗോവയിലേക്ക് മുങ്ങി; പോക്‌സോ കേസെടുത്ത പൊലീസ് പ്രതിയെ തെരയുന്നു

കാസര്‍കോട്: പതിനേഴുകാരിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലെ പ്രതി നാട്ടില്‍ നിന്ന് മുങ്ങി. പ്രതി ഗോവയിലുള്ളതായുള്ള വിവരത്തെത്തുടര്‍ന്ന് പൊലീസ് സംഘം അങ്ങോട്ടേക്ക് തിരിച്ചു.
കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17കാരിയാണ് ഗര്‍ഭിണിയായത്. വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴിയെടുത്തപ്പോഴാണ് പീഡനത്തിന് പിന്നില്‍ പ്രണയം നടിച്ചെത്തിയ 25കാരനാണെന്ന് വ്യക്തമായത്.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം ലഭിച്ചയുടന്‍ പ്രതി ഗോവയിലേക്ക് മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page