കൊല്ലങ്കോട് മയക്കുവെടിവച്ച പുലിയും ചത്തു; ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് നിഗമനം

പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയ്ക്കു സമീപം ചേകോലില്‍ കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്തു. ജനവാസ മേഖലയിലെത്തിയ പുലിയെ മയക്കുവെടി വച്ച് പിടികൂടിയിരുന്നു. അഞ്ച് വയസ്സോളം പ്രായം തോന്നിക്കുന്ന പുലിയാണിത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് നിഗമനം.
പുലിയുടെ ഇടുപ്പിന്റെ ഭാഗമാണ് കമ്പിവേലിയില്‍ കുടുങ്ങിയത്. പുലിയെ കൂട്ടിലാക്കുന്നതിനായി വച്ച മയക്കുവെടി ശരീരത്തില്‍ തട്ടി തെറിച്ചു പോയിരുന്നു. അതിനാല്‍ തന്നെ മരുന്ന് വളരെ കുറച്ച് മാത്രമേ പുലിയുടെ ശരീരത്തില്‍ കയറിയിരുന്നുള്ളൂ. ഏറെ നേരം കമ്പിവേലിയില്‍ തൂങ്ങിക്കിടന്നതിനാല്‍ ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. ഏറെ നേരം ഇത്തരത്തില്‍ കുടുങ്ങിക്കിടന്നതും തിരിച്ചടിയായി. പുലിക്ക് ബാഹ്യമായി സാരമുള്ള പരുക്കുകളില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. വൈകിട്ടു വരെ അസി.ഫോറസ്റ്റ് വെറ്റിനറി ഓഫിസര്‍ ഡോ.ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പുലിയെ നിരീക്ഷിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് പുലി ചത്തത്. മണ്ണാര്‍ക്കാട് മുൻപ് സമാനമായ സാഹചര്യത്തിൽ കമ്പിയിൽ കുടുങ്ങിയ പുലി മരിച്ചത് ആന്തരിക രക്തസ്രാവം മൂലമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് എ ആശാലതയുടെ മരണം; കുറ്റക്കാര്‍ക്കെതിരെ കർശന നടപടി, അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.എമ്മിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
Scroll to top

You cannot copy content of this page